സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

Kerala Rain Alert: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതേസമയം തീവ്രമഴ സാധ്യത മുന്നില്‍ കണ്ട് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടുക്കിയില്‍ ബുധനാഴ്ചയുമാണ് തീവ്രമഴ പ്രവചിച്ചിരുന്നത്. അതേസമയം തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, […]
ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചർച്ചകൾ താൽക്കാലികമായി നിർത്തി കാനഡ

India Canada Trade: ഇന്ത്യയുമായുള്ള നിർദിഷ്‌ട വ്യാപാര ഉടമ്പടി സംബന്ധിച്ച ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി കാനഡ. ഈ വർഷം ഒരു പ്രാരംഭ കരാർ മുദ്രവെക്കാൻ ലക്ഷ്യമിടുന്നതായി ഇരു രാജ്യങ്ങളും അറിയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം. കാനഡയും ഇന്ത്യയും 2010 മുതൽ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ചർച്ചകൾ ഔദ്യോഗികമായി പുനരാരംഭിച്ചത്. “വ്യാപാര ചർച്ചകൾ ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ പ്രക്രിയകളാണ്. ഞങ്ങൾ എവിടെയാണെന്നതിന്റെ വിലയിരുത്തൽ നടത്താൻ താൽക്കാലികമായി നിർത്തുകയാണ്” ഒരു […]
അർത്തുങ്കൽപള്ളിയിലെ കൗതുക കാഴ്ചകൾ ……….
കവിതയുടെ ഗർഭഗൃഹം തേടി – ( അഡ്വ.പാവുമ്പ സഹദേവൻ )

കല്ലിലും പുല്ലിലും തടിയിലും ഇരുമ്പിലുമെല്ലാം കവിതയുണ്ടെന്നാണ് ശില്പികൾ പറയാറുള്ളത്. കവിതയില്ലാത്ത ഭാഗങ്ങൾ ചെത്തിക്കളയുമ്പോൾ കാവ്യവിഗ്രഹങ്ങൾ തെളിഞ്ഞ് വരും പോലും !! എന്തായാലും എന്റെ കവിതയെ കല്ലിലും കാട്ടിലും , പുഴയിലും പൂമരങ്ങളിലും ഞാൻ അന്വേഷിച്ചു., വാങ്മയ ചിത്രങ്ങൾ അന്വേഷിച്ച് ഞാൻ, ആകാശത്തേക്ക് ചിറകുവിരിച്ച് പറന്നു. അവൾ എവിടെയോ ഒളിച്ചിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. നിലാവുള്ള രാത്രിയിൽ നക്ഷത്രങ്ങളെ നോക്കിയിരുന്നാൽ കവിത ജനിക്കുമെന്ന് ഏതൊ ഒരു ഋഷിവര്യൻ എന്നോട് പറഞ്ഞു. അതിന് ശേഷം കുറെ നാൾ ഞാൻ ആകാശ നക്ഷത്രങ്ങളിൽ […]
NOTHING GOLD CAN STAY – ( Robert Frost )

A.S.Indira POEM NOTHING GOLD CAN STAY -Robert Frost Nature’s first green is gold , Her hardest hue to hold , Her early leaf’s a flower ; But only so an hour . Then leaf subsides to leaf . So Eden sank to grief , So dawn goes down to day , Nothing gold […]
മനസ്വിനി..തപസ്വിനി – ( പ്രസന്ന നായർ )

മനസ്വിനീ മനസ്വിനീ മാമകജിവിതക്ഷേത്രത്തിൽ വന്നൊരു തപസ്വിനീ തപസ്വിനീ ആരാധകനായ് നിന്നാരാധകനായ് ആയിരംജന്മങ്ങൾ ഞാനലഞ്ഞു ഒടുവിലീജന്മത്തിലൊരു സന്ധ്യാവേളയിൽ ഒരു മധുരസ്വപ്നംപോൽ നീയണഞ്ഞു മേഘം മേഘത്തെ ചുംബിച്ചുറങ്ങും മാർകഴിമാസരജനികളിൽ നിന്നോർമ്മ നീർത്തിയ നീലക്കമ്പളത്തിൽ ഞാനുമെൻ ദുഖങ്ങളും മയങ്ങി ബന്ധങ്ങൾതൻ ബന്ധനത്തിൻ തടവറ എന്റെയീജന്മം ഒരു പുനർജന്മത്തിൽ പുലർകാലവേളയിൽ ഓമലേ നമുക്കൊന്നായ് പറന്നുയരാം
ഡ്രാക്കുള നോവല്‍ ലോകസാഹിത്യത്തിലെ അത്ഭുതവിളക്ക് – (കാരൂര്‍ സോമന്‍, ലണ്ടന്‍)

യാത്രകള്‍ വിനോദം മാത്രമല്ല വിജ്ഞാനവും നല്‍കുന്നു. ഞങ്ങള്‍ ഡ്രാക്കുള കോട്ടയിലേക്കുള്ള യാത്രയിലാണ്. സൂര്യന്‍ ഭൂമിയെ അലങ്കരിച്ചെങ്കിലും ട്രാന്‍സല്‍വാനിയ പര്‍വ്വതങ്ങള്‍ മൂടല്‍മഞ്ഞിന്‍റെ വെള്ളപുതപ്പുമൂടി ഉറക്കത്തിലാണ്. പ്രകൃതി രമണീയങ്ങളായ മലയടിവാരങ്ങളില്‍ ചെറിയ വീടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മനസ്സിലെത്തിയത് തെക്കന്‍ കേരളത്തില്‍ നിന്ന് മൂന്നാര്‍ താഴ്വാരങ്ങളിലൂടെയുള്ള വനയാത്രയാണ്. അതിനേക്കാള്‍ ഭയാനകവും ദുര്‍ഘടം പിടിച്ചതുമാണ് ഇവിടുത്തെ പര്‍വ്വതകാഴ്ചകള്‍. ആകാശത്തു പ്രളയമേഘങ്ങള്‍ ഇളകിമറിയുന്നു. അന്ധകാരം പരത്തി നില്‍ക്കുന്ന പച്ചിലക്കാടുകള്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. അവിടേക്ക് ഇമവെട്ടാതെ യാത്രികര്‍ നോക്കിയിരിക്കുന്നു. ചിലര്‍ വീഡിയോയില്‍ പകര്‍ത്തുന്നു. ഡ്രാക്കുള […]



