മനസ്വിനീ മനസ്വിനീ
മാമകജിവിതക്ഷേത്രത്തിൽ വന്നൊരു
തപസ്വിനീ തപസ്വിനീ
ആരാധകനായ് നിന്നാരാധകനായ്
ആയിരംജന്മങ്ങൾ
ഞാനലഞ്ഞു
ഒടുവിലീജന്മത്തിലൊരു സന്ധ്യാവേളയിൽ
ഒരു മധുരസ്വപ്നംപോൽ നീയണഞ്ഞു
മേഘം മേഘത്തെ
ചുംബിച്ചുറങ്ങും
മാർകഴിമാസരജനികളിൽ
നിന്നോർമ്മ നീർത്തിയ നീലക്കമ്പളത്തിൽ
ഞാനുമെൻ ദുഖങ്ങളും മയങ്ങി
ബന്ധങ്ങൾതൻ
ബന്ധനത്തിൻ
തടവറ എന്റെയീജന്മം
ഒരു പുനർജന്മത്തിൽ പുലർകാലവേളയിൽ
ഓമലേ നമുക്കൊന്നായ് പറന്നുയരാം