കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 5 – കാരൂര്‍ സോമന്‍

പറങ്കിമാവിന്‍ കമ്പ് ചാര്‍ളിയെ വഹിച്ചു താഴേക്ക് കുതിച്ചെങ്കിലും തറയില്‍ വീഴാതെ മറ്റൊരു മരകൊമ്പില്‍ ഇടിച്ചു നിന്നു. ഭയങ്കരമായ ശബ്ദത്തോടെ താഴേക്ക് വന്ന മരക്കൊമ്പിനെ ആരോ പിടിച്ചു നിര്‍ത്തുകയായിരുന്നു. കോരി ചൊരിയുന്ന മഴയില്‍ അവന്‍ തെല്ലുനേരം അതുതന്നെ ചിന്തിച്ചു. ഇടയ്ക്കിടെ മിന്നല്‍ പിണരുകള്‍ മണ്ണിനെ പ്രകാശിപ്പിച്ചു. തണുത്ത കാറ്റില്‍ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ശരീരത്തിലെ എല്ലാ വേദനകളും അവന്‍ മറന്നിരുന്നു. എങ്ങനെയും താഴേക്ക് ഇറങ്ങി മുറിക്കുള്ളിലെത്തണം. മണ്ണില്‍ പതിഞ്ഞ് കാലൊടിക്കാതെ തലയടിക്കാതെ കാത്ത് രക്ഷിച്ച ദൈവത്തെ ഒരു നിമിഷം […]
MALABAR AFLAME : Lesson 4 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 4. Grasshoppers The city is cloaked by a pale moonlight. A whizz of cold wind swept across the high rises. Though Mary searched for Antony in every room he was not to be found. The delighted and blessed moments shared during the previous night cast a […]
സർവേപള്ളി രാധാകൃഷ്ണൻ – ജന്മദിനം

05-09-1888 ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ (സെപ്റ്റംബർ 5, 1888 – ഏപ്രിൽ 17, 1975). ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദർശനമാണ്. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1954-ൽ അദ്ദേഹത്തിന് ഭാരതരത്ന […]
കുഞ്ഞുകുയില്‍ – ( കാരൂര്‍ സോമന്‍ )

ചുഴലിക്കാറ്റില്‍ വീട്ടുമുറ്റത്തെ മരം നിലംപൊത്തി. കിളിക്കൂട്ടിലെ കുഞ്ഞുകുയില്‍ മണ്ണില്‍ ചിന്നിച്ചിതറി. വീട്ടിലെ നായ് കുഞ്ഞിന്റെ മാംസത്തിനായി പാഞ്ഞടുത്തു. അമ്മകുയിലിന്റെ ദീനരോദനം വീട്ടമ്മയുടെ കാതിലെത്തി. അവിടേക്ക് ഓടിയെത്തി നായയെ ഓടിച്ചു വിട്ടു. കുഞ്ഞുകിളിയെ താലോലിച്ചു. ചിതറി കിടന്ന കൂട് നന്നാക്കി അടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. സന്തോഷത്തോടെ അമ്മകുയില്‍ മധുരമധുരമായി വാഴ്ത്തി പാടി.
ചിങ്ങത്തിരുവോണം – ( സുമ രാധാകൃഷ്ണൻ )

ചിങ്ങത്തിരുവോണംനല്ല ഓണം ചന്ദ്രികതൂകിതെളിയും ഓണം പൂക്കളംതീർത്തൊരുനല്ല ഓണം പൂവിളികേൾക്കാൻ കൊതിച്ചഓണം വെൺന്മേഘപ്പട്ടങ്ങുടുത്ത ഓണം വേനലിൽകിനാവായ് തെളിഞ്ഞഓണം മാരിവില്ലായിമറഞ്ഞിടുമ്പോൾ മനസ്സിൽനിറഞ്ഞൊരുനല്ല ഓണം അവിട്ടം തിരുനാളിൻ ഓണമായി ആതിര പെണ്ണിന്റെ നൃത്തമായി ആവണിപൂക്കള്ചൂടും പെണ്ണ് അഴകാർന്നതുമ്പമലർമങ്കയായ് കൈകൊട്ടിപാടിരസിച്ച ഓണം കൂട്ടുകാർകൂടികളിച്ചഓണം മാവേലിമന്നനെവരവേൽക്കുവാൻ മാലോകരെല്ലാംഉണർന്ന ഓണം വള്ളംകളികളും തുള്ളൽ ക്കവിതയും വഞ്ചിനാടിന്റെമഹത്കരമായി ഓണനിലാവായ് നിറയുമി ചിത്രങ്ങൾ ഓരോമനസ്സിലുംനിറദീപ മായ്
മഹാബലിക്ക് സുസ്വാഗതം – ( Sreenivas R Chirayathmadom )

പൊന്നിൻ ചിങ്ങമാസം വന്നു, പൊന്നോണം വന്നൂ പിറന്നു; മന്നിൽ വന്നൊരാഹ്ലാദം തൻ മതി മറന്നു! (പൊന്നിൻ……) കുന്നുകളും മലകളും, മരതകപ്പട്ടുടുത്ത്, പൊന്നുമഹാബലിക്കായെ- ഴുന്നു നിൽക്കുന്നു! (പൊന്നിൻ……) (കുന്നുകളും….) സ്വർണവർണം പൂശിമിന്നി- ത്തിളങ്ങീടുമിടങ്ങളും; വന്നരുളും മാവേലിക്കായ് പൂക്കളമെങ്ങും! (പൊന്നിൻ…..) (സ്വർണവർണം……) എങ്ങുമാനന്ദത്തിമർപ്പായ്, എല്ലാരും വിന മറന്നു; തങ്ങളിൻ പൊന്നെജമാന- നെഴുന്നള്ളുന്നൂ! (പൊന്നിൻ…..) (എങ്ങുമാനന്ദ……) എങ്ങും സമത്വവും സമൃ- ദ്ധിയും കളിയാടീരുന്നോ- രുന്നതമാം ഭരണം ന- ടത്തിയ ദേവാ! (പൊന്നിൻ……) (എങ്ങും സമത്വവും….) ഇങ്ങു പുനരാവിർഭവി- ക്കേണമങ്ങിൻ കാലമഹൊ; ഇന്നു […]
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച …. ഫിന്‍ലാന്‍ഡ് യാത്രാവിവരണ പുസ്തകമായ ‘കുഞ്ഞിളം ദ്വീപുകള്‍’ മലയാളത്തിലെ സഞ്ചാരസാഹിത്യകൃതികളില്‍ വച്ച് ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. അതുല്യം എന്ന് തന്നെ ഇതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. ബാള്‍ട്ടിക് സമുദ്രപുത്രിയായ ഫിന്‍ലാന്‍ഡിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളില്‍ നിന്നു തുടങ്ങി ഫിന്‍ലാന്‍ഡിന്‍റെ സംസ്കൃതികളിലൂടെ കാലികമായ അരങ്ങുകളിലേക്കെത്തുന്ന വിധമാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. വിശിഷ്യാ ആ നാടിന്‍റെ ഗ്രാമീണ ചാരുത, അവിടുത്തെ ജനങ്ങളുടെ സാംസ്കാരികത്തനിമ എന്നിവയെല്ലാം ഒരു മാലയിലെന്നപോലെ യാത്രികന്‍ […]



