ചിങ്ങത്തിരുവോണംനല്ല ഓണം
ചന്ദ്രികതൂകിതെളിയും ഓണം
പൂക്കളംതീർത്തൊരുനല്ല ഓണം
പൂവിളികേൾക്കാൻ കൊതിച്ചഓണം
വെൺന്മേഘപ്പട്ടങ്ങുടുത്ത ഓണം
വേനലിൽകിനാവായ് തെളിഞ്ഞഓണം
മാരിവില്ലായിമറഞ്ഞിടുമ്പോൾ
മനസ്സിൽനിറഞ്ഞൊരുനല്ല ഓണം
അവിട്ടം തിരുനാളിൻ ഓണമായി
ആതിര പെണ്ണിന്റെ നൃത്തമായി
ആവണിപൂക്കള്ചൂടും പെണ്ണ് അഴകാർന്നതുമ്പമലർമങ്കയായ്
കൈകൊട്ടിപാടിരസിച്ച ഓണം
കൂട്ടുകാർകൂടികളിച്ചഓണം
മാവേലിമന്നനെവരവേൽക്കുവാൻ
മാലോകരെല്ലാംഉണർന്ന
ഓണം
വള്ളംകളികളും തുള്ളൽ ക്കവിതയും
വഞ്ചിനാടിന്റെമഹത്കരമായി
ഓണനിലാവായ് നിറയുമി ചിത്രങ്ങൾ
ഓരോമനസ്സിലുംനിറദീപ മായ്
നല്ല ഓണക്കവിത