ചുഴലിക്കാറ്റില്‍ വീട്ടുമുറ്റത്തെ മരം നിലംപൊത്തി. കിളിക്കൂട്ടിലെ കുഞ്ഞുകുയില്‍ മണ്ണില്‍ ചിന്നിച്ചിതറി. വീട്ടിലെ നായ് കുഞ്ഞിന്റെ മാംസത്തിനായി പാഞ്ഞടുത്തു. അമ്മകുയിലിന്റെ ദീനരോദനം വീട്ടമ്മയുടെ കാതിലെത്തി. അവിടേക്ക് ഓടിയെത്തി നായയെ ഓടിച്ചു വിട്ടു. കുഞ്ഞുകിളിയെ താലോലിച്ചു. ചിതറി കിടന്ന കൂട് നന്നാക്കി അടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. സന്തോഷത്തോടെ അമ്മകുയില്‍ മധുരമധുരമായി വാഴ്ത്തി പാടി.
About The Author
No related posts.