LIMA WORLD LIBRARY

‘എക്‌സ് ഉടൻ തന്നെ ഒരു ഡേറ്റിംഗ് ആപ്പായി മാറിയേക്കും’: എലോൺ മസ്ക്

Elon Musk reveals: എക്സ് പ്ലാറ്റ്ഫോമിനെ എല്ലാവിധ സൗകര്യമുള്ള വേദിയാക്കി ഉടൻ മാറ്റുമെന്ന് ടെസ്ല, എക്സ് ഉടമയുമായ എലോൺ മസ്ക്. നിലവിൽ, എക്സിൽ  ദൈർഘ്യമേറിയ ട്വീറ്റുകളും വീഡിയോകളും പങ്കിടാനുള്ള ഓപ്ഷനുണ്ട്. എന്നാൽ അതിലുപരി വീഡിയോ കോളിംഗ്, വോയ്‌സ് കോളിംഗ്, പേയ്‌മെന്റുകൾ, ജോലി തിരയൽ തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ എക്സിൽ ഉടൻ വരുമെന്നും എലോൺ മസ്ക് വ്യക്തമാക്കി. അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനെ ഡേറ്റിം​ഗ് ആപ്പായി മാറ്റാനും മസ്ക് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.  മസ്കിന്റെ ഈ പ്രഖ്യാപനം ഉപയോ​ക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. […]

ജെറ്റ് എയർവേയ്‌സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Jet Airways ED: ജെറ്റ് എയർവേയ്‌സിന്റെ 538 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ജെറ്റ് എയർവേയ്‌സിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം അന്വേഷണ ഏജൻസി പിടിച്ചെടുത്ത സ്വത്തുക്കളിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ, അദ്ദേഹത്തിന്റെ മകൻ, ഭാര്യ എന്നിവരുമായും ബന്ധപ്പെട്ട നിരവധി സ്വത്തുവകകൾ ഉൾപ്പെടുന്നു. ഏകദേശം 26 വർഷമായി ഫുൾ സർവീസ് കൊമേഴ്‌സ്യൽ കാരിയറായിരുന്ന ജെറ്റ് എയർവേസ്, സാമ്പത്തിക ബുദ്ധിമുട്ടുകളും […]

‘ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടുകൂടി മുന്നോട്ടു പോകാൻ സാധിക്കണം’; കേരളപ്പിറവി ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആശംസയുടെ പൂർണരൂപം ”ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ […]

ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍; ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം

Israel Hamas War: ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്. പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും സേന ആവര്‍ത്തിച്ചു. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ബിയാരിക്ക് പുറമെ കുറഞ്ഞത് 50 […]