സിനിമാ റിവ്യൂകൾക്ക് വിലക്കേർപ്പെടുത്തുന്നതിനോട് യോജിപ്പില്ല: ഫെഫ്ക

റിവ്യൂ ബോംബിംഗ് വിവാദമായ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി ഫെഫ്ക. സിനിമാ റിവ്യൂകൾക്ക് വിലക്കേർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക അറിയിച്ചു. വിലക്കോ, സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ, റിവ്യൂ എന്ന പേരിൽ ബോഡി ഷെയിമിംഗ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നൽകി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ ഇനി സാധിക്കില്ലെന്നും ഉണ്ണികൃഷ്ണൻ […]
ഏകസന്താനത്തെ വളർത്തുമ്പോൾ – (മിനി സുരേഷ്)

വളരെ സങ്കീർണമായ ഘടനയാണ് ഇന്നത്തെ അണുകു:ടുംബങ്ങൾക്കുള്ളത്.അച്ഛനും, അമ്മയും രണ്ടു കുഞ്ഞുങ്ങളുമെന്ന സങ്കൽപത്തിൽ നിന്നും ആണായാലും,പെണ്ണായാലും ഒരു കുട്ടി മാത്രം മതിയെന്ന തീരുമാനത്തിലേക്ക് പൊയ്ക്കൊണ്ടിരി ക്കുകയാണ് ഇന്നത്തെ യുവതലമുറയിൽ പെട്ട മാതാപിതാക്കളിൽ പലരും. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ്,അച്ഛനുമമ്മയും ഉദ്യോഗസ്ഥരാകുമ്പോൾ വളർത്തുവാനുള്ള പ്രയാസം എന്നിങ്ങനെ ഒരു പാടു കാരണങ്ങളിവർക്ക് നിരത്താനുമുണ്ട്.ഏറെ നാളത്തെ പ്രാർത്ഥനയുടെയും , കാത്തിരിപ്പിൻറെയും ഫലമായുണ്ടാകുന്ന കുഞ്ഞാണെങ്കിൽ അച്ഛനമ്മമാരുടെ ആധിയും, ഉൽകണ്ഠയും കൂടുതലായിരിക്കും.അതു പോലെ തന്നെ കുട്ടി ഒറ്റപ്പെട്ടു പോകാതെ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. സൂര്യനെ ചുറ്റി […]
മാധവം – (ഗോപൻ അമ്പാട്ട്)

കാളിന്ദിയിലേ കൗമാരമേ കാലം കെടുത്താത്ത കാരുണ്യമേ മഥുരാപുരിയുടെ മഞ്ജീരമേ മനം നൊന്താലതു മായ്ക്കും മണിവർണ്ണനേ (കാളിന്ദിയിലേ…… പൂന്താനത്തിനും വില്വമംഗലത്തിനും മോക്ഷം കൊടുത്തവനേ ഹൃദയമാം ശംഖിൽ ഹരിയെന്നൂതി തീർത്ഥo നിറച്ചവനേ […]
നവംബർ 1 കേരളപ്പിറവി ദിനം – (ബിജു)

ഉണരട്ടെ പൊൻ പ്രഭയാലേ തെളിയട്ടെ മലയാളം മമ നാടിൻ പാലൊളിയെങ്ങും വിടരട്ടെ നിറയട്ടെ ഹൃദയത്തിൽ എന്നെന്നും നാം ഒരുമയുടെ തണലാകൂ ഉണരട്ടെ …….: വയലേലകൾ നർത്തനമാടീ മലയാളക്കരയാകെ നന്മയുടെ നാട്ടു വരമ്പിൽ ഉണരട്ടെ നാടെങ്ങും ഗുരു വചനം മറന്നിടാതെ ഒരു മനസ്സാൽ മുന്നേറാം…. ഒഴുകുന്നൂ നിളയും പമ്പയും നറുചിരിയാലീ മണ്ണിൽ ഒരുമയുടെ സ്നേഹത്തണ ലായ് ഒഴുകട്ടെ മലയാളം നിറയേണം ഓരോ മനവും സ്നേഹത്തിൻ വന്മരമായ്…
ഋതുഭേദ വിസ്മയങ്ങൾ – (ജെനി ആൻഡ്രൂസ്)

ഓരോ ഋതുവിലും ഭൂമിയിൽ വർണ്ണങ്ങളുടെ ഇന്ദ്രജാലങ്ങൾ, തീരാത്ത ചിത്രമെഴുത്തുകൾ. നിറങ്ങളെ മാറ്റിമറിച്ചു കൊണ്ട് ആകാശഭൂമികൾ. ഋതുവിനൊത്തുള്ള ഭാവാന്തരങ്ങളും പ്രകൃതിയിൽ അരങ്ങേറുകയായി. വായുവിന്റെ സുഖദമായ തലോടൽ, മരച്ചില്ലകളുടെ നൃത്തം, കിളിയൊച്ചകൾ, സുഗന്ധങ്ങൾ, ചിറകുകളിൽ നൃത്തവുമായി ശലഭങ്ങൾ, പുഴകളിലെ കുഞ്ഞോളങ്ങൾ. എല്ലാം ചാരുതയോടെ സാന്നിധ്യം അറിയിക്കുന്നു. ഇവയെല്ലാം വിസ്മയത്തോടെ കാണുവാനും കേൾക്കുവാനും ആസ്വദിക്കുവാനും നമുക്കാവുമ്പോൾ നാം അനുഗൃഹീതരാവുകയാണ്. മനുഷ്യ മസ്തിഷ്കവും മനസ്സും സദാ വിസ്മയോന്മുഖമാണ്. വിസ്മയത്തിന്റെ ഏറ്റവും സഹജമായ സ്രോതസ്സുകൾ പ്രകൃതിയിലാണുള്ളത്. അനിതര സാധാരണമായ സംഭവങ്ങളും കാഴ്ചകളും മാത്രമല്ല നമ്മുടെ […]



