കാളിന്ദിയിലേ കൗമാരമേ
കാലം കെടുത്താത്ത
കാരുണ്യമേ
മഥുരാപുരിയുടെ
മഞ്ജീരമേ
മനം നൊന്താലതു
മായ്ക്കും മണിവർണ്ണനേ
(കാളിന്ദിയിലേ……
പൂന്താനത്തിനും വില്വമംഗലത്തിനും
മോക്ഷം കൊടുത്തവനേ
ഹൃദയമാം ശംഖിൽ
ഹരിയെന്നൂതി
തീർത്ഥo നിറച്ചവനേ
(കാളിന്ദിയിലേ….
ഭക്ത കുചേലനും ശ്രീകുറൂരമ്മക്കും
ആശ്രയം നൽകിയോനേ
മാനസവേണുവിൻ
ആനന്ദധാരയായ്
അടിയനിൽ നിറയണമേ ദേവാ
എന്നിൽനീയലിയണമേ











