ഉണരട്ടെ പൊൻ പ്രഭയാലേ
തെളിയട്ടെ മലയാളം
മമ നാടിൻ പാലൊളിയെങ്ങും
വിടരട്ടെ നിറയട്ടെ
ഹൃദയത്തിൽ എന്നെന്നും നാം
ഒരുമയുടെ തണലാകൂ
ഉണരട്ടെ …….:
വയലേലകൾ നർത്തനമാടീ
മലയാളക്കരയാകെ
നന്മയുടെ നാട്ടു വരമ്പിൽ
ഉണരട്ടെ നാടെങ്ങും
ഗുരു വചനം മറന്നിടാതെ
ഒരു മനസ്സാൽ മുന്നേറാം….
ഒഴുകുന്നൂ നിളയും പമ്പയും
നറുചിരിയാലീ മണ്ണിൽ
ഒരുമയുടെ സ്നേഹത്തണ
ലായ് ഒഴുകട്ടെ മലയാളം
നിറയേണം ഓരോ മനവും
സ്നേഹത്തിൻ വന്മരമായ്…











