സിനിമാ റിവ്യൂകൾക്ക് വിലക്കേർപ്പെടുത്തുന്നതിനോട് യോജിപ്പില്ല: ഫെഫ്ക

Facebook
Twitter
WhatsApp
Email

റിവ്യൂ ബോംബിംഗ് വിവാദമായ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി ഫെഫ്ക. സിനിമാ റിവ്യൂകൾക്ക് വിലക്കേർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക അറിയിച്ചു. വിലക്കോ, സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

എന്നാൽ, റിവ്യൂ എന്ന പേരിൽ ബോഡി ഷെയിമിംഗ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നൽകി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ ഇനി സാധിക്കില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ഇത്തരം സന്ദർഭങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് നിയമസഹായം നൽകാനും കുറ്റവാളിൾക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു.  ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യാനും നിർമാതാക്കളുടെ സംഘടനയുടെ അക്രെഡിറ്റേഷൻ നിർബന്ധമാക്കാനും ഫെഫ്കയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനിച്ചു.

റിവ്യൂ ബോംബിങ്ങിന്റെ പശ്ചാത്തലത്തിൽ സിനിമകളുടെ പ്രമോഷനടക്കം പ്രോട്ടോക്കോൾ കൊണ്ടുവരുന്നതിൻറെ ഭാഗമായാണ് നടപടി. സിനിമ റിവ്യൂവിൻറെ പേരിൽ ചിലർ ഓരോ സിനിമയുടെയും പരാജയങ്ങൾക്ക് വഴിയിടുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ പ്രോട്ടോക്കോളിന് നിർമാതാക്കൾ രൂപം നൽകുന്നത്.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *