LIMA WORLD LIBRARY

ഉത്തരകാശി തുരങ്കം തകർന്ന സംഭവം: രക്ഷാപ്രവർത്തനത്തിൽ മുന്നേറ്റം; ഡ്രില്ലിംഗ് താൽക്കാലികമായി നിർത്തി

Uttarkashi tunnel collapse: ഉത്തരകാശിയിൽ തുരങ്കത്തിനുളളിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആറാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവർത്തനം കാര്യമായ മുന്നേറ്റം നടത്തിയിരുന്നു. നൂതന ആഗർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളിയാഴ്‌ച രാവിലെ ആറു മണി വരെ തുരങ്കത്തിനുള്ളിൽ നടത്തിയ രക്ഷാപ്രവർത്തനം, അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ 21 മീറ്റർ വരെ തുരന്നതായി എമർജൻസി ഓപ്പറേഷൻ സെന്ററിലെ സിൽക്യാര കൺട്രോൾ റൂം അറിയിച്ചു. എന്നാൽ, അവശിഷ്ടങ്ങൾക്കുള്ളിൽ കഠിനമായ ഒരു പദാർത്ഥത്തിന്റെ സാന്നിധ്യം കാരണം ഡ്രില്ലിംഗ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചു. ഇത് രക്ഷാ […]

ജനവിധി തേടി മധ്യപ്രദേശും ഛത്തീസ്ഗഡും

Chhattisgarh-Madhya Pradesh Election: ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് വോട്ടെടുപ്പ്. ഛത്തീസ്ഗഢിൽ 19 ജില്ലകളിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 958 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കായി രണ്ടായിരത്തിലധികം സ്ഥാനാർത്ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥും മത്സരരംഗത്തുണ്ട്. അതേസമയം, ഛത്തീസ്ഗഡിലെ പടാൻ മണ്ഡലം കോൺഗ്രസും ബിജെപിയും ഛത്തീസ്ഗഡിലെ […]

മൂന്നു പ്രാവശ്യം ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ആളായിരുന്നു മുഹമ്മദ് ഷമി, അന്ന് ഒപ്പമുണ്ടായിരുന്നത്…

“ഞാനൊരു സാധാരണ മനുഷ്യനാണ്. എൻ്റെ കുടുംബത്തിൻ്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാൻ ക്രിക്കറ്റ് വിടുമായിരുന്നു എന്ന് ഉറപ്പാണ്. മൂന്നു തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ഒരു വ്യക്തിയാണ് ഞാൻ. ഞാൻ താമസിക്കുന്നത് 24-ാം നിലയിലായിരുന്നു. അപ്പാർട്ട്മെൻ്റിലെ എൻ്റെ ഫ്ലാറ്റിൽ നിന്നും ഞാൻ താഴേക്ക് ചാടിയേക്കുമെന്ന് എൻ്റെ വീട്ടുകാർ ഭയന്നിരുന്നു.” – ഇന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ഇന്ത്യയുടെ സ്റ്റാർ ബൗളർ മുഹമ്മദ് ഷമിയുടെ (Star bowler Mohammad Shami) വാക്കുകളാണിത്. തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ച വാക്കുകൾ. […]

International Students Day 2023: പഠനത്തോടൊപ്പം പ്രാധാന്യമുള്ളതാണ് പോരാട്ടവും… ഇന്ന് അന്താരാഷ്ട്ര വിദ്യാർത്ഥി ദിനം

International Student Day 2023: നവംബര്‍ 17 അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നു. ആഗോളതലത്തില്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ ദിനാചരണത്തിന് മുന്‍കൈയെടുക്കുന്നത്. 1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇന്ന് ലോകത്തെ പല സര്‍വകലാശാലകളും ഇതേ ദിനം വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാറുണ്ട്. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ ബഹു സാംസ്കാരികതയുടെ പശ്ഛാത്തലത്തിലാണ് സര്‍വകലാശാലകള്‍ ഈ ദിനം ആചരിക്കുന്നത്. ചെക് റിപ്പബ്ലിക്കിന്റെ 1918-ലെ സ്വാതന്ത്ര്യവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച പ്രദര്‍ശനവേളയില്‍ ജാന്‍ഓപ്പിള്‍റ്റണ്‍ എന്ന വിദ്യാര്‍ത്ഥിക്ക് നാസി പട്ടാളത്തിന്റെ […]

പ്രാണവേദന – (പണിക്കർ രാജേഷ്)

ഹൃദയവീണയിലെ പ്രണയതന്ത്രികൾ മധുരശീലുകൾ  മീട്ടുമ്പോൾ വിരഹവേദനയിൽ വിതുമ്പുമധരങ്ങൾ കദനത്തിൻ കഥ പാടുന്നു പ്രണയവാടിയിലൊഴുകിയെത്തിയ മന്ദമാരുതനൊരുദിനം വഞ്ചനക്കഥ പേറിയെത്തിയൊരു പ്രാണവേദന തന്നുപോയ് കനവുനിനവുകൾ പങ്കിടാനായി ചാരെയെത്തിയ രാവതിൽ കരളറുത്തു കടന്നുപോയതു – മെന്തിനെന്നറിയാതെ ഞാൻ, കരിപടർന്നൊരു മിഴിയുമായിയീ കരാളഭൂവിലലയുന്നിതാ.

നിലാവു തേടുന്ന ജാലകങ്ങൾ – ( പ്രസന്ന നായർ )

നിഴലും നിലാവും ഇണചേർന്നു നിൽക്കും കുളിരുള്ള സംഗമ രജനികളിൽ നിൻ മൃദു മേനിതൻ സൗരഭ്യം പേറി വന്നണഞ്ഞ മന്ദമാരുത നിന്നലെ നിലാവിന്റെ നീല പൂവുടലിൽ ചന്ദന ഗന്ധം പൂശി നിന്നു നിൻ കണങ്കാലിൻ പാദസരത്തിൻ കല്യാണീ രാഗം കേൾക്കുവാനായ് നിലാവുദിക്കും നിശീഥിനിയിൽ നിദ്രാവിഹീനനായ് ഞാൻ കാത്തു നിൽക്കേ നിൻ ജാലകത്തിൻ ചില്ലു വാതിൽ മെല്ലെത്തുറക്കു മെന്നോർത്തു പോയി രാവിൻ യാമങ്ങൾ ഓരോന്നായ് കൊഴിഞ്ഞു രാക്കിളി നിദ്ര വിട്ടുണർന്നു കാത്തിരിപ്പിൻ കനം തൂങ്ങും മനസ്സുമായ് കാതരേ ഞാൽ വിട […]

ബൊളീവിയൻ കൊടുങ്കാറ്റ്

അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും വലിയ ആവേശവും അഭിമാനവും, ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ചെന്താരകമായി തിളങ്ങി നിൽക്കുന്ന അനശ്വരനായ രക്തസാക്ഷി, ഇരുപതാം നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ് ചിന്തകൻ, അടിച്ചമർത്തപ്പെട്ടവരുടെ ദീനവിലാപങ്ങൾക്ക് അന്ത്യം കാണുവാൻ സ്വജീവൻ പോലും പണയം വച്ച് പോരാടിയ ധീരനായ വിപ്ലവകാരി, മുതലാളിത്ത ദുഷ്പ്രഭുത്വത്തിനെതിരെ ആജീവനാന്തം ശബ്ദമുയർത്തിയ *വിരേതിഹാസ നായകൻ ;*  *ഏണസ്റ്റോ ചെ ഗുവേര*  ധീര വിപ്ലവകാരിയുടെ വിപ്ലവ ആശയം കേരളത്തിന്റെ പാശ്ചാത്തലത്തിൽ അണിഞ്ഞൊരുങ്ങുന്ന “ബൊളീവിയൻ കൊടുങ്കാറ്റ് ” എന്ന […]

MY MAIDEN DAWN – ( GOPAN AMBAT )

A day begins! Birth of a new dawn Must be the maiden one Flaming ruby sun daze Cool morning for her smile Showering love on branches of solitary trees and wind Song from heavens so high Sky ablaze with crimson Rose coloured swirls Soul wrapped in prayer A night sleeps late plays coy and aloof […]

നല്ലതു ചെയ്താൽ ഫലംനന്മ ലഭിക്കും – ( മിനി സുരേഷ് )

ഒരു പാവം ആനക്കുട്ടിയായിരുന്നു ജംബു. അവന്എപ്പോഴും വിശപ്പാണ്. കാട്ടിലെ മരങ്ങളിൽനിന്ന് അവന്റെ അമ്മ പഴങ്ങളൊക്കെ പറിച്ചു കൊടുക്കും. പക്ഷേ അതൊന്നും മതിയാകാതെ ജംബു ‘ ‘വിശക്കുന്നേ ‘എന്നും പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കും.. മഴക്കാലമായപ്പോൾ കാട്ടിൽ പഴങ്ങളൊന്നും ലഭിക്കാതെയായി..ഒരു ദിവസം ജംബു അമ്മ കാണാതെ കാട്ടിൽനിന്നും അടുത്തുള്ള ഗ്രാമത്തിലേക്കിറങ്ങി. ഒരു പുരയിടത്തിൽ കയറി വാഴക്കുലയും ,പച്ചക്കറിയുമെല്ലാം വയറു നിറയെ ഭക്ഷിച്ചു. “അമ്മ ഇനിയെനിക്ക് ഭക്ഷണം നൽകുവാൻ കഷ്ടപ്പെടണ്ട.ഗ്രാമത്തിലെ വയലുകളിൽ ഇഷ്ടം പോലെ വാഴക്കുലകളും , പച്ചക്കറികളുമുണ്ട്.എല്ലാദിവസവും ഞാൻ പോയി കഴിച്ചു […]