അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും വലിയ ആവേശവും അഭിമാനവും, ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ചെന്താരകമായി തിളങ്ങി നിൽക്കുന്ന അനശ്വരനായ രക്തസാക്ഷി, ഇരുപതാം നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ് ചിന്തകൻ, അടിച്ചമർത്തപ്പെട്ടവരുടെ ദീനവിലാപങ്ങൾക്ക് അന്ത്യം കാണുവാൻ സ്വജീവൻ പോലും പണയം വച്ച് പോരാടിയ ധീരനായ വിപ്ലവകാരി, മുതലാളിത്ത ദുഷ്പ്രഭുത്വത്തിനെതിരെ ആജീവനാന്തം ശബ്ദമുയർത്തിയ *വിരേതിഹാസ നായകൻ ;*
*ഏണസ്റ്റോ ചെ ഗുവേര*
ധീര വിപ്ലവകാരിയുടെ വിപ്ലവ ആശയം കേരളത്തിന്റെ പാശ്ചാത്തലത്തിൽ അണിഞ്ഞൊരുങ്ങുന്ന “ബൊളീവിയൻ കൊടുങ്കാറ്റ് ” എന്ന പാൻ ഇന്ത്യൻ സിനിമ
ഇസ്മായിൽ മാഞ്ഞാലി രചനയും സംവിധാനവും നിർവ്വഹിക്കുന്നു …
ആദ്യ ഷെഡ്യുൾ മലയാറ്റൂർ അതിരപ്പിള്ളി വനാന്തരങ്ങളിൽ പൂർത്തിയായി













