ഹൃദയവീണയിലെ പ്രണയതന്ത്രികൾ
മധുരശീലുകൾ മീട്ടുമ്പോൾ
വിരഹവേദനയിൽ വിതുമ്പുമധരങ്ങൾ
കദനത്തിൻ കഥ പാടുന്നു
പ്രണയവാടിയിലൊഴുകിയെത്തിയ
മന്ദമാരുതനൊരുദിനം
വഞ്ചനക്കഥ പേറിയെത്തിയൊരു
പ്രാണവേദന തന്നുപോയ്
കനവുനിനവുകൾ പങ്കിടാനായി
ചാരെയെത്തിയ രാവതിൽ
കരളറുത്തു കടന്നുപോയതു –
മെന്തിനെന്നറിയാതെ ഞാൻ,
കരിപടർന്നൊരു മിഴിയുമായിയീ
കരാളഭൂവിലലയുന്നിതാ.
About The Author
No related posts.