LIMA WORLD LIBRARY

നക്ഷത്രങ്ങൾ പ്രഭചൊരിഞ്ഞപ്പോൾ – ( അഡ്വ.പാവുമ്പ സഹദേവൻ )

ഒരിക്കൽ കാൽവരിയിലെ പാതയോരങ്ങളിലൂടെ മരക്കുരിശുമേന്തി യേശു നടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ കാൽവരിയുടെ ഓരങ്ങളിൽ നിന്ന് അമ്മമാർ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. ഇസ്രായേലിലെ സ്ത്രീകളേ നിങ്ങൾ എനിക്ക് വേണ്ടി കരയരുത്, നിങ്ങളുടെ മക്കൾക്കുവേണ്ടി കരയുവിൻ എന്ന് ക്രിസ്തു പറയുന്നുണ്ടായിരുന്നു. വചനം മാംസത്തെ ധരിച്ച ആ ദൈവപുത്രന് പനനീർപ്പൂവിൻ്റെ സുഗന്ധവും തരളിമയുമായിരുന്നു. പിതാവും പുത്രനും പരശുദ്ധാത്മാവുമായ ത്രിത്വ സ്വത്വം ക്രിസ്തുവിൽ കാലത്തിൻ്റെ ആജ്ഞയാൽ ഏകീഭവിക്കുകയായിരുന്നു. മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിൻ്റെ പ്രതീകമായ മരക്കുരിശ് ലോകത്തിൻ്റെ നന്മയ്ക്കും മോക്ഷത്തിനുമായി ക്രിസ്തു ചുമക്കുകയായിരുന്നു. തൻ്റെ ശരീരത്തെയും […]

ദിവാകരഗൃഹം – (സജിത്ത് സി പടന്ന)

പഴയ ചേരുവകളുടെ ഗ്രാമം ഗ്രാമമായിത്തന്നെ നില്ക്കുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണിവിടം. പുറത്ത് നിന്ന് വരുന്നയൊരാൾക്ക് ഇവിടം അപരിചിതമായിത്തോന്നും. കാലം തറഞ്ഞുകിടക്കുന്നതായും തോന്നും. പാടങ്ങളും തോടുകളും മാത്രമല്ല കുണ്ടനിടവഴികളും നാട്ടുനടപ്പാതകളും ശീമക്കൊന്നയുടേയും നായ്ക്കരിമ്പിന്റേയും നൊച്ചികളുടേയും വേലികളും മറ്റെവെടെയെങ്കിലും ഇക്കാലത്തുണ്ടോ? ദിവാകരാലയം ഒന്നേരയേക്കർ പറമ്പിലാണ്. അതിന്റെ അതിരുകൾ വിശാലമായ പാടത്തേത്തേക്കാണിറങ്ങുന്നത്. വീട്ടുതൊടിയേ ചുറ്റി കയ്യാലയും കയ്യാലയ്ക്ക് മുകളിൽ ശീമക്കൊന്നകളുമാണ്. വീടിന്റെ മുന്നിൽ ചെമ്പരത്തിയും വിവിധ വർണ്ണങ്ങളിലുള്ള കടലാസുപൂച്ചെടികളും ഒരാൾ പൊക്കത്തിൽ വളർന്നു കിടക്കുന്നു. അതിന്റെ വരാന്തയിൽ ചട്ടികളിൽ പലതരത്തിലുള്ള കള്ളിമുൾച്ചെടികൾ കാണാം. […]

എന്റെ ബാല്യം – (ഹരി മുന്ദ്ര)

ഒന്നു ഞാൻ പാതി മയങ്ങിയ നേരത്ത് അറിയാതെ ഞാനോടി ച്ചെന്നെൻ ബാല്യത്തിലേക്ക് …. പിച്ചവെച്ചോടിയ അങ്കണമൊക്കെ എങ്ങോ പോയ് മറഞ്ഞെ പ്പൊഴോ … എൻപ്രിയ മിത്രങ്ങൾക്കൊത്തു ഞാൻ ഓടിക്കളിച്ചൊരാ തൊടികെളൊ ക്കെയെങ്ങോ പോയ് മറഞ്ഞു. ….. എൻ പ്രിയ തോഴിയേ കാണുവാനായെൻ കൗമാരം കത്തുനിന്നൊരാ വരമ്പുകളൊക്കെ എങ്ങോ പോയ്മറഞ്ഞു …. മനസിന്റെയുള്ളിലായ ലതല്ലുമാ .. മധുരിക്കുമോർമ്മകൾ …… കാലം കാത്തുവച്ചൊരാ വിധിയുടെ തേരോട്ടം എങ്ങോ കൊണ്ടു മറച്ചു. എൻ മിഴികൾ പതുക്കെ തുറന്നു ഞാൻ ഒരു കൊച്ചു […]

രാത്രിയുടെ സംഗീതം – (ആനി കോരുത്)

നിശബ്ദമായ രാത്രിയിൽ നിങ്ങൾ ഉറങ്ങാതിരുന്നിട്ടുണ്ടോ? അതും വേദനകളെ കൂട്ടുപിടിച്ച് എങ്കിൽ അതു തീർത്തും നിങ്ങളെ തകർത്തുകളയും …..എല്ലാവരും സുഖസുഷുപ്തിയിൽ. നിങ്ങൾ മാത്രം വേദനകളെ കൂട്ടുപിടിച്ച് അങ്ങനെ കണ്ണും തുറന്ന്.!അപ്പോൾ രാത്രിക്ക് ഒരുപാടു നീളം വയ്ക്കും. ക്ലോക്കിന്റെ സൂചി പോലും നീങ്ങുന്നതു എത്ര പതുക്കയാണെന്ന്നിങ്ങൾക്കു തോന്നും. പക്ഷേ ഞാനിത് നിത്യവും അനുഭവിക്കുന്നതാണ് വീണ്ടും ഒരു ഉറക്കമില്ലാത്ത രാത്രി കൂടി. കൂട്ടിന് ഹോം നേഴ്സിന്റെ താളാത്മകമായ കൂർക്കംവലി. കട്ടിലിലേയ്ക്ക് , ഒന്നുകിടന്നാൽ മതി അഞ്ചു മിനിറ്റിനകം അയാളുടെ , കൂർക്കംവലി […]

ഓശാനയും കഷ്ടാനുഭവവും ! – (സൂസൻ പാലാത്ര)

യേശുക്രിസ്തുവും ശിഷ്യന്മാരും യാത്രചെയ്ത്, യെരുശലേമിനടുത്ത് ഒലീവ്മലയരികേ ബത്ത്ഫാഗയിലും ബേഥാന്യയിലുംഎത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ എതിരെയുള്ള ഗ്രാമത്തിലേക്കയച്ച് ഇപ്രകാരംപറഞ്ഞു: “അവിടെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെകാണും. അതിനെ അഴിച്ചുകൊണ്ടുവരുവിൻ, ഇത് എന്തിനുചെയ്യുന്നു എന്നാരെങ്കിലും ചോദിച്ചാൽ കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ടെന്നു പറവിൻ. ശിഷ്യന്മാർ അപ്രകാരം കഴുതക്കുട്ടിയെ യേശുവിനു നല്കി. യേശു അതിന്മേൽ കയറിയിരുന്നു. എതിർഗ്രാമത്തിൽ കെട്ടിയിട്ടനിലയിൽ കഴുതക്കുട്ടിയെകാണാൻതക്കവണ്ണം ഉൾക്കണ്ണുള്ളവനാണ് യേശു. യേശു ക്രിസ്തു എല്ലാം കാണുന്നവനാണ്. കണ്ടിട്ട് വെറുതേ മടങ്ങാറില്ല. രോഗസൗഖ്യം വേണ്ടവർക്ക് സൗഖ്യം, അപ്പം വേണ്ടവർക്ക് അപ്പം, […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 6 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 6 വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു. ഭൂമിയിൽ ഇന്നാർക്ക് ഇന്നാരെന്ന് അവിടെത്തന്നെ എഴുതപ്പെട്ടിരിക്കുന്നു എന്നല്ലേ പ്രമാണം.വിധി,അത് ആർക്കാണ് തടുക്കാൻ ആവുക. എല്ലാം മുറപോലെ നടന്നു. പെണ്ണു കാണാലും പെൺവീട്ടുകാരുടെ വരവും, വിവാഹം ഉറപ്പിക്കലും നിശ്ചയവും,പിന്നെ ഡ്രസ്സ് എടുക്കലും എല്ലാം എല്ലാം.          ബേവച്ചന് എല്ലാം യാന്ത്രികം ആയിരുന്നു. ഓഫീസിൽ ആരെയും വിവാഹം ക്ഷണിച്ചില്ല. അവിടെ എല്ലാർക്കും അറിയാവുന്ന പരസ്യമായ ഒരു രഹസ്യം,ലിസായുമായി തനിക്കുള്ള ബന്ധം. ക്ഷണിച്ചു വരുത്തി അവർക്കു മുന്നിൽ ഒരു പാവയായി […]