LIMA WORLD LIBRARY

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർഗ്ഗാത്മകതയെ ബാധിക്കില്ല – (വൈക്കം സുനീഷ് ആചാര്യ)

പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാറുമായി എഴുത്തുകാരനും ഓൺലൈൻ മാധ്യമപ്രവർത്തകനുമായ വൈക്കം സുനീഷ് ആചാര്യ നടത്തിയ അഭിമുഖം. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർഗ്ഗാത്മകതയെ ബാധിക്കില്ല” -കുരീപ്പുഴ 1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യസമൂഹത്തിലെ സർവ്വമേഖലയെയും കീഴടക്കാൻപോകുന്ന സാഹചര്യത്തിൽ സാഹിത്യത്തിനു സ്വാതന്ത്രമായ നിലനിൽപ്പുണ്ടാകുമോ? എന്തുകൊണ്ടാണ് ക്ലോണിങ് മനുഷ്യസമൂഹത്തില്‍ അധീശത്വം പുലര്‍ത്താതിരുന്നത്? ക്ലോണിങ്ങിലൂടെ വേണമെങ്കില്‍ ബുദ്ധിരാക്ഷസന്മാരെയോ സൈന്യാധിപന്‍മാരെയോ കലാകാരന്മാരെയോ തനതുസ്വരൂപത്തില്‍ സൃഷ്ടിക്കാമായിരുന്നല്ലോ. ജീവിതത്തിന്‍റെ സര്‍ഗ്ഗാത്മകതയും ലാവണ്യവും നഷ്ടപ്പെടുമെന്നതാണ് കാരണം. കവിതയ്ക്ക് അസ്വസ്ഥതയില്‍നിന്ന് സ്വസ്ഥതയിലേക്കുള്ള ഒരു സഞ്ചാരപദ്ധതിയുണ്ട്. അത് വേദനയുടെ സൗന്ദര്യം ഉള്‍ക്കൊള്ളുന്നതാണ്. അതെക്കാലവും ആവശ്യകമാണെന്നതിനാല്‍ കൃത്രിമബുദ്ധി […]

ബാലിയിലെ ഗഫൂർകാക്കയുടെ വിളിപ്പേര് ഹരി – (ഡോ. പ്രമോദ് ഇരുമ്പുഴി)

ഇൻഡോനേഷ്യയിലെ ബാലിദ്വീപിലൂടെ അഞ്ച് വർഷം മുമ്പ് നടത്തിയ യാത്രയിൽ ഉണ്ടായ അനുഭവം ആണ് ഇവിടെ പറയുന്നത്. അന്ന് ഉബുഡ് എന്ന പട്ടണത്തിലായിരുന്നു. യാത്ര ചെയ്തുകൊണ്ടിരുന്നത്.ഭക്ഷണപ്രിയരായ ഞാനും സഹയാത്രികനായ ഗിരീഷ് മാഷും (Gireesh Marengalath )ഓരോ നേരവും വ്യത്യസ്ത ഭക്ഷണങ്ങളായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. അന്ന് വൈകീട്ട് എവിടെനിന്ന് ഭക്ഷണം കഴിക്കണം എന്ന് ഒരു തെരുവിൽ നിന്ന് ചിന്തിച്ചപ്പോൾ തൊട്ടടുത്തുള്ള ഒരു ഉമ്മ (മുസ്ലിം സ്ത്രീ) നടത്തുന്ന കട കണ്ടു.കടയിൽ ആ സമയത്ത് കഴിക്കാനായി ആരും ഉണ്ടായിരുന്നില്ല. അവരെ കണ്ടപ്പോൾ നമ്മുടെ […]

DISGRACE RULES – (Gopan Ambat)

Shanthivan, here echoes dwell, Nehru’s spirits forever swell A genuine leader emerged Inspiring dreams he beamed. His vision, novel and planned Transformed a hopeful land. With real eloquence he spoke, True unity in his every stroke. Oh tomb of Jawaharlal Nehru, All Indians are proud and true, Respect of himbefits your view. Name board fading […]

കാവ്യചിലമ്പ് – (അഡ്വ: അനൂപ് കുറ്റൂർ)

കനകധാരയായികനകാക്ഷരങ്ങൾ കതിരവകാന്തിയായിയാകാശത്ത് കമനീയയാമവളണിഞ്ഞൊരുങ്ങി കാവ്യചിലമ്പണിഞ്ഞഴകായാടുന്നു. കുടജാദ്രിയിലിരുന്നക്ഷരവാഹിനി കരുണയോടലിയുമരുവിയായി കാനനഭംഗിയായെങ്ങും നിറഞ്ഞു കുയിൽനാദസൗപർണ്ണികയായി. കാനനപ്രിയവാദിനിയാമവൾ കുങ്കുമാംഗിയായിശ്രീലകത്ത് കച്ഛപീവീണാതന്ത്രികൾമീട്ടി കലാനിധികല്പനാമണ്ഡപത്തിൽ . കവടിയില്ല; ഗണകനല്ലഗണിച്ചീടാൻ കാലതന്ത്രിയാവാഹിക്കുംതന്ത്രിയുമല്ല കദനംമുറ്റിതളർന്നോരുപാർത്ഥൻ കേഴുന്നമ്മേയല്പംകനിവുറവയേകു . കളഭാഷിണികാന്തശക്തിയായി കളങ്കമില്ലാത്തയമൃതമഴയായി കൂടെകൂടെ മന്ദസ്മിതം തൂകി കളഹംസമെന്നക്ഷരതടാകത്തിൽ. കുശലാന്വേഷിയാണെപ്പോഴും കലഹമില്ലാസല്ലാപത്തിലായി കളകളമൊഴുകുമരുവിയുരുവിട്ടു കവിൾത്തടമാകെചുവന്നുതുടുത്തു. കലമ്പലിലക്ഷരങ്ങളിളകിയുലഞ്ഞു കാദംബരീരാഗമലയടിക്കുന്നു കേളീകല്ലോലിനിയട്ടഹസിച്ചന്ത്യം കലാശകൊട്ടിലുമവസാനിക്കാതെ. കൂന്തലഴിച്ചവളാടിക്കളിക്കുന്നു കുരുoമ്പക്കാളിച്ചവിട്ടിമെതിച്ചലറി കുതിക്കുന്നുകത്തുന്നഗ്നിയായി കൊടുംകാറ്റടിക്കുന്നിരമ്പലിൽ. കവചമണിഞ്ഞപ്പോരാളികൾ കനകാക്ഷരപ്പോരിലന്യോന്യം കുതിച്ചുചാടിമറിഞ്ഞുവെട്ടിയും കിതച്ചിതാമണ്ണിലലിയാനായി. കാളിയവളാദിശൈലാദ്രിയായി കാമമുള്ളവൾകുചഭംഗിയാൽ കവക്കുന്നോരക്ഷരസുചരിത കന്നിയെന്നുമേഋതുരാഗിണി. കമലപ്പൂമിഴിയുള്ളവളഴകായി കംമ്പത്താൽകടിപ്രദേശമിളക്കി കാതരമിഴിയങ്ങോട്ടുമിങ്ങോട്ടും കല്യത്തിലാകമാനം കണ്ണോടിച്ചു. കടമ്പുകൾപൂക്കുന്നുന്മാദഗന്ധം കലാവിദ്യയിലാവനമാലിയങ്ങു കാലുകൾപിണച്ചിതാകുഴലൂതി കാനനകന്യകളേയാകർഷിക്കുന്നു. […]

അന്ന് സൂര്യനിത്ര ദേഷ്യക്കാരനായിരുന്നില്ല – (ദാസ്)

പണ്ടു പണ്ട് ..ഗ്രാമച്ചന്തകൾ ഉണ്ടായിരുന്നു. കൃഷിസ്ഥലങ്ങളിൽ നിന്നും ഉല്പന്നങ്ങൾ ഗ്രാമച്ചന്തയിലേക്ക് കർഷകർ തലച്ചുമടായി കൊണ്ടുപോയി വിൽക്കുമായിരുന്നു. ടാറിടാത്ത പാതയോരങ്ങളിൽ അത്താണികളും, കളത്തട്ടും, തണ്ണീർപ്പന്തലുകളും ഉണ്ടായിരുന്നു. രണ്ട് കരിങ്കൽപ്പാളികൾക്കിടയിൽ പാലം പോലെ മറ്റൊരു പാളി കൂടിയിട്ടാൽ അത്താണിയായി. തലച്ചുമടേന്തി വരുന്ന കർഷകർക്ക് അത്താണിയിൽ ചുമടിറക്കി വെക്കാം. കളത്തട്ടിൽ വിശ്രമിക്കാം. തറ ഉയർത്തിക്കെട്ടി, പലക വിരിച്ച് ഓടോ ഓലയോ മേഞ്ഞ വിശ്രമകേന്ദ്രങ്ങളായിരുന്നു കളത്തട്ടുകൾ. നാട്ടിൻപുറങ്ങളിലെ പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഇത്തരം തട്ടുകൾ കാണാം. തലച്ചുമടുമായി വരുന്ന ഗ്രാമീണ കർഷകർക്ക് സൗജന്യമായി […]

ആമുഖം – (ജയകുമാർ കോന്നി)

തെരുവിന്നിടനാഴിയിലുയരും, പൊരിയുന്നമാംസത്തിൻ ഗന്ധവും, പേറിവന്നു ശിശിരസന്ധ്യ. ഒരു വേനലെരിഞ്ഞടങ്ങി- യാരോ വലിച്ചെറിഞ്ഞ ധൂപക്കുറ്റി പോൽ. വർഷത്തുള്ളികൾ താണ്ഡവമാടുന്നു വഴികൾ നിറയുന്നു കവിയുന്നു വെറുപ്പിൻ ജീർണതപ്പുണ്ണുകളാൽ. തല്ലിത്തകർക്കുന്നു ജടാഭരത്താൽ, മേല്ക്കൂരകൾ വാതായനങ്ങൾ തൊഴുത്തിലക്ഷമകൾ, തട്ടിത്തകർക്കുന്നു തേങ്ങുന്നു തെരുവി ഞ്ചെരാതുകളാർക്കോ വേണ്ടി – ത്തെളിയുന്നു !യാന്ത്രിക ലോകമേ! മദ്യത്തിൻ രൂക്ഷതയാൽ മത്തുപിടിച്ച പ്രഭാതം, ഭ്രാന്തമായിപ്പായുന്ന പ്രാണൻ. ചളിനിറഞ്ഞ കഴൽ നീങ്ങിടുന്നു, ചായാലയം പരതിമിഥ്യകൾ. ആയിരം ജീർണ കവാടത്തി – ലായിരം ശുഷ്കരങ്ങളമരുന്നു. നീ , നിൻ്റെ കരിമ്പടം വലിച്ചെറിഞ്ഞ് നിദ്രവിട്ടു […]