അഭിമാനി – (സാക്കിർ – സാക്കി നിലമ്പൂർ)

സൈക്കിളിൻ്റെ കാരിയറിൽ വെച്ചുകെട്ടിയ ഹംസാക്കാൻ്റെ ഐസുപെട്ടിയിൽ പലതരം ഐസുകൾ കാണും. മുന്തിരി ഐസ്, സേമിയ ഐസ്, മാങ്ങാ ഐസ്, കൈതച്ചക്ക ഐസ് എന്നിവ കൂടാതെ സാധാരണ വിലകുറഞ്ഞ കളർഐസുകളും . സൈക്കിൾവീലിൻ്റെ “ഹബ്ബി”ലേക്ക് വലിച്ചുകെട്ടിയ കയറിൽ ഒരു തകരപ്പാട്ടയും കോർത്ത് കെട്ടി ഹംസാക്കാക്ക് ഒരു വരവുണ്ട്. അത് പുറപ്പെടുവിക്കുന്ന കാത് തുളക്കുന്ന “ചീവീട് ” ശബ്ദം കേട്ടാൽ ഉറപ്പിക്കാം ഐസുപെട്ടിയുമായി ഹംസാക്ക എത്തിക്കഴിഞ്ഞു. അങ്ങനെയൊരു ദിവസം. പുതുമണവാളൻ്റെ പുഞ്ചിരി മായാത്ത, അത്തറ് മണക്ക്ണ ഖത്തറുകാരൻ ഷുക്കൂറും മണവാട്ടിയുടെ […]
ചവിട്ടിക്കൂട്ട് വൃത്തം – (ഗിരിജൻ ആചാരി തോന്നല്ലൂർ)

“ഹലോ…” “ഹലോ…” “ഹായ് എന്തുണ്ട് മാഷേ…? എന്തെ.. രാവിലെതന്നെ വിളിച്ചത്…?” ” മാഷേ നമസ്കാരം.. ” “നമസ്കാരം..” ” അതെ ഞാൻ വിളിച്ചത്.. ഇപ്പോൾ മാഷിന്റെ ഒരു പോസ്റ്റ് fb യിൽ കണ്ടു… ഒരു കവിതയും അതിന്റെ വൃത്തത്തിന്റെ പേരും കണ്ടു… ” ” ഹോ… ഉവോ.. ഞാൻ എന്നെകൊണ്ട് തോറ്റു… ഇത് ഇന്നലെ രാത്രിയിൽ പോസ്റ്റ് ചെയ്തതാ… എത്ര പേരാ വിളിച്ചതെന്നാ അറിയാമോ…? ചിലർക്ക് എന്റെ കീഴിൽ വൃത്തം പഠിക്കണമെന്നുവരെ പറഞ്ഞു.. അവർ ദക്ഷിണ വയ്ക്കാനുള്ള […]
നുണക്കുഞ്ഞുങ്ങൾ – (ജയരാജ് മിത്ര)

” അവൻ വായ പൊളിച്ചാ നൊണേ പറയൂ! “പെണ്ണിത്തിരി ഭേദായിരുന്നു. ഇപ്പൊ അവളും തൊടങ്ങീ കള്ളത്തരം !” ഇത്, കേരളത്തിലെ പല വീടുകളിലെയും അച്ഛനമ്മമാരുടെ ഒരു പരിഭവമാണ്. വിളക്കുവെച്ച് രണ്ട് നേരം പ്രാർത്ഥിക്കും. നല്ല നല്ല ഉപദേശങ്ങൾ കൊടുക്കും. ലോകത്തിലെ സത്യസന്ധരായ ആൾക്കാരുടെ കഥകൾ പറഞ്ഞുകൊടുക്കും. സത്യത്തിൻ്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാവുന്നിടത്തോളം കൊടുത്തിട്ടും; ഒരു പ്രായം കഴിയുമ്പോൾ, മക്കൾ കള്ളം പറഞ്ഞുതുടങ്ങുന്നു! കള്ളത്തരം കാട്ടിത്തുടങ്ങുന്നു! പെട്ടെന്ന് ദേഷ്യപ്പെടുന്നു! അനാവശ്യമായി തർക്കിക്കുന്നു! ദേഷ്യം വരുമ്പോൾ; കയ്യിലുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞ് തകർക്കുന്നു! […]
കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം) – (ഡോ. മുഞ്ഞിനാട് പത്മകുമാർ)

കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ […]
കമുകറ പുരുഷോത്തമൻ – ചരമദിനം – (Adv. V.V Jose Kallada)

🔴 ഓർമ്മ മെയ് 26 🟢 കമുകറ പുരുഷോത്തമൻ (1930 -1995) ചരമദിനം 🔳 1950 കളിലും 60കളിലും മലയാളചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന ശ്രദ്ധേയനായ പിന്നണിഗായകനാണ് കമുകറ പുരുഷോത്തമൻ.1953 മുതൽ 1993 വരെയുള്ള സംഗീതജീവിതത്തിൽ നൂറ്റിയെഴുപത്താറോളം സിനിമാഗാനങ്ങൾ ആലപിച്ചു. ആയിരത്തിനു മുകളിൽ ലളിതഗാനങ്ങളും. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ 1930 ഡിസംബർ 4-ന് ജനിച്ചു. അച്ഛൻ: കമുകറ പരമേശ്വരക്കുറുപ്പ് അമ്മ: ലക്ഷ്മിക്കുട്ടിയമ്മ ചെറുപ്പത്തിൽ തന്നെ ശസ്ത്രീയ സംഗീതം പരിശീലിച്ചിരുന്നു. 13-മത് വയസിൽ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തിൽ അരങ്ങേറ്റം. 15-മത് […]
പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -2) – മിനി സുരേഷ്

അദ്ധ്യായം:2 അപ്പാർട്ട്മെന്റിന്റെ വാതിൽക്കലെത്തിയതും വിച്ചു ഞെട്ടിപ്പോയി.ഷൂ റാക്കിൽ ചെറിയമ്മയുടെ ചെരിപ്പുകൾ ഇരിക്കുന്നു. ദൈവമേ ഇന്നു നേരത്തെയെത്തിയോ.സാധാരണ ചെറിയമ്മ ഓഫീസിൽ നിന്നെത്തുമ്പോൾ രാത്രി എട്ടു മണിയെങ്കിലും കഴിയാറുണ്ട്. അവൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തേക്ക് കയറി.കുളിമുറിയുടെ വാതിൽ പതുക്കെ തുറക്കുവാനൊരുങ്ങുമ്പോളാണ് ഊക്കനൊരു അടി തോളിൽ വീണത്. “അമ്മേ”അവൻ അലറി വിളിച്ചു പോയി. “ഷൗട്ട് ചെയ്യാതെടാ.അനുസരണയില്ലാത്തവനേ. ചുമ്മാതല്ല ഭൂമിയിൽ പിറന്ന് വീണപ്പോളേക്കും തള്ളയെ മുകളിലോട്ട് വിളിച്ചത്” “ചെറിയമ്മാ ,എന്റെ അമ്മയെ ഒന്നും പറയരുത് കേട്ടോ.ഞാനത് ടോളറേറ്റ് ചെയ്യുകയില്ല.” “പറഞ്ഞാൽ […]



