LIMA WORLD LIBRARY

അമ്മ എവിടെ ? – ജയൻ വർഗീസ്

‘( കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ അടി പിണഞ്ഞ സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു. )   ‘അമ്മ തൻ നെഞ്ചിൽ ഉറങ്ങിക്കിടന്നൊരു കുഞ്ഞായിരുന്നു ഞാൻ കൂട്ടിൽ. പൊന്നണിഞ്ഞെത്തും പ്രഭാത ത്തുടുപ്പിന്റെ കന്നിക്കതിരായിരുന്നു ! അമ്മേ യനശ്വര സ്തന്യമായ് സ്നേഹത്തി – ന്നന്നം ചുരത്തിയോരമ്മേ, എന്തിനാ മാറിൽ  നിന്നെന്നെ പറിച്ചെറി- ഞ്ഞിന്നീ കരാളം  ചതുപ്പിൽ  ? കത്തിയെരിഞ്ഞ പ്രപഞ്ച നിഗൂഢത – ക്കിപ്പുറം വന്ന നിൻ സ്നേഹം , ചിപ്പിയിൽ മുത്തുപോൾ ജീവന്റെ യുൾതാള സത്യമായ് എന്നെ രചിച്ചു ! മുത്തണിപ്പൊൻ മുലക്കച്ച തുറന്നെനി ക്കെത്ര മുലപ്പാൽ ചുരത്തി ? എത്ര ശതകോടി വർഷാന്തരങ്ങളിൽ മൊത്തി നീയെന്നെ വളർത്തീ ? എന്നിട്ടു മീവിധം സംഹാര രുദ്രയായ് എന്നെ പറിച്ചെറിഞ്ഞീടാൻ എന്തപരാധം നിൻ സ്വപ്ന പുഷ്പങ്ങളിൽ എന്തേ പുഴുക്കുത്ത് വീഴാൻ ? അമ്മേ ക്ഷമിക്കൂ ഇനിയുമൊരായിരം ജന്മങ്ങൾ മണ്ണിൽ തളിർക്കും ! ഞാനാണവർ നാളെ നാളമായ് മാറേണ്ട നാടിന്റെ മൺ ചെരാതങ്ങൾ !

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 1 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

bhoomiyile

ഹിമമണിഞ്ഞ കൊടുമുടികള്‍, സുന്ദരമായ താഴ്വരകള്‍ പച്ചപ്പ് പുതച്ച മലനിരകള്‍; ആ മാന്ത്രികതയിലേക്ക് ഒരിക്കല്‍കൂടി ഒരു യാത്ര. മനസ്സ് ബിയാസ് നദിപോലെ പതഞ്ഞൊഴുകി. ഫെബ്രുവരി മൂന്ന് രണ്ടായിരത്തി ഇരുപത്തിമൂന്ന് തിരുവനന്തപുരത്തും അന്ന് കുളിരുള്ള പ്രഭാതമായിരുന്നു. ഒന്നര മണിക്കൂര്‍ മുമ്പ് പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ നാലുമണിക്കേ പുറപ്പെട്ടു ഞങ്ങള്‍. എയര്‍പോര്‍ട്ടിലെത്തി പരിശോധനകള്‍ കഴിഞ്ഞ് മൂന്നാം നമ്പര്‍ ഗേറ്റില്‍ രാജന്‍ അണ്ണനും കുടുംബത്തിനുമായി കാത്തു. ആറുമണിക്കാണ് വിമാനം പുറപ്പെടുക. അണ്ണനും കുടുംബവും താമസിയാതെ എത്തുമെന്ന് ഫോണിലറിയിച്ചു. പേരകുട്ടികളെയും മറ്റും ഉണര്‍ത്തിയെടുക്കാന്‍ വൈകുന്നുവത്രെ! എന്തായാലും […]

കലമെഴുത്ത് – കാരൂര്‍ സോമന്‍

പിറന്ന മണ്ണില്‍ നിന്നും മറവിയെടുത്ത കലയുടെ കണ്ണെഴുതി പൊട്ടും തൊട്ട് മണിമങ്കയായി നിന്ന നിന്നെ ഉഴിഞ്ഞ് ഞാന്‍ പറയട്ടെ, പ്രിയ സഖി നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു. അതിലോലമതിലോലം നിന്നെ ഞാന്‍ കഴുത്തില്‍ കുരുക്കിട്ട് ജീവിതത്തിന്‍റെ നടുതാളത്തില്‍ വിലയറിഞ്ഞ് വിലക്കപ്പെട്ട കനിയായ്, കവിതയായ് കരള്‍ തുളച്ച് കൊണ്ടു നടന്നു അതിലൊരു മൃദുസ്പന്ദനം അതിലൊരു മരവിപ്പിന്‍ തണുപ്പ് അതിലൊരു മദനകാവ്യം അതിലൊരു അക്ഷരത്തെറ്റ് അങ്ങനെയാണ് പ്രിയേ- ഞാനിവിടെ ഏകനായത്.

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 22 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 22 വൈകുന്നേരം സമയമായപ്പോൾ ഒരറ്റൻണ്ടർ വന്നു ചെല്ലാൻ പറഞ്ഞു. എല്ലാവരേയും ഒരുമിച്ചു തന്നെ അകത്തു കയറ്റി. സോളിയുടെ അമ്മയും സിന്ധുവും മറ്റുള്ളവരും ആ റൂമിൽ തന്നെ ഇരുന്നു. രാവിലെ കണ്ടതാണ്. എന്തിനു കാണണം തിരിച്ചുകിട്ടുകയില്ലെന്ന നിലയിലാണവസ്ഥ. ഒരു പെറ്റമ്മ അതെങ്ങനെ സഹിക്കും? വന്നവർ കാണട്ടെ.അവരല്ലെ കാണാത്തവർ. കാണേണ്ടവരും അവകാശികളും. പെണ്ണിനെ കൊടുത്തവർക്ക് ഇനി എന്തവകാശം?          സോളിയുടെ കിടപ്പുകണ്ട് ശോശാമ്മയുടെ ഉള്ളു നൊന്തു. എങ്ങനെ സഹിക്കും! ചാക്കോച്ചനിൽ നിന്ന് ബേവച്ചൻ പറഞ്ഞറിഞ്ഞതിന്റെ […]