പിറന്ന മണ്ണില്‍ നിന്നും
മറവിയെടുത്ത കലയുടെ
കണ്ണെഴുതി പൊട്ടും തൊട്ട്
മണിമങ്കയായി നിന്ന നിന്നെ
ഉഴിഞ്ഞ് ഞാന്‍ പറയട്ടെ,
പ്രിയ സഖി
നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു.
അതിലോലമതിലോലം നിന്നെ
ഞാന്‍ കഴുത്തില്‍ കുരുക്കിട്ട്
ജീവിതത്തിന്‍റെ നടുതാളത്തില്‍
വിലയറിഞ്ഞ് വിലക്കപ്പെട്ട
കനിയായ്, കവിതയായ്
കരള്‍ തുളച്ച് കൊണ്ടു നടന്നു
അതിലൊരു മൃദുസ്പന്ദനം
അതിലൊരു മരവിപ്പിന്‍ തണുപ്പ്
അതിലൊരു മദനകാവ്യം
അതിലൊരു അക്ഷരത്തെറ്റ്
അങ്ങനെയാണ് പ്രിയേ-
ഞാനിവിടെ ഏകനായത്.











