LIMA WORLD LIBRARY

സംതൃപ്തൻ – ജഗദീശ് തുളസിവനം

മിനിക്കഥ. ജഗദീശ് തുളസിവനം. സംതൃപ്തൻ കടത്തുകാരൻ തോണി തുഴഞ്ഞു കൊണ്ടിരുന്നു. പാലം വരണമെന്ന് നാട്ടുകാർ പറഞ്ഞു. പരാതികളും സമരങ്ങളും നടത്തി രക്തപ്പുഴ ഒഴുകി !! അവസാനം പാലം വന്നു. കടത്തുരെൻ്റെ തൊഴിൽ പോയി. കടത്തുകാരൻ പട്ടിണിയിലായി. ഇനി എന്തു ചെയ്യും? ഒരു തീപ്പെട്ടി കമ്പനിയിടുക, ഞാൻ പറഞ്ഞു. ഇന്ന് കടത്തുകാരൻ സംതൃപ്തനാണ്. ഞാനും.

മന:സാക്ഷി –  ജോസ് ക്ലെമന്റ്

മന:സാക്ഷിയുടെ ഉരകല്ലിൽ വിചാരങ്ങളെ ഉരച്ചു മിനുക്കുമ്പോൾ മനോഭാവത്തിൽ കാതലായ മാറ്റങ്ങളുണ്ടാകും. ലോകത്തിന്റെ വിധിയെഴുത്തിൽ പരാജയമെന്നു കണ്ടിരുന്ന പലരും ജീവിതത്തെ വിജയമാക്കി മാറ്റിയത് നിഷ്കളങ്കമായ മന:സാക്ഷിയുടെ സൂക്ഷിപ്പുകാരായിരുന്നതിനാലാണ്. ഏതു പ്രതിസന്ധികളേയും ധൈര്യത്തോടും വിവേകത്തോടും കൂടെ അഭിമുഖീകരിക്കാൻ മന:സാക്ഷിയുള്ളവർക്ക് സാധിക്കും. കാരണം, വിനയത്താൽ പക്വമായ മാനസിക ഭാവങ്ങൾ ഇവരിലുണ്ടാകും. അത് എന്തിനേയും ഉൾക്കൊള്ളാനും സ്നേഹബുദ്ധ്യാ പ്രതികരിക്കാനുമുള്ള ശേഷിയുണ്ടാക്കും. ഇങ്ങനെയുള്ളവർക്ക് ലോകത്തെ ഒന്നാകെ ആശ്ലേഷിക്കാനാവും. തളർന്ന മനസ്സിന് ആഹ്ളാദത്തിന്റെ മേൽ വസ്ത്രം നല്കുന്ന നല്ല മന:സാക്ഷിയുടെ ഭാവം സ്വന്തമാക്കാൻ നമുക്കും പരിശ്രമിക്കാം.

ദുരന്തമുഖം നൽകുന്ന പാഠം – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ് –130 🌻 🌹 ദുരന്തമുഖം നൽകുന്ന പാഠം.🌹 കേരളം മുൻപും പല പ്രാവശ്യം പ്രകൃതി ദുരന്തത്തിന് ഇരയായിട്ടുണ്ടെങ്കിലും 2024 ജൂലൈ 30 ചൊവ്വാഴ്ച പുലർച്ചെ ഇടുക്കിയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടൽ കേരളത്തിനേറ്റ ഏറ്റവും വലിയ ആഘാതമായി. വലിയ ശബ്ദത്തോടെ ഉരുളും വെള്ളപ്പാച്ചിലും അലച്ചെത്തുകയായിരുന്നു.ദുരന്തം കരിനിഴൽ വീഴ്ത്തിയ എത്രയോ ജീവിതങ്ങൾ. കൺനിറയെ കണ്ടതെല്ലാം നിമിഷനേരം കൊണ്ട് മൺമറഞ്ഞു പോയി. കൃഷി ഭൂമിയും പാർപ്പിടവും മനുഷ്യരോടൊപ്പം ഒലിച്ചു പോയി. നേരത്തെ സ്വർഗ്ഗഭൂമിയായിരുന്ന നാട് നിമിഷനേരം […]

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 24 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 24 നൂലൊഴിഞ്ഞ പട്ടം   ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍; അതേ, അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു. പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍കിരീടവും കയ്യില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. -വെളിപാട്, അധ്യായം 14 ഉച്ചത്തിലുള്ള ശബ്ദം കേട്ടയുടനെ ജോബിനെ പഠിപ്പിച്ചുകൊണ്ടിരുന്ന സ്റ്റെല്ല എഴുന്നേറ്റ് […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 34 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 34 ഞാന്‍ കണ്ട സാഹിത്യ രാഷ്ട്രീയ മുഖങ്ങള്‍ ഒരു പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റയാള്‍ക്കു വരാന്‍ സാധിക്കാതെ വരിക. ഗ്രന്ഥകര്‍ത്താവും പ്രസാധകനും ഒരു പോലെ പ്രതിസന്ധിയിലാകും. ഇങ്ങനെയുള്ള അവസരങ്ങളില്‍ സന്നിഹിതരായവരില്‍ ഒരാളേക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുകയാണു പതിവ്. കാരണം ക്ഷണക്കത്ത് ഒക്കെ അച്ചടിച്ചുകഴിഞ്ഞ് മറ്റൊരാളെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, പകരക്കാരനായി വരാന്‍ സാധാരണ എല്ലാവരും വിസമ്മതിക്കും. രാഷ്ട്രീയക്കാരോ സാഹിത്യക്കാരന്മാരോ ആണങ്കില്‍ പറയുകയും വേണ്ട. രണ്ടു കൂട്ടര്‍ക്കും ‘ഈഗോ’ പ്രശ്നമാണ്. എന്‍റെ ‘കിനാവുകളുടെ തീരം’ എന്ന […]