LIMA WORLD LIBRARY

മുണ്ടക്കെയിലെ മോതിരക്കൈ – ആർവിപുരം സെബാസ്റ്റ്യൻ

(വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ട മകളുടെ, വിവാഹമോതിരമണിഞ്ഞ കൈ മാത്രം കൺമുന്നിൽ കണ്ടെത്തിയ പിതാവിന്റെ ആത്മനൊമ്പരം പത്രത്തിൽ, വായിച്ചപ്പോഴുണ്ടായ ദുഃഖം ചെറിയൊരു കാവ്യചിന്തയായി; അവർക്കായൊരു സമർപ്പണം) പ്രതീക്ഷകൾക്കെന്നും ക്ഷാമമില്ല; പ്രതീക്ഷയറ്റ മോഹഭംഗങ്ങൾക്കും! ബാല്യത്തിൽ വിരൽപിടിച്ചു നടത്തി, ഉറച്ചുനടക്കാറാകുമ്പോൾ പിടിവിട്ട വിരലുകൾ ജീവിതത്തിന്റെ നന്മയിലേക്കും പലപിടിപ്പുകേടിലേക്കും നമ്മെയൊക്കെയും വിരൽചൂണ്ടിയെത്തിക്കുന്നു! ജീവിതമൊരു പ്രഹേളികയാണെന്നു വീണ്ടും വീണ്ടും കാലമതിന്റെ ഗരിമയോടെ തെളിയിച്ചു കൊണ്ടിരിക്കുന്നു! മോതിരവിരലിലോമറ്റോ മുറുകിയ മോതിരം പ്രതീക്ഷയുടെ മറ്റൊരു തുരുത്താകുമ്പോൾ ജീവിതം വെറുമൊരു ഉടമ്പടിയിലൊതുങ്ങുന്നു! മരണവുമായി യാതൊരു കരാറുമുറപ്പിക്കാതെ ഉറപ്പിക്കാനൊരിക്കലുമാകാതെത്തുടരുന്ന […]

കരുണ നിറഞ്ഞ കരളുള്ള മലയാളികൾക്ക് അഭിവാദനങ്ങൾ !  ( ദുരന്ത ഭൂമികയിലെ സുമനസുകൾക്ക് സമർപ്പിക്കുന്നു) – ജയൻ വർഗീസ്

മനുഷ്യ വേദനകളിൽ മനം നൊന്തു കരയുന്ന മലയാളി മനസ്സുകൾക്കഭിവാദനം ! അതുകൊണ്ടാണലിയുന്ന കരളുള്ള യീ മണ്ണിനീ മുഖപടം :’ ദൈവത്തിന്റെ പ്രിയ ഭൂമിക ‘ ഒരുനൂറ്‌ മോഹം പേറി ചിറകടിച്ചകാശത്തിൻ കടലുകൾ കടന്ന് നാം ഇര  തേടുമ്പോൾ *ചിറയിലെ പനയിൽ തീർത്ത കരിയിലക്കൂട്ടിൽ നിന്നാ ഹൃദയത്തിൻ കുറുകലുകൾ അറിയുന്നു നാം ! ഇണയുണ്ട് , പ്രേമത്തിന്റെ നിറവായ കുരുന്നുണ്ട്, വടിയൂന്നി വാർദ്ധക്യമായ് വാത്സല്യമുണ്ട് ! മടങ്ങുവാൻ വെമ്പുമ്പോളും മനസ്സിന്റെ പാടങ്ങളിൽ വിള കാക്കാൻ  നാം കെട്ടിയ മതിലുകൾ ഉണ്ട്‌ . ഒരുവേള വന്നില്ലെങ്കിൽ കരയേണ്ട; കാലത്തിന്റെ മറുകര തേടിപ്പോകാൻ കാത്തു നിൽക്കുന്നു ! അതിരുകൾ തിരിക്കാത്ത യനശ്വര പ്രപഞ്ചത്തിൽ അതിസൂക്ഷ്‌മം  വിഘടിച്ചു നാം വീട്ടിലെത്തുന്നു ! ചിറയിലെ പനയിലെ കരിയിലക്കൂട് –  സി ജെ മണ്ണുംമൂടിന്റെ വാക്കുകൾ.

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 4 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

bhoomiyile

മണാലി പട്ടണത്തിലെത്തിയപ്പോള്‍ നേരം നന്നേ ഇരുണ്ടിരുന്നു. വിപാഷയുടെ (ബിയാസിന്‍റെ പഴയ പേര്) തീരത്തുള്ള കൂറ്റന്‍ ഹോട്ടലുകള്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്കവിധം വിവിധ വര്‍ണ്ണ പ്രകാശത്താല്‍ അലംക്രിതമായി നിന്നു. അതിന്‍റെ നുറുങ്ങുകള്‍ ബിയാസിന്‍റെ ഓളങ്ങളില്‍ പ്രഭ വെട്ടി. നദീതീരത്തെ ഹോട്ടലില്‍ താമസിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പ്രഭാതത്തിലുണരുമ്പോള്‍ വെളുത്ത പുതപ്പിനടിയില്‍ വിറങ്ങലിച്ചുറങ്ങുന്ന ബിയാസിന്‍റെ ചന്തം ഒന്നു കാണേണ്ടതുതന്നെ. കഴിഞ്ഞ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മവെച്ച് ഞാനക്കാര്യം പ്രദീപിനോട് സൂചിപ്പിച്ചുവെങ്കിലും നാളുകള്‍ക്കുമുമ്പേ തന്നെ മറ്റെവിടെയോ ഹോട്ടല്‍ ബുക്ക് ചെയ്തെന്ന കാര്യം അയാള്‍ പറഞ്ഞു. മണാലി […]

രണ്ടാം പാപം – കാരൂര്‍ സോമന്‍

പ്രണയക്കനി തിന്നു കൊണ്ട് നിന്നെ പിന്നെയും ഞാന്‍ ചതിക്കുകയാണ് നീ പറയുന്നതൊക്കെയും ഞാന്‍ അനുസരിക്കുകയാണ് നാണം മറയ്ക്കാന്‍ നിന്‍റെ നഗ്നത അതില്‍ ചിന്തയുടെ മന്ദത എന്‍റെ മോഹങ്ങളില്‍ നിന്‍റെ മദമണം മുറ്റിയ ചിരിയുടെ സ്നിഗ്ധത കപ്പലിലാണെന്‍റെ വാസം അതിലൊരു മുറിയാണെന്‍ ലോകം അവിടെ പ്രണയമാണെന്‍ ഭാഷ അതില്‍ നീയാണെന്‍ സുന്ദരി ചേദിക്കപ്പെട്ട കപ്പല്‍പാളിയില്‍ ഞാനെഴുതിയ കവിതയില്‍ നീയൊരു കിനാവിന്‍ കാവല്‍ക്കാരി അതില്‍ നീയാണെന്‍ സുന്ദരി പ്രണയത്തിന് പറയാന്‍ പിന്നെയും വിലക്കപ്പെട്ട ആ കനിയുടെ കഥയുണ്ടായിരുന്നു