LIMA WORLD LIBRARY

രണ്ടാം പാപം – കാരൂര്‍ സോമന്‍

പ്രണയക്കനി തിന്നു കൊണ്ട് നിന്നെ
പിന്നെയും ഞാന്‍ ചതിക്കുകയാണ്
നീ പറയുന്നതൊക്കെയും ഞാന്‍
അനുസരിക്കുകയാണ്

നാണം മറയ്ക്കാന്‍ നിന്‍റെ നഗ്നത
അതില്‍ ചിന്തയുടെ മന്ദത
എന്‍റെ മോഹങ്ങളില്‍ നിന്‍റെ മദമണം
മുറ്റിയ ചിരിയുടെ സ്നിഗ്ധത

കപ്പലിലാണെന്‍റെ വാസം
അതിലൊരു മുറിയാണെന്‍ ലോകം
അവിടെ പ്രണയമാണെന്‍ ഭാഷ
അതില്‍ നീയാണെന്‍ സുന്ദരി
ചേദിക്കപ്പെട്ട കപ്പല്‍പാളിയില്‍
ഞാനെഴുതിയ കവിതയില്‍
നീയൊരു കിനാവിന്‍ കാവല്‍ക്കാരി
അതില്‍ നീയാണെന്‍ സുന്ദരി

പ്രണയത്തിന് പറയാന്‍ പിന്നെയും
വിലക്കപ്പെട്ട ആ കനിയുടെ കഥയുണ്ടായിരുന്നു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px