LIMA WORLD LIBRARY

മധുമലർ – ഗോപൻ അമ്പാട്ട്

സ്വയംവരപ്പന്തലിൽ ചിത്രരഥമേറിവരും സ്വർഗ്ഗലോകനർത്തകി നീ സ്വപ്നലോകകല്പനയിൽ സപ്തവർണ്ണങ്ങളിൽ വിരിയും വാസന്തവനപുഷ്പം നീ സ്വയംവരപ്പന്തലിൽ………. മധുവിധുരാത്രിയിൽ മണിയറശയ്യയിൽ മലർശരമാകും ഞാൻ നഖപരിലാളനസുഖമറിയും നിൻ ഇണമാനാകും ഞാൻ സ്വയംവരപ്പന്തലിൽ….. താമരമിഴികളിൽ നനയുംനാണം നുണഞ്ഞിരിക്കും ഞാൻ തളിരിളം മേനിയിലതിമൃദുതരമായ് തംബുരുമീട്ടും ഞാന്‍ സ്വയംവരപ്പന്തലിൽ…… സുമദലലഹരിയിൽ കൈവിരലാലേ കളംവരയ്ക്കും ഞാന്‍ നിരുപമമലരിൽ മധുകണമുതിരും ചുംബനമണിയും ഞാൻ സ്വയംവരപ്പന്തലിൽ……….

നന്മ – ജോസ് ക്ലെമന്റ്

നാം നന്മ നിറഞ്ഞവരായിരിക്കാം. എന്നാൽ, നമ്മുടെ നന്മകൾ മറ്റുള്ളവരുടെ നന്മയ്ക്കായി തന്നെയാണോ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ചില നന്മകൾ അപരർക്ക് മഹാദുരന്തങ്ങളായി മാറാറുണ്ട്. ആൽബർട്ട് ഐൻസ്റ്റിന്റെ കണ്ടുപിടുത്തങ്ങളാെക്കെ നന്മ നിറഞ്ഞതായിരുന്നു. പക്ഷേ ശരിയായി ഉപയോഗിക്കാതെ വന്നപ്പോൾ അതു തിൻമയുമായിട്ടുണ്ട്. അതല്ലേ പാബ്ലോ പിക്കാസോ പറഞ്ഞത് : ” ശരിയായി ഉപയോഗിക്കാത്ത നന്മകൾ മാരകമായ തിന്മയായി മാറുമെന്ന് . ഐൻസ്റ്റിന്റെ പ്രതിഭയാണ് ലോകത്തെ ഹിരോഷിമയിലെത്തിച്ചത് ” ഈ വാക്കുകൾ ഹിരോഷിമയിൽ മാത്രമല്ല, ഇന്ന് ലോകം […]

കിണർ വെറും വെള്ളക്കുഴിയല്ല – ജയരാജ് മിത്ര

കിണറിലെ ചേറ് എടുക്കാൻ തറവാട്ടിൽ തീരുമാനിച്ചു. പാടത്തുനിന്നും പുഴയിൽനിന്നുമൊക്കെ പിടിച്ച് കിണറ്റിലിട്ട മീനുകളെ, ആദ്യം കയറ്റി ഒരു വലിയ പാത്രത്തിലെ വെള്ളത്തിലാക്കണം. പരൽമീനുകളെ ഒന്നിലും മൊയ്യ്, ചീക് തുടങ്ങിയവയെ മറ്റൊരു പാത്രത്തിലുമാക്കാം എന്ന് തീരുമാനിച്ചു. കിണർപണി കഴിഞ്ഞശേഷം; പിറ്റേന്ന്, തിരികെ കിണറ്റിൽത്തന്നെ അവരെ വിടണം. അമ്മ എന്നും ഉച്ചയൂണിന് ഒരു ഉരുള ചോറ് ആദ്യമേ മാറ്റിവെയ്ക്കുമായിരുന്നു. ഇത്, ഊണ് കഴിഞ്ഞ് കിണറിലെ മീനുകൾക്ക് കൊടുക്കും. പിതൃക്കൾക്കുള്ള അന്നമായി സങ്കൽപ്പിച്ച്, മാറ്റിവെച്ചത് കിണറ്റിലിട്ടാൽ, ഇത് മത്സ്യത്തിലൂടെ സ്വീകരിക്കപ്പെടും എന്ന […]

സംതൃപ്തൻ – ജഗദീശ് തുളസിവനം

മിനിക്കഥ കടത്തുകാരൻ തോണി തുഴഞ്ഞു കൊണ്ടിരുന്നു. പാലം വരണമെന്ന് നാട്ടുകാർ പറഞ്ഞു. പരാതികളും സമരങ്ങളും നടത്തി രക്തപ്പുഴ ഒഴുകി !! അവസാനം പാലം വന്നു. കടത്തുരെൻ്റെ തൊഴിൽ പോയി. കടത്തുകാരൻ പട്ടിണിയിലായി. ഇനി എന്തു ചെയ്യും? ഒരു തീപ്പെട്ടി കമ്പനിയിടുക, ഞാൻ പറഞ്ഞു. ഇന്ന് കടത്തുകാരൻ സംതൃപ്തനാണ്. ഞാനും.