LIMA WORLD LIBRARY

മധുമലർ – ഗോപൻ അമ്പാട്ട്

സ്വയംവരപ്പന്തലിൽ
ചിത്രരഥമേറിവരും സ്വർഗ്ഗലോകനർത്തകി നീ
സ്വപ്നലോകകല്പനയിൽ സപ്തവർണ്ണങ്ങളിൽ വിരിയും വാസന്തവനപുഷ്പം നീ

സ്വയംവരപ്പന്തലിൽ……….

മധുവിധുരാത്രിയിൽ
മണിയറശയ്യയിൽ
മലർശരമാകും ഞാൻ
നഖപരിലാളനസുഖമറിയും
നിൻ ഇണമാനാകും ഞാൻ

സ്വയംവരപ്പന്തലിൽ…..

താമരമിഴികളിൽ നനയുംനാണം
നുണഞ്ഞിരിക്കും ഞാൻ
തളിരിളം മേനിയിലതിമൃദുതരമായ്
തംബുരുമീട്ടും ഞാന്‍

സ്വയംവരപ്പന്തലിൽ……

സുമദലലഹരിയിൽ കൈവിരലാലേ
കളംവരയ്ക്കും ഞാന്‍
നിരുപമമലരിൽ മധുകണമുതിരും
ചുംബനമണിയും ഞാൻ

സ്വയംവരപ്പന്തലിൽ……….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px