LIMA WORLD LIBRARY

ജോസ് പായമ്മൽ – ഓർമ്മകുറിപ്പ് – (ജയരാജ്‌ പുതുമഠം)

ഒരുകാലത്ത് തൃശ്ശൂരിന്റെ സായം സന്ധ്യകളെ പ്രഫുല്ലമാക്കി നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ തിരി കൊളുത്തിയിരുന്ന സ്രോതസ്സായിരുന്നു ഇന്ന് അന്തരിച്ച പായമ്മൽ എന്ന നാട്ടുപേരിൽ വിഖ്യാതനായ ജോസ് പായമ്മൽ എന്ന ജോസേട്ടൻ. നാടകം നാടകം നാടകം, നാടകം മാത്രമായിരുന്നു മൂപ്പരുടെ ജീവവായുവും, തുടർന്നുള്ള മറ്റെല്ലാ കാര്യങ്ങളും. തൃശ്ശൂരിലെ പൂരം എക്സിബിഷൻ നഗറിലെ വർഷങ്ങളോളം നീണ്ടുനിന്ന നാടകരാവുകളുടെ പ്രധാന സൂത്രധാരകൻ ഈ മഹാപ്രതിഭയായിരുന്നു. കൂട്ടത്തിൽ ഇന്ന് നമ്മോടൊപ്പമില്ലാത്ത ചിത്രമോഹൻ, നന്ദനൻ മാസ്റ്റർ തുടങ്ങി എന്തിനും ഏതിനും പ്രാപ്തരായ മറ്റ് പ്രതിഭകളും. എല്ലാ നാടകങ്ങളിലും […]

The Rooster – Karoor Soman, Charummood

I’m a savage when it comes to eating chicken, don’t take my word for it, take my wife’s. Whenever I come home from America during holiday season, a tasty big rooster all fried up, is a must in the house. I’ve gotten sick and tired of eating the white lagoon chicken in America, which in […]

നല്ലത് നിലനില്‍ക്കുന്നു – കാരൂര്‍ സോമന്‍

ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു ഖണ്ഡന മണ്ഡന നിരൂപണപദ്ധതികളുമായി ചേര്‍ത്തുവച്ച് വിധി നിര്‍ണ്ണയം നടുത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. അവിടെ വിമര്‍ശനത്തിന്‍റെ സത്യസന്ധത തെളിനീരിന്‍റ നിര്‍മലതപോലെ തെളിഞ്ഞു കാണാം. അത് എല്ലാക്കാലത്തും എഴുത്തിനെയും എഴുത്തുകാരനെയും ശരിയായ വഴിനടത്തിയ ഒന്നായിരുന്നു. ഇന്ന് എഴുത്തുകാരന്‍റെ ജീവിതം പ്രതിജനഭിന്നമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്‍റെ സര്‍ഗ്ഗാത്മകമായ സാദ്ധ്യതകളെ പ്രതിഭയുടെ കനലുരുക്കംകൊണ്ട് അനുഭവത്തിന്‍റെ വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് […]

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 5 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

bhoomiyile

റോഹ്താങിലേയ്ക്കുള്ള സന്ദര്‍ശന നഷ്ടം ഏവരേയും നിരാശിതരാക്കി. കനത്ത ഗതാഗതക്കുരുക്കു കാരണം സോലാന്‍ താഴ്വരയിലേയ്ക്കും കടക്കാനായില്ല. റോഹ്താങ്, അടല്‍ചുരം, സോലാന്‍ താഴ്വര; മൂന്നിടത്തേയ്ക്കായിരുന്നു അന്നത്തെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവിടെ എങ്ങും പോകാനാകാതെ ഞങ്ങള്‍ പകല്‍ പകുതിയും വാഹനത്തിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. ഏതാണ്ട് ഉച്ചകഴിഞ്ഞ് വിശന്നു തുടങ്ങിയപ്പോള്‍ പുരുഷന്‍മാര്‍ പലരും തിരികെ പോകാന്‍ വാശിപിടിച്ചു. സ്ത്രീകളും യുവാക്കളും അതിനു തയ്യാറായില്ല. ഏതെങ്കിലും മഞ്ഞുമല സന്ദര്‍ശിച്ചേ മടങ്ങൂ എന്നായി. അതുകേട്ട് ഞങ്ങളുടെ ഡ്രൈവര്‍ റോഹ്താങ് പാത തുടങ്ങുന്നതിന് ഇടതു ഭാഗത്തുള്ള […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 24 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 24 കീച്ചേരിയിലെ കുട്ടൻ നായർ മരിച്ചു. ഒരു സുപ്രഭാതത്തിൽ കേട്ട വാർത്ത. കുറച്ചു ദിവസം സൗദാമിനിയുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. മകളോടൊപ്പം രണ്ടു മൂന്നു ദിവസം ആ വീട്ടിൽ നിന്നിട്ട് പ്രഭാകരന്റെ കൂടെയും രണ്ടു ദിവസം തങ്ങി മടങ്ങണം എന്നു പറഞ്ഞ് പുറപ്പെടാൻ ഒരുങ്ങുമ്പോൾ “ഞാനും വരുന്നു ,കുഞ്ഞിനെ കണ്ടിട്ട് കുറച്ചായില്ലേ, അച്ഛനു കൂട്ടുമാകും” എന്നു ചിന്തിച്ചും പറഞ്ഞും സൗദാമിനിയും ഒപ്പം കൂടി. പ്രഭാകരന്റെ ഭാര്യവീട്ടിൽ നല്ല സ്വീകരണം തന്നെയായിരുന്നു […]