ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു ഖണ്ഡന മണ്ഡന നിരൂപണപദ്ധതികളുമായി ചേര്‍ത്തുവച്ച് വിധി നിര്‍ണ്ണയം നടുത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. അവിടെ വിമര്‍ശനത്തിന്‍റെ സത്യസന്ധത തെളിനീരിന്‍റ നിര്‍മലതപോലെ തെളിഞ്ഞു കാണാം. അത് എല്ലാക്കാലത്തും എഴുത്തിനെയും എഴുത്തുകാരനെയും ശരിയായ വഴിനടത്തിയ ഒന്നായിരുന്നു.
ഇന്ന് എഴുത്തുകാരന്‍റെ ജീവിതം പ്രതിജനഭിന്നമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്‍റെ സര്‍ഗ്ഗാത്മകമായ സാദ്ധ്യതകളെ പ്രതിഭയുടെ കനലുരുക്കംകൊണ്ട് അനുഭവത്തിന്‍റെ വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനവികവിഷയങ്ങളും കടന്നു വരുന്നു. ഇത് സാഹിത്യത്തില്‍ ഏറെ പുതുമയുള്ളതും വൈജ്ഞാനികഭദ്രവുമായൊരു അനുഭവമാണ്. ഇതിന്‍റെ മുഖ്യപ്രത്യേകത, സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനികരചനകള്‍ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. അത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഈ ആധുനികയുഗത്തില്‍ ആശ്രയിക്കുന്നത് ഇന്‍റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്‍റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ ധീരമായി തന്നെ മറികടക്കുന്നുണ്ട്.
ഇത്തരം വൈജ്ഞാനികരചനകള്‍ക്ക് സംഭവിക്കുന്ന ‘പിഴവുകളെ’ വിലകുറഞ്ഞ വിമര്‍ശനങ്ങള്‍കൊണ്ട് നേരിടുന്ന കാഴ്ച സങ്കടകരമാണ്. വിമര്‍ശനം ആരോഗ്യകരമായിരിക്കണം. അതു സത്യസന്ധതയുള്ളതായിരിക്കണം. എന്നാല്‍ ‘വിമര്‍ശകര്‍’ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന കൂപമണ്ഡൂകങ്ങളെ ഓര്‍ത്ത് പരിതപിക്കാനാണ് തോന്നുന്നത്.
ഇന്ത്യയിയില്‍ ആദ്യമായ് പിറന്ന വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ട്. എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ അതിനു മുന്‍പ് ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപണ മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരമാലകള്‍ പരിശോധിച്ചാല്‍ അതിന്‍റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാധിപത്യ പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു ജനകിയ മാനമുണ്ട്. അത് ജങ്ങള്‍ക്കിടയില്‍ ആളിപ്പടര്‍ത്തി അപമാനിക്കാനുള്ള ഉപകാരണമല്ല സാഹിത്യം. അത് ഏതോ ആഭിചാരകര്‍മ്മത്തിന്‍റ മുഖം തുറന്നു കാട്ടുന്നു. സാഹിത്യഭാഷ കോമാളിത്തരങ്ങള്‍ പറഞ്ഞു ചിരിക്കാനുള്ളതുമല്ല. ഇന്ന് പ്രവാസി എഴുത്തുകാരില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്‍റ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ കിട്ടാതിരിക്കില്ല. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. സര്‍ഗ്ഗപ്രതിഭകളുടെ ബോധപൂര്‍വ്വമായ സൃഷ്ടികളാണ് സാഹിത്യരചനകള്‍. അത് ഒരു പുഷ്പംപോലെ അതിമനോഹരമാണ്. അതിനുള്ളിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. അവരില്‍ കുടിയിരിക്കുന്നത് മതങ്ങള്‍ സൃഷ്ടിച്ച ദൈവങ്ങളിലല്ല അതിലുപരി അവര്‍ ഉപാസിക്കുന്നത് സത്യമാണ്. അതിനു മനുഷ്യന്‍റ തലച്ചോര്‍ ഉജ്വലശോഭയോട് പ്രവൃത്തിക്കണം. ആ കൂട്ടരേ ബുദ്ധിജീവികള്‍ എന്നറിയപ്പെടും.
പീന്നിട് ഗള്‍ഫില്‍ നിന്നുള്ള ആദ്യ നാടകം കടലിനക്കരെ എംബസ്സി സ്കൂള്‍ തോപ്പില്‍ ഭാസിയുടെ അവതരികയോട് പുറത്തു വന്നു. ഇത്രയും എഴുതാനുണ്ടായ കാരണം ചില കാരണങ്ങളാല്‍ സോഷ്യല്‍ മീഡിയ എന്ന സൈന്യം എന്നെ ഉഴുതുമറിക്കാന്‍ വിയര്‍പ്പൊഴുക്കുന്നു എന്നതുകൊണ്ടാണ്. ഞാന്‍ സോഷ്യല്‍ മീഡിയയ്ക്കെതിരല്ല. അതിന് എല്ലാത്തിനെയുംപോലെ നല്ലതും ചീത്തയുമുണ്ട്. ഇതിന്‍റെ കൂട്ടുകാര്‍ നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കൂ. അനാവശ്യമായ വിവാദങ്ങള്‍ ഇരുകൂട്ടര്‍ക്കും ഭൂഷണമല്ല. നല്ലത് നിലനില്‍ക്കുന്നു. (ഋഃരലഹഹലിേ യലരീാലെ വേല ുലൃാലിേ) എന്നതാണ് എന്‍റെ ആപ്തവാക്യം. നല്ലത് നിലനില്‍ക്കാന്‍ നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കൂ.
ആധുനിക സാഹിത്യ ലോകത്തു ചരിത്രവുമായി ബന്ധമുള്ളവ എഴുതുമ്പോള്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഇന്‍റെര്‍നെറ്റിനായാണ്. അതില്‍ പലതും വിളക്കിച്ചേര്‍ക്കും. അതില്‍ തെറ്റായി പിടിക്കപെടുന്നവ പ്രലോഭനങ്ങളായി സമരോല്‍സുകമായ പാതയില്‍ സിന്താബാദ് വിളിക്കപ്പെടുന്നു. ചില മത മൗലിക വാദികള്‍ തീവ്രവാദികളെ വരുതിക് നിര്‍ത്തുംപോലെ സാഹിത്യത്തിലും തീവ്രനിലപാടുകള്‍് ഭാഷയില്‍ നിര്‍ജീവരായവര്‍ പേരിനായി പോരാട്ടം നടത്തുന്നത് കാണാം. ഈ കൂട്ടര്‍ തെറ്റിനെ തിരുത്തികൊടുക്കാന്‍ ശ്രമിക്കാതെ അസഹിഷ്ണത തുടരുന്നു. അക്ഷരങ്ങളെ ഉള്‍കാഴ്ചയോടു കാണുന്നവര്‍ക് ഭാഷക്കുള്ളിലെ ആന്തരികസത്യം മനസിലാകും. ഇതറിയാത്തവര്‍ എതിര്ഭാഗത്തു നില്കുന്നവര്‍ക് വിനാശം വിതക്കാന്‍ തരിശുഭൂമികള്‍ തേടി അലയും. ആ തരിശുഭൂമിയാണ് ഇന്നുള്ള ഫേസ്ബുക്കുപോലുള്ളവ. അതിനു ഉദാത്തമായ ഉദാഹരണമാണ് ഇന്ത്യയില്‍ ഓടുന്ന ട്രെയിനുകളിലെ കക്കൂസ് മുറികളിലും മറ്റും എഴുതപ്പെടുന്ന തെറികള്‍. തലക്ക് മത്തു പിടിച്ചതുപോലെ അടിയുലയുന്ന കുറെ മനുഷ്യര്‍.











