കാലത്തിന്‍റെ പടവുകളില്‍ (എം.ടി.വാസുദേവൻ നായർ) – കെ. ആർ. മോഹൻദാസ്

രാത്രിയുടെ വിയർപ്പുവീണു നനഞ്ഞ മണൽത്തിട്ടിൽ നീലച്ച മഞ്ഞിൻപടലങ്ങൾ ഒഴുകിനടന്നു. അകലെ വൃക്ഷത്തലപ്പുകളുടെ ഉയരത്തിൽ ഉദയത്തിൻ്റെ കണ്ണഞ്ചിക്കുന്ന ഗോപുരങ്ങളിൽ നോക്കി തളർന്ന കാലടിവെപ്പുകളോടെ നടന്നകലുമ്പോൾ ഓർമ്മിച്ചു: ഉദയത്തെക്കുറിച്ചു കവിത എഴുതാനാണ് ആദ്യം ആഗ്രഹിച്ചത്. തകർന്ന അമ്പലമതിൽക്കെട്ടിൻ്റെ വിടവിലൂടെ കടന്നുവരുന്ന വെളിച്ചത്തിന്റെ ആദ്യത്തെ പൂക്കളെപ്പറ്റി…. പ്രകാശത്തിന്‍റെ വിരലുകളേറ്റു കണ്ണുതുറക്കുന്ന കാണാത്ത താമരക്കുളത്തെപ്പറ്റി പഴയ മുറിക്കകത്ത് പെൻസിൽകൊണ്ടു കുറിച്ചിട്ട വരച്ചിട്ട രണ്ടു വരികള്‍….. എന്തായിരുന്നു തുടക്കം? ഓർമ്മിക്കിക്കാനാവുന്നില്ല. വരണ്ട പുഴപോലെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു….. വായനയോടു തിവ്രമായ പ്രണയമുള്ള ഏതു മലയാളിയോടും പരിചയത്തിന്‍റെ […]
ജീവിതമെന്ന ക്യാൻവാസിലെ അമൂല്യമായ നിറഭേദങ്ങൾ – ആൻ്റണി പുത്തൻപുരയ്ക്കൽ

നമ്മുടെ ജീവിതം ഒരു ക്യാൻവാസാണ്. അതിൽ നമ്മൾ സ്വന്തമായി നമുക്ക് ഇഷ്ടമുള്ള നിറങ്ങൾ വരയ്ക്കാം, വരയ്ക്കണം. ഈ ചിത്രരചനയ്ക്കായി നാം ഉപയോഗിക്കുന്ന തൂവൽ നമ്മുടെ തിരഞ്ഞെടുപ്പുകളോ, പ്രവർത്തനങ്ങളോ, അല്ലെങ്കിൽ നമ്മുടെ മാനസികാവസ്ഥയോ ആകാം. നമ്മുടെ തീരുമാനങ്ങളും മനോഭാവങ്ങളും നാം വരയ്ക്കുന്ന ചിത്രത്തെ സ്വാധീനിക്കുകയും നിർവചിക്കുകയും ചെയ്യുന്നു. ഓരോ തൂവൽസ്പർശവും സമ്പൂർണ്ണമായ ഒരു ചിത്രത്തിന്റെ രചനയിലേക്ക് ചേർക്കുന്ന ഒരു നിമിഷത്തെയോ, അനുഭവത്തെയോ, വികാരത്തെയോ പ്രതിനിധീകരിക്കുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും നമുക്ക് നിറങ്ങൾ ചേർക്കാനുള്ള അവസരമാണ്, ഈ സമയത്ത് നാം […]
സനാഥർ : സാക്കിർ – സാക്കി നിലമ്പൂർ

സമൂഹമാധ്യമങ്ങളിലെല്ലാവരുമിപ്പോൾ ദത്തെടുക്കലിൻ്റെ തിരക്കിലാണ്. പ്രസന്നമായ, പുഞ്ചിരിക്കുന്ന മുഖത്തോടെ വളരെ ഉത്സാഹത്തോടെ, നിറപ്പകിട്ടാർന്ന വസ്ത്രങ്ങളണിഞ്ഞ് ലൈവിൽ വന്നവർ പറയുന്നു. “എനിക്ക് തരൂ. എനിക്ക് തരൂ.. ഞാൻ നോക്കിക്കൊള്ളാം ഞാൻ വളർത്തിക്കൊള്ളാം ” എന്ന് , തീർച്ചയായുമത് മഹത്തായ കാര്യം തന്നെയായിരിക്കും. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തുന്നത് അതല്ല. എല്ലാവർക്കും ദുരന്തത്തിലൊറ്റപ്പെട്ട കുട്ടികളെ മതി. അതെന്താണങ്ങിനെ? ഇവിടെ, പ്രകൃതിക്ഷോഭങ്ങളേൽക്കാത്ത നാട്ടിലെ പലയിടങ്ങളിലുമുണ്ട് ഒരുപാട് അനാഥാലയങ്ങൾ. അവിടെയെല്ലാം, ഇരുണ്ട ഇടനാഴികളിൽ രക്ഷിതാക്കളുടെ സ്നേഹമറിയാതെ , കരുതലില്ലാതെ, തണലറിയാതെ പ്രതീക്ഷയുടെ തിളക്കമില്ലാത്ത കണ്ണുകളുമായി വളർന്ന […]
താപസൻ – ഡോ: ജയദേവൻ

കവിത – താപസൻ പുണ്യപൂമാനർക്കനെന്നും കിഴക്കൊരു പുഷ്പമായ് പൂത്തുലഞ്ഞന്തിയോളം, പൊന്നൊളി നല്കുന്നു ഭൂമി മറ്റാരിലും പത്തരമാറ്റോടെ വാഴുവാനായ്.. മങ്ങാതെരിഞ്ഞേറെനാളായുറങ്ങാതെ മന്ത്രമോതീടുന്ന താപസനായ്, മന്നിനെയാശിർവദിക്കുവാനാകാശ- മദ്ധ്യേ വിളങ്ങും വിളക്കുമായി.. വിണ്ണിലാമോദമോടാരെയും നമ്പാതെ വിശ്വം പുലർത്താൻ സ്വയം തെളിഞ്ഞും, വറ്റാത്ത സ്നേഹമോടുൾത്താപമില്ലാതെ വെന്തേകിടുന്നു ധരയ്ക്കു സർവ്വം.. ശുദ്ധമാകാനാഴി നീന്തിക്കുളിച്ചഗ്നി- ശുദ്ധിയോടെന്നും വരുന്ന നിൻ്റെ, ശത്രുവാമന്ധകാരത്തിനു നല്കുന്ന ശിക്ഷയാൽ പൊന്നുഷസ്സാഗമിക്കും.. ചഞ്ചലിക്കാതഹം പേറാതെയന്യരെ ചങ്ങാതിയാക്കുന്ന സ്നേഹമോടെ, ചിത്തം തെളിഞ്ഞൊളി തൂകണം ഭൂമിയിൽ ചന്ദനഗസം പരക്കുവാനായ്… ശുഭദിനം🎋🌺
Tail -Waggers : Karoor Soman, Charummood

On that delicate silent night, Joseph was suddenly startled awake by a scream which entered his house through the window by his room. It took him a second, but it suddenly came to him that it was coming from his neighbour- Chandran’s house. Without wasting a second, he threw away his sleep schedule and rushed […]
മഴക്കവിത – ജയൻ വർഗീസ്

രാത്രിയും പകലും വേർപിരിയുന്നു യാത്രാ മൊഴിയുതിരുന്നു, അകലെയാകാശത്തിൻ അരമന വീട്ടിൽ ആരോ പാടുന്നു ! അണകെട്ടി നിർത്തിയ ഹൃദയ വികാരങ്ങൾ അറിയാതെ കവിയുമ്പോൾ, അഴലിന്റെ മുൾക്കാട്ടിൽ ഒരു കിളിപ്പെണ്ണിന്റെ നിലവിളിയുയരുന്നു ! ഒരു കൊച്ചു കണ്ണുനീർ – ക്കൂടവുമായ് മാനത്ത് മഴമുകിൽ തേങ്ങുന്നു, സഹികെട്ടു സംഹാര രുദ്രയായ് ഭ്രാന്തമായ് അത് പെയ്തൊഴിയുന്നു ?
മക്കള്‍ വീട് വിടാതിരിക്കാന്‍ – അഡ്വ. ചാര്‍ളി പോള്‍

അനിയത്തിയുമായി വഴക്കിട്ടതിന്, അമ്മ ശകാരിച്ചതിന് പിന്നാലെ കഴക്കൂട്ടത്തുനിന്ന് വീട് വിട്ട് ഇറങ്ങിപ്പോയ 13 വയസ്സുള്ള അസം ബാലികയെ ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയ വാര്‍ത്ത പത്രങ്ങളില്‍ ഉണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുട്ടി തന്നെ വ്യക്തമാക്കിയതുപോലെ കുടുംബത്തില്‍ അമ്മയുടെ ഉപദ്രവും ശാരീരിക ശിക്ഷകളും ഇത്തരം ഒരു തീരുമാനത്തിലേക്ക് കുട്ടിയെ നയിക്കുകയായിരുന്നു. പ്രശസ്ത മന:ശാസ്ത്രജ്ഞനായ യൂങ്ങ് പറയുന്നു;ڇസൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് കുഞ്ഞിന്‍റെയും സസ്യത്തിന്‍റെയും വളര്‍ച്ചക്ക് അനുപേ ക്ഷണീയമായി വേണ്ടത്”. അതിനാവശ്യമായ സ്നേഹവും കരുതലും സമാശ്വസിപ്പിക്കലുമെല്ലാം ലഭ്യമാവാതെ വരുമ്പോഴാണ് കുട്ടികള്‍ വീട് […]
സിനിമ അടുക്കള രഹസ്യങ്ങൾ അങ്ങാടിയിൽ – EDITORIAL – കാരൂർ സോമൻ, ചാരുംമൂട്

മലയാള ചലച്ചിത്ര മേഖലയിൽ ധാരാളം കലാമൂല്യമുള്ള സിനിമകൾ സംഭാവന ചെയ്തവരെക്കൂടി സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന സംഭവവികാസങ്ങളാണ് പുറ ത്തുവരുന്നത്. സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന ഭയാനകമായ വേലിക്കെട്ടുകൾ മറ്റൊരു രാജ്യത്തെ കഥ കോപ്പി ചെയ്തു മലയാളത്തിൽ സിനിമയു ണ്ടാക്കിയതിനല്ല, ഈ രംഗത്തെ വരേണ്യ വർഗ്ഗത്തിന്റെ മാടമ്പിത്തരങ്ങൾ നടിമാരിൽ ഭയം,ഭീതി വളർത്തിയി രിക്കുന്നു. സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ ഓരോന്നായി പുറത്തുവരുന്നു. സിനിമയിൽ അഭിന യിക്കണമെങ്കിൽ അല്ലെങ്കിൽ ‘അമ്മ’ എന്ന സംഘടനയിൽ അംഗമാ കണമെങ്കിൽ അടിവസ്ത്രം അഴിച്ചുവെക്ക ണമെന്നത് […]



