രാത്രിയും പകലും
വേർപിരിയുന്നു
യാത്രാ മൊഴിയുതിരുന്നു,
അകലെയാകാശത്തിൻ
അരമന വീട്ടിൽ
ആരോ പാടുന്നു !
അണകെട്ടി നിർത്തിയ
ഹൃദയ വികാരങ്ങൾ
അറിയാതെ കവിയുമ്പോൾ,
അഴലിന്റെ മുൾക്കാട്ടിൽ
ഒരു കിളിപ്പെണ്ണിന്റെ
നിലവിളിയുയരുന്നു !
ഒരു കൊച്ചു കണ്ണുനീർ –
ക്കൂടവുമായ് മാനത്ത്
മഴമുകിൽ തേങ്ങുന്നു,
സഹികെട്ടു സംഹാര
രുദ്രയായ് ഭ്രാന്തമായ്
അത് പെയ്തൊഴിയുന്നു ?
About The Author
No related posts.