LIMA WORLD LIBRARY

ഒഴുകാതെ ഒരു പുഴ : ചന്ദ്രമതി ( ബുക്ക്‌ റിവ്യൂ : ആന്‍സി സാജന്‍ )

സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും – ചന്ദ്രമതി ടീച്ചറിന്റെ ‘ഒഴുകാതെ ഒരു പുഴ ‘ എന്ന നോവലിന്റെ പുറം കവറില്‍ അജയ് പി. മങ്ങാട്ട് എന്ന എഴുത്തുകാരന്റെ വാക്കുകള്‍ ശ്രദ്ധാര്‍ഹമായി കൊടുത്തിട്ടുണ്ട്. അതീവവും അഗാധവും അത്യന്തം അനന്തവുമായി തുടരുന്ന സത്യമാണത്. വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീസാന്നിധ്യത്തിന്റെ നിഴല്‍ സദാ ചേര്‍ന്നു നില്‍ക്കുന്നുണ്ടാവും എന്നു പറയുന്നല്ലോ. പ്രയത്‌നശാലികളും വിവേകികളുമായ പെണ്ണുങ്ങള്‍ക്ക് ആശ്വാസം പകരാനെന്ന വ്യാജേന […]

അല്‍വേര്‍ണിയ സ്റ്റാഫ് ഫ്രെറ്റേണിറ്റി മീറ്റ് നടത്തി

ചാലക്കുടി : ഫാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ( എഫ്. സി .സി) ഇരിഞ്ഞാലക്കുട അല്‍വേര്‍ണിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ സ്റ്റാഫ് ഫ്രെറ്റേണിറ്റി മീറ്റ് നടത്തി. അല്‍വേര്‍ണിയ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ഡേവിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍സിന്റെ വിവിധ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി നടത്തിയ സെമിനാറില്‍ ‘ടീച്ചേഴ്‌സ് ദി കിംഗ് മേക്കേഴ്‌സ്’ എന്ന വിഷയത്തില്‍ ട്രെയിനറും മെന്ററുമായ അഡ്വ. ചാര്‍ളി പോള്‍ ക്ലാസ് നയിച്ചു. സീലിയ ജോസ് റിപ്പോര്‍ട്ടും എം .ഒ […]

ചങ്ങാതിക്കാട് – പ്രശാന്ത് പഴയിടം

പണ്ട്, ചങ്ങാതിക്കാട് എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടില്‍ മൃഗങ്ങളും പക്ഷികളും വളരെ സന്തോഷത്തോടെ ജീവിച്ചു. അവിടെ വീരു എന്നൊരു സിംഹവും സോമു എന്നൊരു ആനയും ഉണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വേട്ടക്കാരും മറ്റുകാട്ടിലെ മൃഗങ്ങളും ചങ്ങാതിക്കാട്ടില്‍ ഉപദ്രവം നടത്താന്‍ വന്നാല്‍, നേരിടുന്നത് ഇരുവരും ആയിരുന്നു. മറ്റുമൃഗങ്ങള്‍ക്കും ഇവരെ ഏറെ ഇഷ്ടമായിരുന്നു. ഒരു ദിവസം സോമു അമ്മയോടും അച്ഛനോടും ഒപ്പം പുഴയില്‍ നീന്തുകയായിരുന്നുവു. അമ്മയാന സോമുവിനോട് തിരികെ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സോമു കേട്ടില്ല. നീന്തുന്നതിനിടെ സോമു അപകടത്തില്‍പ്പെട്ടു. […]

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 19)

അവന്‍ വേദനയോടെ എഴുന്നേറ്റു പോയത് അവള്‍ നിമിഷങ്ങള്‍ നോക്കിയിരുന്നു. ഞാന്‍ പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെങ്കില്‍ സ്‌നേഹത്തോടെ അവന്‍ വിളിച്ച് പറയുമായിരുന്നു. ആ കാണിച്ചത് വലിയൊരു തെറ്റല്ലേ? അതിനുള്ള ശിക്ഷ അവന് കിട്ടണം. ഇപ്പോഴും എവിടെയായിരുന്നുവെന്ന് വ്യക്തമായ ഒരു മറുപടി തരാതെയാണ് പോയത്. അവന്‍ ചെയ്ത തെറ്റിനെ നീതീകരിക്കാനാവില്ല. അത് സമ്മതിച്ചു. എന്നാല്‍ നീ പറഞ്ഞ വാക്കുകള്‍ അവന്റെ ഹൃദയത്തില്‍ എത്രമാത്രം മുറിവേല്‍പ്പിച്ചുകാണുമെന്ന് നീ ചിന്തിച്ചോ?. നീയൊരു ചുഴലിക്കാറ്റുപോലെ അവനിലേക്ക് തള്ളിക്കയറുകയായിരുന്നു. സ്വയം നീതീകരിക്കപ്പെടുമ്പോള്‍ ഉള്ളില്‍ […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 25)

വളവുകള്‍ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാര്‍ ഒടുവില്‍ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം കണ്ടു. കുറെപ്പേര്‍ അവിടവിടെയായി കൂടി നില്‍ക്കുന്നു. കുറെ കസേരകളും മുറ്റത്ത് ഇട്ടിട്ടുണ്ട്. മായയുടെയും മഞ്ജുവിന്റെയും ഭര്‍ത്താക്കന്മാര്‍ ഓടി നടന്ന് കാര്യങ്ങള്‍ ചെയ്യുന്നു. വടക്കു വശത്ത് മാവുവെട്ടുന്ന ശബ്ദം കേള്‍ക്കാം.വിറയാര്‍ന്ന കാലടികളോടെ അകത്തേയ്ക്ക് നടക്കുമ്പോള്‍ കണ്ടു. പൂമുഖത്ത് നിറതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നില്‍ വാഴയിലയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു അമ്മ. ആ നീണ്ട നിദ്രയിലും അമ്മ എത്ര സുന്ദരിയാണെന്നോര്‍ത്തു. […]