LIMA WORLD LIBRARY

ആലുവ സബ് ജയില്‍ അന്തേവാസികള്‍ക്കായി മോട്ടിവേഷണല്‍ സെമിനാര്‍ നടത്തി

ആലുവ : സംസ്ഥാന സര്‍ക്കാര്‍ ജയില്‍ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കേരള പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് വിഭാഗവും കെ.സി.ബി.സി യുടെ ജയില്‍ മിനിസ്ട്രിയും ചേര്‍ന്ന് ആലുവ സബ് ജയില്‍ അന്തേവാസികള്‍ക്കായി മോട്ടിവേഷണല്‍ സെമിനാര്‍ നടത്തി. ത്രൈമാസ മോട്ടിവേഷണല്‍ പ്രോഗ്രാം സബ് ജയില്‍ സൂപ്രണ്ട് പി .ആര്‍ . രാജേഷ് ഉദ്ഘാടനം ചെയ്തു . ഫാക്കല്‍റ്റി അംഗം അഡ്വ .ചാര്‍ളി പോള്‍ ‘ലഹരിയും കുറ്റകൃത്യങ്ങളും ‘ എന്ന വിഷയത്തില്‍ ആദ്യ സെമിനാര്‍ നയിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഷോണ്‍ വര്‍ഗീസ് […]

പലസ്തീന്‍-ഗാസയിലെ വെള്ളരിപ്രാവുകള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

ഈജിപ്റ്റില്‍ ലോകമെങ്ങുമുള്ള കുറെ നേതാക്കള്‍ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ പുഞ്ചരി തൂകി പലസ്തീന്‍ ജനതയ്ക്ക് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഇരുപതിന സമാധാന ഉടമ്പടി അവതരിപ്പിച്ചത് ആശ്വാസത്തോടെ കണ്ടവരില്‍ ഇപ്പോള്‍ ആശങ്കയേറുന്നു. പുതിയ സമാധാന ഉടമ്പടി എന്തുകൊണ്ടാണ് വീണ്ടും അനിശ്ചിതത്വത്തിലേക്ക് മാറുന്നത്? ഇതിലൂടെ നൊബേല്‍ അത്യാഗ്രഹ സമാധാന പുരസ്‌കാരത്തിന് അമേരിക്കന്‍ പ്രസിഡന്റിന് അടുത്ത വര്‍ഷമെങ്കിലും ലഭിക്കുമെന്ന് കരുതിയതാണ്. സാമൂഹ്യ ശാസ്ത്ര കലാസാംസ്‌കാരിക മേഖലക ളില്‍ അര്‍പ്പണ ബോധത്തോടെ മഹത്തായ സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കണം. ലോകമെങ്ങും പ്രതി സന്ധികളുണ്ട്. അതൊക്കെയും […]

പ്രണയം-ഡോ. വേണു തോന്നയ്ക്കല്‍

ഞാന്‍ ഒരു കാന്‍സര്‍ രോഗി. അര്‍ബുദ കോശങ്ങളുടെ അഭയാര്‍ത്ഥി. അര്‍ബുദ കോശങ്ങള്‍ – ക്കൊപ്പമുണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. ഞണ്ടിന്റെ ആകൃതിയില്‍ കാമനകള്‍ക്ക് മനസ്സു പകുത്ത കാന്‍സറാണെന്റെ ആത്മാവും ശരീരവും. ഞാന്‍ കാന്‍സറിനെ സ്‌നേഹിക്കുന്നു. വാക്കും മനസും പകുക്കാനാവാതെ ആഴി മധ്യത്തില്‍ വിലപിക്കുമ്പോഴും കീമോ തെറാപ്പി തിന്ന് ചുവന്ന മേനി കാള കൂടം കണക്കെ കറുക്കുമ്പോഴും രോമം കൊഴിഞ്ഞ ഉടല്‍ തൂവലുരിച്ച കിളി കണക്കെ ചടക്കുമ്പോഴും ഞാന്‍, കാന്‍സറിനെ സ്‌നേഹിക്കുന്നു. കാന്‍സറിനെ പുണര്‍ന്ന് ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുമ്പോഴും മനസ്സില്‍ പെരുകുന്ന […]

കവിതയൊരു സാഗരം-ലീല രവി

പ്രണയത്തിന്റെ മഹാസാഗരമാണ് കവിത. നിലയ്ക്കാത്ത തിരയിളക്കം വരികളായി തിളച്ചു പൊന്തും. ആഴമളക്കാന്‍ സാധിക്കാതെ അഗാധതയിലേക്ക് ഊളിയിടും. നീല ഞരമ്പുകള്‍ വലിഞ്ഞു മുറുകി ചിന്തകളിലേക്ക് ആവാഹിയ്ക്കും. വറ്റാത്ത ഉറവയായി വരിയൊഴുക്ക് ചമയമിട്ട്… ചന്തം കൂട്ടും. ആകാശം പകര്‍ന്ന അഗാധനീലിമപോല്‍ അഴകേറും…. സൗന്ദര്യത്തിന് മാറ്റ് കൂട്ടും. ആശയവിനിമയം അക്ഷരപൂക്കളാല്‍ അനുഭൂതിയായി തിരയിലെ നുരയായ്.. ഒഴുകിയെത്തും. ചുറ്റിയുഴലുന്ന അലകള്‍ വൃത്തമായി അലങ്കാരം നിറയ്ക്കും. തീരാനഷ്ടങ്ങളെ നികത്തുവാന്‍ ഇഷ്ടങ്ങളുടെ.. കൂടെ ഇളകി മറിയുന്ന തിരയായി യാത്ര പോകും.

നമ്മുടെ വിശ്വസ്തത-ജോസ് ക്ലെമന്റ്

അസ്ഥിവാരമുള്ളതായിരിക്കണം നമ്മുടെ വിശ്വസ്തത. കല്ലാശാരി സിമന്റ് തേച്ചതിനു ശേഷമാണ് ഇഷ്ടിക ഉറപ്പിക്കുന്നത്. അതിന്റെ പുറത്തും സിമന്റ് തേച്ച് അടുത്ത ഇഷ്ടിക ഉറപ്പിക്കും. അങ്ങനെ ഒന്നൊന്നായി ഇഷ്ടിക നിരത്തി അസ്ഥിവാരം ഉയര്‍ത്തും. ഇതിനു മുകളില്‍ കൂര കയറ്റുമ്പോള്‍ വാസയോഗ്യമായ അഭയമാകും. ബ്രഹ്‌മാണ്ഡമായ കെട്ടിടത്തിന്റെ ഏറ്റവും അടിയിലെ ഇഷ്ടിക അന്ധകാരത്തില്‍ കുഴിച്ചുമൂടപ്പെട്ട നിലയിലായിരിക്കും. ആ ഇഷ്ടികയില്‍ അടിസ്ഥാനമിട്ടു കെട്ടിയ കെട്ടിടത്തിലാണ് നാം വസിക്കുന്നത്. എന്നാല്‍, ആ ഇഷ്ടികയെ നാം സ്മരിക്കുന്നുണ്ടോ ? ആരും ഗൗനിച്ചില്ലെങ്കിലും കെട്ടിടം വീഴാതെ അത് സംരക്ഷിച്ചു […]

മധുരിക്കും ശാസ്ത്രം-മാലൂര്‍ മുരളി

സത്യം പേറി നടക്കും ശാസ്ത്ര – മുഖത്തില്‍ കരിതേച്ചീടാനായ് അന്ധതമുറ്റിയവിശ്വാസത്തിന്‍ കളരിക്കളമാ ണിന്നിന്‍ഡ്യാ…. മാനവ ജീവിത മുന്നേറ്റത്തിന്‍ വെളിച്ചമേകിയ ശാസ്ത്രത്തെ കുഴിച്ചുമൂടാനായുധമേന്തു – ന്നനേകരന്ധക്കവചിതരായ് ചൊവ്വാദോഷക്കാരണമാലേ മധുരിക്കും ജീവിതസ്വപ്നങ്ങള്‍ പൊലിഞ്ഞ യുവതക്കണ്ണീരാറുക – ളൊഴുകുന്നിന്ത്യയിലുടനീളം….. ധനവും ഖ്യാതിയുമേറാനേറെ പൂജകള്‍ ചെയ്യും വിശ്വാസത്താല്‍ ! അന്ധതയാലെനടത്തും മന്ത്ര – ധ്വനിയില്‍ മുക്തി ലഭിച്ചിടുമോ….? തങ്ങള്‍ക്കുണ്ടാം ദുരിതമതെല്ലാ- മന്യര്‍ ചെയ്ത കുഴപ്പത്താലേ ! മാന്ത്രികകല്പനമുറതെറ്റാതവര്‍ ചെയ്തീടുന്നപരാധക്രിയകള്‍. മൃഗബലി നരബലി ചെയ്തു കുടുംബം മേന്മേല്‍ ജീവിതസുഖമെഴുവാനായ് മാന്ത്രിക കാപട്യക്കാര്‍ തന്നുടെ വലയില്‍ […]

ആരാധനാലയങ്ങള്‍ ആഡംബരാലായങ്ങളോ-മിനി സുരേഷ്

ആത്മശാന്തിക്കാണ് മനുഷ്യന്‍ ദൈവത്തെ ആശ്രയിക്കുന്നത്. മറ്റാരും തുണയില്ലാത്ത അനിശ്ചിതത്വം നിറഞ്ഞ ഘട്ടങ്ങളില്‍ വേദനകളില്‍ നൊന്തു വിളിക്കുമ്പോള്‍ പ്രതീക്ഷകളറ്റു പോകുന്ന സന്ദര്‍ഭങ്ങളിലെല്ലാം താങ്ങാകുന്ന ശക്തി . കൈ വെടിയുകയില്ലെന്ന വിശ്വാസത്തിലാണ് അദൃശ്യശക്തിയെ തേടി മനുഷ്യര്‍ ദേവാലയങ്ങളിലെത്തുന്നത്. ഭൂമിയിലെ എല്ലാ കാലഘട്ടങ്ങളിലുമുള്ള സംസ്‌കാരങ്ങളിലും മനുഷ്യ ജീവിതത്തിന്റെ സഹജ സവിശേഷതയാണ് ദൈവാന്വേഷണം. മനുഷ്യന് വിശ്വാസവും , പ്രതീക്ഷയും കരുത്തും പകരുന്ന അവ്യക്തമായ സാന്നിധ്യമാണ് എന്നും ഈശ്വരന്‍. മനുഷ്യന്‍ ഈശ്വരനെ തേടുന്നത് ഭയത്താലല്ല . സ്‌നേഹത്തിന്റെ പ്രതീകമായാണ്. ഇഹലോകം മായയാണെന്നും ഭൗതിക വസ്തുക്കളില്‍ […]

പല ചരക്കു കുറിപ്പടി-ശ്രീകല മോഹന്‍ദാസ്

ഇത് പണ്ടു കാലത്തെ പല ചരക്കു കുറിപ്പടി… ഇങ്ങനെയുമുണ്ടായിരുന്നു ഒരു നല്ല കാലം എന്നോര്‍മ്മപ്പെടുത്തുവാന്‍ ഈ കടലാസു തുണ്ടു ധാരാളം മതി യാകും…. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത, പുതിയ തലമുറക്കു ഊഹിക്കുവാന്‍ പോലും പറ്റാത്ത ഒരു സുവര്‍ണ്ണ കാലം… ഇതു ചിലപ്പോള്‍ ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങളാവാം.. ലിസ്റ്റില്‍ മാസാദ്യത്തെ തിയ്യതിയാണു കാണിച്ചിരിക്കുന്നതു… ഇതു സാധാരണക്കാരായ ഏതോ മാസ ശമ്പളക്കാരുടെ വീട്ടിലേക്കുള്ള കുറിപ്പടിയാകാം… മസാദ്യം ശമ്പളം കിട്ടുന്ന മുറക്കു ഇതു പോലെ ഒരുമിച്ചു വാങ്ങി സ്റ്റോക്കു വെക്കും.. […]

പൊന്‍പുലരി-കലാ പത്മരാജ്

ഒറ്റയ്ക്ക് മുന്നേറുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ ശക്തരാകുന്നത്… ദൂരെ നിന്ന് നോക്കുമ്പോള്‍ മാത്രമേ കാടുള്ളൂ… അടുത്തുചെന്നു നോക്കുമ്പോള്‍ ഓരോ മരങ്ങളും ഒറ്റയ്ക്കാണ്… അതുപോലെയാണ് ജീവിതവും… എഴുത്ത് എത്ര നന്നായാലും മറ്റൊരാള്‍ നോക്കുമ്പോള്‍ എന്തെങ്കിലും തിരുത്താനുണ്ടാകും… ജീവിതവും അതുപോലെ തന്നെയാണ് എത്ര നന്നായി ജീവിച്ചാലും മറ്റുള്ളവര്‍ക്ക് എന്തെങ്കിലും തിരുത്താന്‍ ഉണ്ടാകും. എല്ലാവര്‍ക്കും നല്ലൊരു ശുഭദിനം ആശംസിച്ചുകൊണ്ട്…

നെയ്യപ്പം – സാക്കി നിലമ്പൂര്‍

രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ വീട്ടുകാരിയുടെ ഒരു പതിവ് വിളിയുണ്ട്. അത് കണ്ടില്ലെങ്കില്‍ ഞാനങ്ങോട്ട് വിളിക്കും. ‘ എട്യേ.. കൂട്ടാന്‍ വെക്കാന്‍ എന്തേലും വേണോ? ‘ ‘ങാ.ങ്ങള് വെരുമ്പോ ലേസം മീന്‍ മാങ്ങിക്കോളോണ്ടി. പിന്നെയ് , ചായക്ക് കടിച്ച് കൂട്ടാന്‍ വല്ല റസ്‌ക്കോ ബിസ്‌ക്കറ്റോ അതും മാങ്ങിം ട്ടോ.. ങാ..പിന്നെയ്, ചെറ്യേ ഉള്ളി കഴിഞ്ഞിക്ക്ണ്. ലേസം അതും. പിന്നെയ് ‘ സിംബ ‘ന്റെ ഫുഡ് കയിഞ്ഞ്ക്ക്ണ്. അതും മാണം ”. ഞാന്‍ ഫോണ്‍ കട്ട് ചെയ്യുന്നത് വരെ […]

സ്‌നേഹ സാനുവിന്റെ പ്രേമഭാജനം – അനുസ്മരണം: പായിപ്ര രാധാകൃഷ്ണന്‍ 

സ്‌നേഹസാനുക്കളിലൂടെയുള്ള സഞ്ചാരമായിരുന്നു എം.കെ.സാനുവെന്ന സാനുമാഷ്ടെ ജീവിതം. അദ്ധ്യാപനത്തിലും സാഹിത്യത്തിലും സൗഹൃദത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയത്തിലും സ്‌നേഹമന്ത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മൂലധനം. അഭിരുചിയിലും ആദര്‍ശത്തിലും കലാ സങ്കല്പങ്ങളിലും സമാന തരംഗദൈര്‍ഘ്യമുള്ള ഒരു സൗഹൃദ കാന്തിക വലയം മാഷെ എന്നും ചൂഴ്ന്നു നിന്നിരുന്നു. എം.ഗോവിന്ദനായിരുന്നു അതിന്റെ ഊര്‍ജ്ജസ്രോതസ്സ്. എം.വി. ദേവന്‍, സി.എന്‍.ശ്രീകണ്ഠന്‍നായര്‍, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ അവരുടെ അവസാന കാലംവരെ ഈ ദൃഢസൗഹൃദത്തില്‍ രമിച്ചിരുന്നു. സുകുമാര്‍ അഴിക്കോടുമായുണ്ടായിരുന്ന അതിരുവിട്ട അടുപ്പം പാളിപ്പോവുകയും നിലവിട്ട പരസ്പര ഒളിപ്പോരുകളിലേക്ക് നീങ്ങുകയും ചെയ്തു. അതിന് കാരണമായതും […]

പിണങ്ങിപ്പോയാല്‍ പുല്ലാണ്-ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരന്‍

പുസ്തക വായന എന്റെ ജോലിയല്ല. എന്റെ ജോലി മറ്റൊന്നാണ്. എനിക്ക് നാടുണ്ട്, വീടുണ്ട്, കുടുംബമുണ്ട് മറ്റു പലര്‍ക്കുമുള്ളതുപോലെ തിരക്കുകളുണ്ട്. പ്രശ്‌നങ്ങളുണ്ട് പ്രയാസങ്ങളുണ്ട്. ആഘോഷ ദിവസങ്ങളും കല്ല്യാണം, പാലുകാച്ചല്‍ പോലെയുള്ള മറ്റു ചടങ്ങുകളുണ്ട്. ജോലിക്കിടയിലുള്ള ബുദ്ധിമുട്ടുകളുണ്ട്. മറ്റ് കായിക വിനോദങ്ങളുണ്ട്. സൗഹൃദങ്ങളുമായി കൂട്ടിരുന്ന് സമയം ചിലവഴിക്കുന്ന രസകരമായ അനുഭവങ്ങളുണ്ടാക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുണ്ട്. നിങ്ങളയക്കുന്ന പുസ്തകങ്ങള്‍ നിങ്ങളുദ്ദേശിക്കുന്ന സമയത്ത് വായിച്ചിരിക്കണം അഭിപ്രായം പറഞ്ഞിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കരുത്. വായിക്കില്ലെന്ന് ഞാനൊരിക്കലും പറയില്ല. അയച്ചു തരട്ടെയെന്ന് ചോദിക്കുമ്പോള്‍ ‘അയച്ചോളൂ.. വായിക്കാം..’ എന്ന് […]

അങ്ങിനെ സന്ധ്യയായി ഉഷസ്സായി ഒന്നാം ദിവസം-അനില്‍ പള്ളന്‍

ഒക്ടോബര്‍ 10,2025 ലണ്ടനിലേക്കുള്ള ആദ്യ യാത്ര… മകളുടെ delivery അടുത്തിരിക്കുകയാണ്. അതിന്റെ ടെന്‍ഷന്‍ ആവോളമുണ്ട്. പന്ത്രണ്ടേമുക്കാലോടെ കൊച്ചി വിമാനത്താവളത്തില്‍ ഊബറില്‍ എത്തി, അതെ ഊബറില്‍…… മിക്കവരും പറയുന്നതുപോലെ യൂബറിലല്ല എന്റെ മുന്നിലെ ആളിനെ കുറെനേരം ഒരു ഹിന്ദിക്കാരന്‍ സെക്യൂരിറ്റി തടഞ്ഞു നിറുത്തിയത് ഒഴിച്ചാല്‍ കാര്യം സുഗമം. എന്റെ സുഹൃത്തായ ജോണ്‍സണ്‍ എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ആ ബന്ധം കൊണ്ട് ക്യൂവില്‍ നില്‍ക്കാതെ രാജകീയമായി Kiosk C15 ലേക്ക്. എല്ലാം ധൃതഗതിയില്‍.Seat 39 ല്‍ നിന്ന് 24ലേക്ക് […]

നിലാവിന്റെ താരാട്ട്-സ്വരൂപ്ജിത്ത്. എസ്, കൊല്ലം

പീലിനിവര്‍ത്തിയമയിലുപോലെ പാലപ്പൂമരംപൂത്തുലഞ്ഞരാവില്‍ ചന്ദനത്തേരേറി, വിണ്‍തലവാടിയിലണഞ്ഞ ഇന്ദുബിംബമേ ചിരിക്കയോ നീ, യലസമായ്. ശീതളപവനസമേതം പനിനീര്‍പളുങ്കലയായി ശ്യാമളയിളയിലുലാത്താനണയുകയോ നീ? കൈതപ്പോളകള്‍ ചിന്നിയയരിയ സുഗന്ധം ഭൂതലമാകെ, തെന്നല്‍വിതിര്‍ത്തയീയിരവില്‍ വാനിലൊരായിരം പൂമുല്ലകള്‍ വിടര്‍ന്നയീ – വീഥിയിലൂടെ വിലോലഗമനം നടത്തുകയോ നീ? മാനസസരസിന്‍ മരന്ദവനികയിലനാരതം മധുനിലാമഴചൊരിഞ്ഞുചിരിക്കയോ നീ? നീലനീഹാരവനിയിലെ രാവൊളിയില്‍ നീ മുല്ലപ്പൂ – ത്താലവുമേന്തിപുളിയിലക്കരമുണ്ടുത്തുവരികയോ? രാത്തിങ്കള്‍ക്കസവാടനിരന്തരംനെയ്തുകൂട്ടയോ നീ? രാരീരം പാടിപ്പാടിയിളയെയുറക്കയോ നീ? പീലിനിവര്‍ത്തിയമയിലുപോലെ പാലപ്പൂമരംപൂത്തുലഞ്ഞരാവില്‍ ചന്ദനത്തേരേറിയവിണ്‍തലവാടിയിലണഞ്ഞ ഇന്ദുബിംബമേ ചിരിക്കയോ നീ, താരാട്ടുപാടിപ്പാടി?

സ്വന്തം – നൈന മണ്ണഞ്ചേരി

തികഞ്ഞ പ്രതീക്ഷയോടെയാണ് അയാള്‍ യാത്ര പുറപ്പെട്ടത്..കാരണം അത്ര മാത്രം സഹോദരിയെ സ്‌നേഹിച്ചിട്ടുണ്ട്.,സഹായിച്ചിട്ടുണ്ട്.അതു കൊണ്ടു തന്നെ തന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടം വരുമ്പോള്‍ അവള്‍ സഹായിക്കാതിരിക്കില്ല.ഇന്നലെയെന്നോണം ഓര്‍മ്മയുണ്ട്.ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടു,അധികം വൈകാതെ അമ്മയും.ജീവിതമെന്ന നാല്‍ക്കവലയ്ക്ക് മുന്നില്‍ ഏതു വഴിക്ക് പോകണമെന്നറിയാതെ താനും സഹോദരിയും അന്തിച്ചു നിന്ന നാള്‍.. സഹായിക്കുന്നതിനെക്കാളേറെ ഉപദ്രവിക്കാനായിരുന്നു പലര്‍ക്കും താല്‍പര്യം.അടുത്തു കൂടി അവസരം മുതലാക്കി തങ്ങള്‍ക്കവകാശപ്പെട്ട സ്വത്തും വസ്തുവും കൈക്കലാക്കാന്‍ ശ്രമിച്ചവരെയും മറന്നിട്ടില്ല.ഒടുവില്‍ മനസ്സിലായി ജീവിതമെന്ന യാഥാര്‍ഥ്യത്തെ നേരിടാനും സഹോദരിയെ സംരക്ഷിക്കാനും ഇനി […]