LIMA WORLD LIBRARY

ട്വന്റി-20 സ്ഥാനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലും, തൃക്കാക്കര , മരട് ,തൃപ്പൂണിത്തുറഎന്നീ മുനിസിപ്പാലിറ്റി കളിലും മത്സരിക്കുന്ന ട്വന്റി20 സ്ഥാനാര്‍ഥികള്‍ക്കായി പരിശീലനം നല്‍കി. പനമ്പിള്ളി വെസ്റ്റ്ന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ ചാര്‍ളി പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ട്വന്റി20 പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളും സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട പെരുമാറ്റ – സംസാര നിലപാടുകളെക്കുറിക്കും പ്രസംഗകല യെക്കുറിച്ചു മായിരുന്നു ക്ലാസുകള്‍. ജില്ലാ […]

ജീവിതം – ദീപ ബിബീഷ് നായര്‍

മനസ്സെന്ന നൗക പറക്കുന്നു ദൂരേ മനുഷ്യരാം നമ്മള്‍ അലയുന്നു കൂടെ മരണത്തിന്‍ നാദംഅറിയാതെ നമ്മള്‍ ഒരുക്കുന്നു കൂടാം മോഹങ്ങളല്ലോ ജനിയ്ക്കുന്നു ചാരേ മരിയ്ക്കുന്നു ദൂരേ അരികിലായാരെന്നറിയാതെ കൂടെ കര്‍മ്മത്തിന്‍ പുണ്യം കൂടെയുണ്ട് ഭൂവില്‍ കണ്ടറിഞ്ഞു വേണം കാരണം നീയാകാന്‍ ഇലകളാണ് നമ്മള്‍ തളിര്‍ത്തു വാടുമല്ലോ പഴിയ്ക്ക നീ വേണ്ടാ കാലത്തിന്‍ കോലം പഴുതുകള്‍ തേടി അലയണ്ട ചുറ്റും വിധിച്ചതേ കിട്ടൂ കൊതിയ്ക്കാതേയല്ലോ അരുതുകള്‍ നാട്ടി അതിരുകള്‍ നീട്ടി അവരുണ്ട് ചുറ്റും അറിഞ്ഞങ്ങ് പോണം പഴിയ്ക്കുമീ ലോകം പതിവായിട്ടെന്നും […]

ഗദ്ഗദം – എം. തങ്കച്ചന്‍ ജോസഫ്

ഇത്ര കടലിരമ്പം നിന്നില്‍ നിറഞ്ഞിരുന്നോ.. ഇത്ര കനവുകള്‍ നിന്നില്‍ കൊഴിഞ്ഞിരുന്നോ.. നീറുംമനസ്സിനൊരു നീര്‍ത്തുള്ളി തേടി നീ എത്ര കാതങ്ങള്‍ താണ്ടിയെങ്ങോ.. കത്തും മനസ്സിനൊരുത്തരം തേടി നീ എത്ര കാവ്യങ്ങള്‍ രചിച്ചുവെന്നോ.. സത്വം മറക്കുന്ന മാനുഷരെല്ലാം നിത്യംമുറിക്കുന്നീ ഹൃത്തടങ്ങള്‍. പൂക്കാത്ത പൂമണിമുല്ല നീയെങ്കിലും നിന്നിലായിരം പൂവിതള്‍ ഗന്ധം പരക്കു ന്നു മുഗ്ദ്ധമാം സ്‌നേഹത്തിന്‍ പൂമൊട്ടു വിരിയുന്നു മല്‍സഖീ നിന്നുടെ ഹൃദയത്തിലെന്നും. കാലചക്രങ്ങളില്‍ പേരെഴുതീടുവാന്‍ പ്രാണനില്‍ നിന്നൊരു തളിരുതിര്‍ത്തില്ല നീ.. പ്രാണന്‍ പകുത്തു നീ സ്‌നേഹിച്ചൊരി- തളെല്ലാം പാടേ മറന്നു […]

എന്റെ എഴുത്തുവട്ടത്തിന്റെ വ്യാസം-ഗിരിജാവാര്യര്‍

‘ആരോ’ വിരല്‍ മീട്ടീ… കടലാസ്സുപൂക്കളെ നനച്ചുപെയ്യുന്ന മഴയുടെ സംഗീതം, ജീവിതത്തോട്തന്നെ വിരക്തി തോന്നുന്ന നായകന്റെ ഭാവഹാവാദികള്‍ പ്രതീക്ഷയുടെ തിരിവെട്ടം പോലെ വരുന്ന ഫോണിലെ ശബ്ദം, കരയുള്ള സെറ്റ് സാരിയിലും, ചോന്ന വട്ടപ്പൊട്ടിലും നിറഞ്ഞുതുളുമ്പുന്ന പെണ്ണഴക്, ‘സ്വര്‍ണ്ണവളകളിട്ട കൈകളാല്‍’ എന്ന പാട്ടിന്റെ വശ്യഭംഗി.. ‘ മുറ്റത്തിന്റെ കിഴക്കേ കോണിലുള്ള നിശാഗന്ധി..അത് എന്ന് വിരിയും?’ എന്ന് പ്രേക്ഷകരായ നമ്മളും ചോദിച്ചുപോകും! ഒന്നിരുട്ടിവെളുക്കുമ്പോഴേക്കും കൊഴിഞ്ഞുപോകുന്ന നിശാഗന്ധിയുടെ ആയുസ്സേയുള്ളൂ പല മോഹങ്ങള്‍ക്കും എന്ന് നായകന്‍ മനസ്സിലാക്കുമ്പോഴേക്കും ‘ആരോ’ ചോദ്യചിഹ്നമായി പൂര്‍ണ്ണവിരാമത്തിന്റെ നിത്യതയിലേക്ക് വാസ്തവത്തില്‍ […]

കുരിശിലാടുന്ന യൂ.കെ കുടിയേറ്റ നിയമങ്ങള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

മഹത്തായ സാംസ്‌കാരിക മുല്യങ്ങളുള്ള ഒരു രാജ്യം ഇന്ന് ഇരുട്ടിനോട് പൊരുതുകയാണ്. ഏത് മത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരായാലും അവന്റെ തലച്ചോറിലൊഴുകേണ്ടത് മതമല്ല മനുഷ്യനാണ്. ഇപ്പോഴുള്ള അവസ്ഥ അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും എന്നായിരിക്കുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍, ഭരണസാരഥ്യമേല്‍ക്കാന്‍ ധീരമായ പോര്‍ വിളികളുമായി മതമൗലികവാദികള്‍ പൊതുജനത്തെ പാട്ടിലാക്കി പ്രകടനങ്ങള്‍ നടത്താറുണ്ട്. അറിവില്ലാത്തവന്റെ പോഴത്തരങ്ങള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യയില്‍ നിന്ന് കുടിയേറിയ അഭയാര്‍ഥികളിലൂടെ ബ്രിട്ടിഷ് ജനത കണ്ടു. ബ്രിട്ടന്റെ സാമൂഹ്യ പ്രശ്നങ്ങള്‍ കാണുമ്പോള്‍ ഇന്ത്യയും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ലെന്ന് തോന്നും. ഏകദേശം […]