കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലും, തൃക്കാക്കര , മരട് ,തൃപ്പൂണിത്തുറഎന്നീ മുനിസിപ്പാലിറ്റി കളിലും മത്സരിക്കുന്ന ട്വന്റി20 സ്ഥാനാര്‍ഥികള്‍ക്കായി
പരിശീലനം നല്‍കി.
പനമ്പിള്ളി വെസ്റ്റ്ന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്
വി. ഗോപകുമാര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ ചാര്‍ളി പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ട്വന്റി20 പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളും സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട
പെരുമാറ്റ – സംസാര നിലപാടുകളെക്കുറിക്കും പ്രസംഗകല യെക്കുറിച്ചു മായിരുന്നു ക്ലാസുകള്‍.
ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ഡോ ടെറി തോമസ്, ലീന സുഭാഷ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ
ജോസ് പ്ലാക്കല്‍, എ.ജെ. ജെയിംസ്, ആന്റണി സിമേന്തി, ടെനി തോമസ് എന്നിവര്‍ നേതൃത്വം നല്കി.













