LIMA WORLD LIBRARY

എന്റെ എഴുത്തുവട്ടത്തിന്റെ വ്യാസം-ഗിരിജാവാര്യര്‍

‘ആരോ’ വിരല്‍ മീട്ടീ…

കടലാസ്സുപൂക്കളെ നനച്ചുപെയ്യുന്ന മഴയുടെ സംഗീതം, ജീവിതത്തോട്തന്നെ വിരക്തി തോന്നുന്ന നായകന്റെ ഭാവഹാവാദികള്‍ പ്രതീക്ഷയുടെ തിരിവെട്ടം പോലെ വരുന്ന ഫോണിലെ ശബ്ദം, കരയുള്ള സെറ്റ് സാരിയിലും, ചോന്ന വട്ടപ്പൊട്ടിലും നിറഞ്ഞുതുളുമ്പുന്ന പെണ്ണഴക്, ‘സ്വര്‍ണ്ണവളകളിട്ട കൈകളാല്‍’ എന്ന പാട്ടിന്റെ വശ്യഭംഗി..
‘ മുറ്റത്തിന്റെ കിഴക്കേ കോണിലുള്ള നിശാഗന്ധി..അത് എന്ന് വിരിയും?’
എന്ന് പ്രേക്ഷകരായ നമ്മളും ചോദിച്ചുപോകും!
ഒന്നിരുട്ടിവെളുക്കുമ്പോഴേക്കും കൊഴിഞ്ഞുപോകുന്ന നിശാഗന്ധിയുടെ ആയുസ്സേയുള്ളൂ പല മോഹങ്ങള്‍ക്കും എന്ന് നായകന്‍ മനസ്സിലാക്കുമ്പോഴേക്കും ‘ആരോ’ ചോദ്യചിഹ്നമായി പൂര്‍ണ്ണവിരാമത്തിന്റെ നിത്യതയിലേക്ക്
വാസ്തവത്തില്‍ നിശാഗന്ധിയുടെ പരാമര്‍ശമല്ലേ ‘ആരോ’യെ ഇത്രയും മനോഹരിയാക്കിയത്??
ശ്യാമപ്രസാദിനെയും മഞ്ജു വാര്യരെയും കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ തോന്നും!

‘ആരോ’ ഇപ്പോഴും പെയ്തുതീര്‍ന്നില്ല! ഉള്ളില്‍ ആരും കാണാതെ വിരിയുന്ന കടലാസ്സു പൂക്കളെ നനയിച്ചുകൊണ്ട് അത് പെയ്തിറങ്ങുന്നു, സ്വര്‍ണ്ണനൂലുകളായി

അഭിനന്ദനങ്ങള്‍ രഞ്ജിത് & crew

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px