ഇത്ര കടലിരമ്പം നിന്നില്‍ നിറഞ്ഞിരുന്നോ..
ഇത്ര കനവുകള്‍ നിന്നില്‍ കൊഴിഞ്ഞിരുന്നോ..
നീറുംമനസ്സിനൊരു നീര്‍ത്തുള്ളി തേടി നീ
എത്ര കാതങ്ങള്‍ താണ്ടിയെങ്ങോ..
കത്തും മനസ്സിനൊരുത്തരം തേടി നീ
എത്ര കാവ്യങ്ങള്‍ രചിച്ചുവെന്നോ..
സത്വം മറക്കുന്ന മാനുഷരെല്ലാം
നിത്യംമുറിക്കുന്നീ ഹൃത്തടങ്ങള്‍.
പൂക്കാത്ത പൂമണിമുല്ല നീയെങ്കിലും
നിന്നിലായിരം പൂവിതള്‍ ഗന്ധം പരക്കു
ന്നു
മുഗ്ദ്ധമാം സ്‌നേഹത്തിന്‍ പൂമൊട്ടു വിരിയുന്നു
മല്‍സഖീ നിന്നുടെ ഹൃദയത്തിലെന്നും.
കാലചക്രങ്ങളില്‍ പേരെഴുതീടുവാന്‍
പ്രാണനില്‍ നിന്നൊരു തളിരുതിര്‍ത്തില്ല നീ..
പ്രാണന്‍ പകുത്തു നീ സ്‌നേഹിച്ചൊരി-
തളെല്ലാം
പാടേ മറന്നു നിന്‍ തനുവിന്റെ ഗദ്ഗദം..













