മനസ്സെന്ന നൗക പറക്കുന്നു ദൂരേ
മനുഷ്യരാം നമ്മള്‍ അലയുന്നു കൂടെ
മരണത്തിന്‍ നാദംഅറിയാതെ നമ്മള്‍
ഒരുക്കുന്നു കൂടാം മോഹങ്ങളല്ലോ
ജനിയ്ക്കുന്നു ചാരേ മരിയ്ക്കുന്നു ദൂരേ
അരികിലായാരെന്നറിയാതെ കൂടെ
കര്‍മ്മത്തിന്‍ പുണ്യം കൂടെയുണ്ട് ഭൂവില്‍
കണ്ടറിഞ്ഞു വേണം കാരണം നീയാകാന്‍
ഇലകളാണ് നമ്മള്‍ തളിര്‍ത്തു വാടുമല്ലോ
പഴിയ്ക്ക നീ വേണ്ടാ കാലത്തിന്‍ കോലം
പഴുതുകള്‍ തേടി അലയണ്ട ചുറ്റും
വിധിച്ചതേ കിട്ടൂ കൊതിയ്ക്കാതേയല്ലോ
അരുതുകള്‍ നാട്ടി അതിരുകള്‍ നീട്ടി
അവരുണ്ട് ചുറ്റും അറിഞ്ഞങ്ങ് പോണം
പഴിയ്ക്കുമീ ലോകം പതിവായിട്ടെന്നും
പിഴയൊന്നു കാണാന്‍ മിഴിനട്ടു ദൂരേ
അപരന്റെ ദുഃഖം അറിയാതെ നമ്മള്‍
മറക്കുന്നു വേഗം ഭവിയ്ക്കും വരേയും
തിരക്കിന്നു വേണ്ടാ പിറകിലായ് നോക്കാം
കഴിഞ്ഞൊരാ കാലം കഥയല്ല മുന്നില്‍
ചൊരിഞ്ഞിടാം സ്‌നേഹം നിറയട്ടെയുള്ളം നമിച്ചിടാം മാതാ
പിതാക്കളെയെന്നും
ചിരിയ്ക്കും വദനം സ്മരിയ്ക്കട്ടെ ലോകം
ചിതയിലായല്ലോ രമിയ്ക്കുന്ന നേരം
ചിതലായി മാറും ചുരുക്കം ദിനത്തില്‍
ചലിയ്ക്കുമീ ലോകം പതിവെന്ന പോലെ













