മഞ്ഞു പൊഴിയുന്ന രാത്രി – ജോസ്‌കുമാര്‍ ചോലങ്കേരി

ശീതകാലം ആരംഭിച്ചുകഴിഞ്ഞു. പുറത്ത് ശക്തിയായി മഞ്ഞ് പെയ്യുന്നുണ്ട്. നിരത്തുകളില്‍ വാഹനങ്ങള്‍ മന്ദം മന്ദം നീങ്ങുന്നു. എങ്ങും നിശബ്ദത തളം കെട്ടി നില്‍ക്കുന്നു. ഉറഞ്ഞുകൂടുന്ന തണുപ്പില്‍നിന്ന് രക്ഷപെടാന്‍ പക്ഷികള്‍ പണ്ടേ നഗരം വിട്ട് പറന്നു പോയി. രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാത്തവര്‍ മാത്രം നഗരത്തില്‍ ! അന്നുരാത്രി അവള്‍ക്കുറങ്ങുവാന്‍ കഴിഞ്ഞില്ല. എല്ലാം സഹിക്കാം. നൊന്തുപെറ്റ കുഞ്ഞിനെ തനിയെ ഒരു മുറിയിലാക്കി തനിക്കെങ്ങനെ ഇവിടെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയും ? എന്തെങ്കിലമസുഖമായിരുന്നുവെങ്കില്‍ സഹിക്കാമായിരുന്നു. വിധിയെന്നു കരുതി ആശ്വസിക്കാമായിരുന്നു. ഇല്ല. തനിക്കിതു സഹിക്കുവാനുള്ള ശക്തിയില്ല. […]
കുട്ടിക്കാലത്തെ ഹീറോ – ഷീബ എസ്. ജെയിംസ് (Sheeba S James)

ഇന്നലെ പെയ്ത മഴയില്‍ കുളിച്ച് നില്‍ക്കുന്ന പ്രഭാതം…. പിച്ചകത്തലപ്പിലത്രയും പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. ഇല പടര്‍പ്പിലൂടെ കിനിഞ്ഞിറങ്ങുന്ന സൂര്യകിരണങ്ങള്‍… മെഴുകിയ മുറ്റത്ത് തിളക്കമുള്ള വൃത്തങ്ങള്‍ വീഴ്ത്തി ഇളം കാറ്റില്‍ കാട്ടുറോസാപ്പൂക്കളുടെയും മുല്ലയുടെയും സൗരഭ്യം. കഥയുടെ ബീജത്തിനായി മനസ്സ് വെമ്പുമ്പോള്‍ ആദ്യം എത്തുന്നത് തറവാടാണ്. തറവാട്ടിലെ എന്നത്തെയും എന്റെ ഹീറോ ചിന്നു അമ്മച്ചിയായിരുന്നു. ആ ഓര്‍മ്മകള്‍ എന്നെ നൊമ്പരപ്പെടുത്തുന്നു. അതിനാല്‍ ഓര്‍മ്മകളില്‍ ഒന്ന് ഒരു കഥയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂക്ക് കൊണ്ട് സംസാരിക്കുന്ന ചിന്നു അമ്മച്ചി ചിരട്ട കമഴ്ത്തി വച്ചത് പോലുള്ള […]
ഭൂമി സ്വര്‍ഗ്ഗം – ജയന്‍ വര്‍ഗീസ് (Jayan Varghese)

അങ്ങങ്ങാകാശത്തിന്‍ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വര്‍ഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടര്‍ത്തും ചെടികളുണ്ടോ ? തേനൂറുമരുവികള്‍ ക്കരികിലായ് നുരയുന്ന ലഹരിയില്‍ ഉലയുന്ന മുലകളുണ്ടോ ? ചിറകുകള്‍ കുടയുന്നോ – രരയന്ന നടയുമായ് പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ? അവളുടെ മൃദു ചുണ്ട് മൊഴിയുന്ന സംഗീത ശ്രുതികളില്‍ ആനന്ദ നടനമുണ്ടോ ? പുളകങ്ങള്‍ പൂക്കുന്ന വഴി താണ്ടിയെത്തുമ്പോള്‍ അവിടെയൊരപ്പാപ്പന്‍ ദൈവമുണ്ടോ ? തലവരയെഴുതിയ തടിയനാം ഗ്രന്ഥച്ചുരുള്‍ വിടരുമ്പോള്‍ നരകമോ നന്‍ നാകമോ ? […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter -9)

The day of boredom passed quickly. The sun hid himself behind the dark clouds as if he seemed to have hatred towards somebody. He looked down miserably on the earth, and disappeared. Darkness like a horrible Rakshasa swallowed Nature. The mist flowed like the tears of the night. Mother Kunti was upset about not having seen the Pandavas. Only the soft sound of the misty drops falling on the petals was breaking the silence. […]
DOVE And The DEVILS – Karoor Soman (Novel – 4)

The Fragrance of Vineyards While resting after supper, Jacky began to think about the bygone days. Everything happened so soon — applying for the loan, receiving it, and coming to London. At home, Father might be still working, sweating under the hot sun. All the people like Jagannathan Mesri (Mason). But if there is no […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 36) Sudha Ajith

അന്ന് നേരം പുലരുമ്പോള്‍ അരുന്ധതി എന്റെ അടുത്തു വന്നു. ഉണര്‍ന്നു കിടന്ന എന്നെ സൂക്ഷിച്ചു നോക്കി അരുന്ധതി അല്‍പനേരം നിന്നു. പിന്നെ ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു കൊണ്ട് ചോദിച്ചു. ”ഫഹദ് സാറിനെ ഓര്‍ത്ത് മാഡം ഇന്നലെ രാത്രിയില്‍ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഇനിയും ഈ അകല്‍ച്ച വേണോ മാഡം. നിങ്ങള്‍ക്ക് പുനര്‍ വിവാഹിതരായി ഒരുമിച്ചു കഴിഞ്ഞു കൂടെ?” ആ ചോദ്യം നേരിയ ഒരു ഞെട്ടല്‍ എന്നിലുളവാക്കി. അരുന്ധതിയില്‍ നിന്ന് അത്തരമൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലുമിപ്പോള്‍ ആ ചോദ്യം […]



