മലയോര ഗ്രാമത്തില്‍ മഞ്ഞ് പെയ്തിറങ്ങി – ഡോ. വേണു തോന്നയ്ക്കല്‍

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് 128 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 2240 മീറ്റര്‍ (7350 അടി) ഉയരത്തിലാണ് നീലഗിരി മലകളുടെ റാണി എന്നറിയപ്പെടുന്ന ഊട്ടി സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് 1817 ല്‍ കോയമ്പത്തൂര്‍ കളക്ടര്‍ ആയിരുന്ന ജോണ്‍ സള്ളിവന്‍ (John Sullivan) ആണ് ഈ പ്രദേശം ലോക ശ്രദ്ധയില്‍ കൊണ്ടു വന്നത്. ഒട്ടക്കല്‍ മണ്ടു (ottakal Mandu) ഒരു തമിഴ് മലയോര ഗ്രാമമായിരുന്നു. കാര്‍ഷിക വൃത്തിയും വനമേഖലയില്‍ നിന്ന് ലഭിക്കുന്ന വന സമ്പത്തും […]
സന്തോഷത്തിന്റെ നിമിഷ രസം – കലാ പത്മരാജ് (Kala Padmaraj

സന്തോഷം എന്നത് നിമിഷ രസങ്ങളാണ് അതുപോലെ ദീര്‍ഘകാല അനുഭവുമായി വരാം. പ്രിയപ്പെട്ടവരുടെ പുഞ്ചിരി, ഒരു ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴുള്ള തൃപ്തി ഇവ അതിവേഗം വരികയും അതുപോലെ കടന്നുപോകുകയും ചെയ്യുന്നു. അതേസമയം ചിലത് ദീര്‍ഘകാലം നിലനില്‍ക്കുന്നു. നമ്മുടെ നേട്ടങ്ങള്‍ ബന്ധങ്ങളില്‍ നിന്ന് ലഭിക്കുന്ന ആത്മ സംതൃപ്തി, മറ്റുള്ളവര്‍ക്കായി ചെയ്യുന്ന നന്‍മ ഇവ അങ്ങേയറ്റം തികഞ്ഞ സന്തോഷം നല്‍കുന്നു. അതുകൊണ്ട് രണ്ടും ജീവിതത്തിന്റെ ഭാഗങ്ങളാണ്. ഏത് പ്രശ്‌നങ്ങള്‍ക്കിടയിലും നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുമോ, അതുപോലെ സന്തോഷിപ്പിക്കാന്‍ കഴിയുമോ എന്നത് തന്നെ […]
സോഷ്യല്‍ മീഡിയ സിസേറിയന്‍ പ്രസവം – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Karoor Soman

മനുഷ്യരുടെ അന്തരംഗക്രിയകളില്‍ സവിശേഷമായ ഒരു സ്ഥാനം നേടിയിരിക്കുകയാണ് തലയി ല്ലാത്ത സോഷ്യല്‍ മീഡിയ. എന്തും നിറമാര്‍ന്ന വര്‍ണ്ണനകള്‍കൊണ്ട് സമൂഹത്തെ ഉന്മാദിയാക്കുന്ന സോഷ്യല്‍ മീഡിയ ഈ പ്രാവശ്യം ബസ്സിലെ ഒരു യുവതിയുടെ നേര്‍ക്ക് നടന്ന ലൈംഗീകാതിക്രമമാണ് വീഡിയോയില്‍ കുടുക്കി സമൂഹത്തെ മലീമസമാക്കിയത്.കേരളത്തില്‍ ഒരു സ്ത്രീപീഡന സംഭവമറിഞ്ഞാല്‍ ബഹുഭൂരി പക്ഷം ആണ്‍പെണ്‍ ഞരമ്പ് രോഗികള്‍ക്ക് പേറ്റുനോവനുഭവിക്കുന്ന സ്ത്രീയുടെ മനസ്സാണ്. സോഷ്യല്‍ മീഡിയ ഗര്‍ഭിണിയുടെ വയറുകീറി സിസേറിയന്‍ പ്രസവവും നടത്തിക്കൊടുക്കും. മാലോകരുടെ ശ്രദ്ധ പിടിച്ചെടുക്കാനും വിചാരണ നടത്തി വിധിപറയാനും ശ്രമിക്കുന്നതിനിടയില്‍ പാവം […]
ക്യാമറ ഓണ്‍ ചെയ്യും മുന്‍പ് – മിനി സുരേഷ് (Mini Suresh)

വാര്‍ത്തകള്‍ കൈമാറുന്നതിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും ശക്തമായ വേദികളായി ഇന്ന് സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. ഫേസ്ബുക്കും യു ട്യൂബും , ഇന്‍സ്റ്റഗ്രാം റീല്‍സും ജനജീവിതത്തിന്റെ ഭാഗങ്ങളായി കഴിഞ്ഞി രിക്കുന്നു. ‘വ്യൂസ് എന്ന വാക്കിന് മനുഷ്യ ജീവിതത്തെക്കാള്‍ മൂല്യം കൊടുക്കുന്ന കാലമാണ്. ലൈക്കും , ഷെയറും , സബ്‌സ്‌ക്രൈബും കൂട്ടാന്‍ കണ്ണുനീരിനെ പോലും ചൂഷണം ചെയ്യുന്ന മനസ്സാക്ഷി മരിച്ച കാലഘട്ടം. ‘ബ്രേക്കിംഗ് ന്യൂസ് ആകാന്‍ , ‘ഫസ്റ്റ് അപ് ലോഡ് ആകാനുള്ള പരക്കം പാച്ചിലുകളാണ് എവിടെയും. ഒരു സംഭവം നടക്കുമ്പോള്‍ എന്തു കൊണ്ട് […]
കൊല്ലുന്ന മൗനവും മുറിവേല്‍പിക്കുന്ന സത്യവും – ജോസ് ക്ലെമന്റ്

സത്യം കേള്‍ക്കുന്നത് പലപ്പോഴും നമുക്ക് ഇഷ്ടമില്ലാത്തതാകാറുണ്ട്. അതിനാല്‍ മൗനത്തെ നാം പുണരാറുണ്ട്. സത്യം പറഞ്ഞാല്‍ ഒറ്റപ്പെടുമെന്ന ഭയവും നമ്മെ മൗനികളാക്കിത്തീര്‍ക്കാറുണ്ട്. പറയേണ്ടത് പറയേണ്ടതുപോലെ പറയുകയും കേള്‍ക്കേണ്ടത് കേള്‍ക്കേണ്ടതുപോലെ കേള്‍ക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. Truth hurts,But Silence Kills എന്നത് നാം ഓര്‍ക്കാറില്ല. ഒന്നും മിണ്ടാതെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാതിരുന്നാല്‍ കുത്തിക്കൊല്ലുന്നതിന് സമാനമായിരിക്കും. ചില നേരങ്ങളില്‍ നമ്മുടെ മൗനം എത്ര പേരെ കൊല്ലുന്നുണ്ടെന്നറിയോ ? സത്യം ഉദ്‌ഘോഷിക്കുമ്പോള്‍ മൗനത്തിനോളം മുറിവുണ്ടാകില്ല.
Cingulomania – LeelammaThomas, Botswana

I circle the same old questions, like beads on a restless thread, tying and untying the past around my sleepless head. Thoughts run in ritual loops, soft drums in the back of the mind, every answer I almost touch slips, politely unkind. I replay the moment of choice, freeze-frame of a trembling will, as if […]
കത്തെഴുത്തുവാരം-( മണിയ ) Mary Alex

വീട്ടിലെത്തലും ഹാള്‍ ടിക്കറ്റ് വാങ്ങലും പരീക്ഷ എഴുത്തും മുറപോലെ നടന്നു. പഠനത്തിന്റെ അലംഭാവമോ ജാഗ്രതക്കുറവോ റിസള്‍ട്ട് എല്ലാവരും വിചാരിച്ചത്ര ശുഭമായില്ല. സെക്കന്റ് ക്ലാസ്സ് മാത്രം. ഫസ്റ്റ് ക്ലാസ്സായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. പക്ഷെ താന്‍ പ്രതീക്ഷിച്ചത് സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. തോറ്റിരുന്നെങ്കിലോ !എന്തായാലും തോറ്റില്ല.സെക്കന്റ് ക്ലാസ്സ് കിട്ടുകയും ചെയ്തു. രണ്ടാമത്തെ ചേച്ചിയുടെ ശുപാര്‍ശയില്‍ വെല്ലൂര്‍ സി എം സി യില്‍ ഒരു റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ കയറാനും സാധിച്ചു. താമസത്തിനു ആ കോമ്പൗണ്ടില്‍ തന്നെ വര്‍ക്കിംഗ് വിമന്‍സ് […]
ഹൃദയം തൊടുന്ന കാഴ്ച – ശ്രീകല മോഹന്‍ദാസ്

അച്ചോടാ പാപ്പം തിന്നുന്നതിന്നിടെ അമ്മയെ പുന്നാരിക്കുന്നു വാവ ക്കുഞ്ഞ്… എത്ര ഹൃദയം തൊടുന്ന കാഴ്ചയാണിതു.. ഈ പിഞ്ചിളം പ്രായത്തില്‍ പൈതങ്ങള്‍ ക്കമ്മയോടാണേറ്റം പ്രിയം.. കണ്ടിട്ടു നാടോടികളെ പോല്‍ തോന്നി ക്കുന്നുണ്ടു… അവരുടെ വസ്ത്ര ധാരണവും കെട്ടും മട്ടുമൊക്കെ അങ്ങനെയൊരു തോന്നലാണുള്ളില്‍ ഉളവാക്കുന്നതു… വഴിവക്കിലാണവര്‍ ഇരിക്കുന്നതു.. എന്തെങ്കിലും വില്പനക്കു വെച്ചിട്ടു ണ്ടാവാം.. കുഞ്ഞ് ഇടതു കയ്യില്‍ ഉഴുന്നു വട പോലുള്ള പലഹാരമെന്തോ പിടിച്ചിട്ടുണ്ടു… അമ്മയുടെ അരികത്തു വെള്ളം കുടിക്കുവാനുള്ള ഒരു സ്റ്റീല്‍ തൂക്കുപാത്രമിരിക്കുന്ന കാണാം… അമ്മക്കെന്തോ സങ്കടമുണ്ടെന്നു തോന്നുന്നു.. […]
നടനാത്മം സുജാതം – ജയരാജ് പുതുമഠം (Jayaraj Puthumadhom)

നാട്യശാസ്ത്ര ഉപാസകരുടെ നീണ്ട പട്ടികയില്‍ അവിസ്മരണീയമായ ചരിത്രമുദ്രകള്‍ പാകിയ അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയാണ് കലാമണ്ഡലം സുജാത ടീച്ചര്‍. ജന്മസിദ്ധമായ കലയുടെ സ്ഫുരണങ്ങള്‍ കഠിനമായ ഇച്ഛശക്തിയാല്‍ പടിപടിയായി വളര്‍ത്തി വലുതാക്കി നൃത്തസാമ്രാജ്യത്തില്‍ പ്രസന്നയായി നില്‍ക്കുന്ന കലാമണ്ഡലത്തിലെ മുന്‍ വിദ്യാര്‍ഥിയും തുടര്‍ന്ന് അധ്യാപികയുമായിരുന്ന ഈ ഭരതനാട്യ പ്രതിഭ ഇന്ന് ഷഷ്ടിപൂര്‍ത്തിയുടെ അരങ്ങിലേക്ക് ചുവടുകള്‍ വെക്കുകയാണ്. ‘ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ പാട്ടുകേട്ടാല്‍ ഉടന്‍ താളത്തിനൊത്ത് തുള്ളുന്ന ഡാന്‍സ്‌കാരിയായിമാറുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. ടീച്ചര്‍മാരാണ് അമ്മയോട് ഇവളെ നൃത്തം പഠിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്. […]
ഗന്ധര്‍വ്വലോകത്തേക്ക് വരുന്നോ? – ഗിരിജ വാര്യര്‍ (Girija Warrier)

കൈപിടിച്ചു കൂടെ കൂട്ടാന്‍ പത്മരാജനുണ്ട് അദ്ദേഹത്തിന്റെ കഥകളില്‍, ആഖ്യാനതന്ത്രങ്ങളില്‍, യൗവനത്തിന്റെ ആ ഗന്ധര്‍വ്വസാന്നിധ്യം ജ്വലിച്ചു നില്‍ക്കുന്നതു കാണാം. പച്ചയായ ജീവിതത്തിലേക്ക്, അതിന്റെ സംഭാവ്യമായ അസാധ്യതകളിലേക്ക്, വ്യക്തവും വിഭ്രാമകവുമായ ഒഴുക്കിലേക്ക് സ്വയം നടന്നുകയറുകയാണ് ഈ ഗന്ധര്‍വ്വന്‍!അത് പലപ്പോഴും ക്രമബദ്ധമായ ഒരു കഥാഘടനയിലൂടെ ആയിരിക്കില്ല. സ്വര്‍ഗ്ഗത്തെ നിഷ്‌കാസിതമാക്കുന്ന ഈ ഗന്ധര്‍വസങ്കല്പം, ‘ഭൂമി സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ് ‘എന്ന വാസ്തവമല്ലേ ഊന്നിപ്പറയുന്നത്? ഭീരുത്വംകൊണ്ട് സാധാരണ കഥാകൃത്തുക്കള്‍ ഒഴിവാക്കുന്ന സ്‌നേഹസങ്കീര്‍ണതകളുടെ പാരമ്യത, തീക്ഷ്ണമായ പ്രണയഭാവങ്ങളുടെ ചാരുനടനം’ഞാന്‍ ഗന്ധര്‍വ്വന്‍ ‘എന്ന സിനിമയില്‍ കാണാം! സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും, […]
യാത്രയില്‍ – ജെന്നി.പി.ഡി (Jenny P.D)

രാവിലെ യാത്രക്കൊരുങ്ങവേ- വെറുതെ നിനച്ചുപോയ്, നീയെന്‍ കൂടെയുണ്ടായിരിന്നുവെങ്കിലെന്ന്. കുറച്ചുനേരമെങ്കിലും മനസ്സറിയാന്‍ കഴിഞ്ഞെങ്കില്‍..! യാത്രക്ഷീണമറിയാതെ ദൂരമറിയാതെ നിന്നോടൊപ്പം മധുരമുള്ള നിമിഷങ്ങളെ വെറുതെയോര്‍ത്തുപോയ്. അടുത്ത യാത്രയില്‍ ഇനിയെങ്കിലും നീ കൂടെ വേണം. പറഞ്ഞാലൊടുങ്ങാത്ത ഒരുപാട് കാര്യങ്ങള്‍ അടുക്കടുക്കായ് പറയാനാകാതെ പോയതോര്‍ത്ത് മനസ്സ് ലേശം വേദനിച്ചുവെങ്കിലും പറയുവാനായ് ചേര്‍ത്തുവയ്ക്കുവാന്‍ കഴിയും ഇനിയുമൊരിക്കല്‍ക്കൂടി നമ്മുടെ അടുത്ത യാത്രയില്‍….
Timeless Living – Sandhya

I live a thousand lives within one quiet span, where time and space dissolve into a dream. Past, present, future cocooned in eternity, I emerge, winged and dwell in myriad realms. I inhabit the earth, I orbit the ethereal, re-defining my stars, I swing as a pendulum. I cross paths, pause in conversations, leave bookmarks […]
രക്തം പുരണ്ട ശവകല്ലറകളുടെ നാട് (പുസ്തകാസ്വാദനം) – പ്രൊഫ. കവിത സംഗീത് (Prof. Kavitha Sangeeth)

സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോള്‍ അതില്‍ കട ന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകര്‍ഷകങ്ങളായ യാത്രാവിവരണങ്ങള്‍. മുന്നില്‍ പ്രത്യ ക്ഷപ്പെടുന്ന യാഥാര്‍ഥ്യങ്ങളെ വിരല്‍ ചൂണ്ടി വിവരിക്കുന്ന സത്യാന്വേക്ഷണത്തിലാണ് ഒരു സഞ്ചാരി ഏര്‍പ്പെടുന്നത്. സഞ്ചാരസാഹിത്യത്തിന് ആദരണീയനായ എസ്.കെ.പൊറ്റക്കാട് വളരെ കുറച്ചു വിവരണങ്ങളാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള ഭാഷയ്ക്ക് നല്‍ കിയിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തങ്ങളായ വിശാല വിവരണങ്ങളാണ് ആധുനിക മലയാള സഞ്ചാര ശാഖയ്ക്ക് സാഹിത്യത്തിന്റെ സര്‍വ്വമേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ള യൂ.ആര്‍.എഫ് ലോക റെക്കോര്‍ഡ് ജേതാവായ കാരൂര്‍ സോമനില്‍ […]
പാവങ്ങള്‍ പെണ്ണുങ്ങള്‍ – എം.തങ്കച്ചന്‍ ജോസഫ് (Thankachan Joseph)

നീതിയില്ലാത്ത ലോകം സൂര്യനുദിക്കാത്ത സാമ്രാജ്യമാണ്. ഇരുളിനെ പ്രണയിക്കുന്നവര്‍ വിണ്ണിലെ താരകങ്ങളെ തല്ലിക്കെടുത്തുന്നു. ആവര്‍ത്തനങ്ങള്‍ അരങ്ങേറുമ്പോള്‍ പെണ്ണിന്റെ വികാരങ്ങള്‍ക്ക് വിലയിടിയുന്നു. വേലക്കാരിപ്പെണ്ണിന്റെമുമ്പില്‍ കുറ്റം തെളിഞ്ഞ രാജ്യത്തലവന്റെ നാട്ടിലും ജനാഥിപത്യമായിരുന്നു. നമ്മുടെ നീതിന്യായങ്ങള്‍ വഴിയിലെ വില്പനച്ചരക്കാകുന്നു. പണമുള്ളവന് വാങ്ങാം അല്ലാത്തവന്‍ വാങ്ങേണ്ട. കുറ്റവാളികള്‍ മതങ്ങളുടെ ചെങ്കോല്‍ പിടിക്കുമ്പോള്‍ കുറ്റങ്ങളൊക്കെയും വെറും തോറ്റങ്ങളാകുന്നു. അരങ്ങൊഴിയുമ്പോള്‍ തിരിയണയുമ്പോള്‍ അവര്‍ നമ്മെ നോക്കി പറയും… പാവങ്ങള്‍…..
ലാലിമ (ലാലി രംഗനാഥ് ), കഥയുടെ കടലാഴങ്ങള്‍ – ഓരനല്ലൂര്‍ ബാബു

(ലാലിമയുടെ കഥകള്‍ എന്ന എന്റെ കഥാസമാഹാരത്തിന് ശ്രീ ഓരനല്ലൂര്‍ ബാബു എഴുതിയ ആസ്വാദനക്കുറിപ്പ്) കവി, നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയയായ ലാലി രംഗനാഥിന്റെ (ലാലിമ )അഞ്ചാമത്തെ പുസ്തകമാണ് ‘ ലാലിമയുടെ കഥകള്‍ ‘. തൃശൂര്‍ ഐവറി ബുക്‌സാണിത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലെ ഓരോ കഥകളും വ്യത്യസ്തങ്ങളായ വായനാനുഭവങ്ങളാണ് വായനക്കാരന് പ്രദാനം ചെയ്യുന്നത്. ഒളിഞ്ഞും തെളിഞ്ഞും കഥാകാരി തന്റെ ജീവിതത്തെയും കഥകളില്‍ ഇഴ പിരിച്ചിരിക്കുന്നതായി സൂക്ഷ്മ വായനയില്‍ ബോധ്യപ്പെടുന്നതാണ്. ഒരര്‍ത്ഥത്തില്‍ കഥയെഴുത്ത് ജീവിതത്തിന്റെ പകര്‍ത്തെഴുത്തുകളാണല്ലോ? പുസ്തകത്തിന്റെ ആമുഖത്തില്‍.. ‘ […]



