LIMA WORLD LIBRARY

ദേശീയ തല പഞ്ചഗുസ്തി മത്സരത്തില്‍ ആരോണ്‍ എഡിന് സ്വര്‍ണ്ണമെഡല്‍

കാലടി: ഗുജറാത്തിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ് സിറ്റിയില്‍ നടന്ന നാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷില്‍ 60 കിലോ വിഭാഗത്തില്‍ (സബ്ജൂനിയര്‍ ) ആരോണ്‍ എഡിന്‍ സ്വര്‍ണ്ണ മെഡല്‍ നേടി. സുല്‍ത്താന്‍ബത്തേരി ടൗണ്‍ ഹാളില്‍ നടന്ന 48-ാ മത് കേരള സംസ്ഥാന തല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോ ( ലെഫ്റ്റ് & റൈറ്റ് ഹാന്‍ഡ്) വിഭാഗത്തില്‍ ഇരട്ട ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു. ജില്ലാതലത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല […]

‘അമ്മ അറിയാന്‍’ ജോണ്‍ പറഞ്ഞ പാഠങ്ങള്‍ – ജയരാജ് പുതുമഠം

ചലച്ചിത്രാസ്വാദനതല്പത്തില്‍ മലയാളികള്‍ ശീലിച്ചുപോന്ന പ്രതിപാദനരീതികള്‍ മിഴിവോടെ നിലനിന്നുപോന്നിരുന്ന ഒരു കാലത്താണ് ജോണ്‍ എബ്രഹാം എന്ന ചലച്ചിത്രകാരന്‍ തികച്ചും ഭിന്നമായ സൗന്ദര്യസങ്കല്പവുമായി ചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് ഗോള്‍ഡ് മെഡല്‍ സ്വീകാര്യതയോടെ ചലച്ചിത്ര സംവിധാനം പഠിച്ചിറങ്ങിയ അദ്ദേഹം വിശ്വവിഖ്യാത ചലച്ചിത്രകാരന്മാരായ ഋത്വിക് ഘട്ടക്കിന്റെയും, മണികൗളിന്റെയും കൂടെ സംവിധാന സഹായിയായും പഠനം തുടര്‍ന്നതിനുശേഷമാണ് സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്. കാലങ്ങളായി മലയാളികള്‍ തുടര്‍ന്നുവന്നിരുന്ന സിനിമാരുചിക്കൂട്ടുകളില്‍ അനാവശ്യമെന്നുതോന്നിയ ഘടകങ്ങളെ നിരാകരിച്ചുകൊണ്ടും, പലരും കണ്ടില്ലെന്നു നടിച്ച ജീവിത മുഹൂര്‍ത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുമുള്ള ആവിഷ്‌കാര ശൈലിയിലായിരുന്നു […]

കള്ളന്മാര്‍ ജാഗ്രത – മിനി സുരേഷ്

മനുഷ്യര്‍ എത്ര പുരോഗമിച്ചാലും കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നില്ല.പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും പിടിച്ചു പറിക്കലും മോഷണവും സര്‍വ്വ സാധാരണമാണ്. ഒരാളുടെ സ്വത്ത് അനുവാദമില്ലാതെ മറ്റൊരാള്‍ കൈവശപ്പെടുത്തുമ്പോള്‍ സാമ്പത്തിക നഷ്ടത്തോടൊപ്പം വ്യക്തികളുടെ സുരക്ഷിതത്വബോധം കൂടി തകരുന്നു. ഒരു വ്യക്തി ജന്മനാ കള്ളനാകുന്നില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും, വിദ്യാഭ്യാസത്തിന്റെയും മൂല്യബോധത്തിന്റെയും അഭാവം , ബാല്യത്തില്‍ നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥ , മദ്യത്തിനോടും ,മയക്കുമരുന്നിനോടുമുള്ള അമിതാസക്തി , സുഖഭോഗങ്ങള്‍ക്ക് എളുപ്പത്തില്‍ ധനം സമ്പാദിക്കുവാനുള്ള ത്വര എന്നിങ്ങനെ വിവിധ സാഹചര്യങ്ങളിലാണ് ഒരാള്‍ കള്ളനാകുന്നത്. വീടുകളില്‍ കയറി മോഷണം […]

പുനര്‍ ജന്മം – പ്രസന്ന നായര്‍

ശിവദാസ മേനോന്റെ ഫോണിലേക്കൊരു മെസേജ്. ചേട്ടന്‍ ബിസിയാണോ ? മോഹന ചന്ദ്രനാണ്. അയാളിപ്പോള്‍ എന്തിനാണിങ്ങനെ ഒരു മെസേജ് അയച്ചിരിക്കുന്നത്. അത്രക്കെന്തേലും അത്യാവശ്യം കാണും. മേനോന്‍ മോഹനെ വിളിച്ചു. എന്താടോ ഇപ്പം ഇങ്ങനെയൊരു മെസേജിട്ടത് ? കാര്യമുണ്ട് ചേട്ടാ. നമ്മുടെ ആയില്യ മോള്‍ടെ പിറന്നാള്‍ ദിനമാണ് അടുത്ത ഞായറാഴ്ച. വീടിനടുത്തുള്ള ശ്രീപാദം എ.സി. ഓഡിറ്റോറിയത്തില്‍ ചെറിയ ആഘോഷം. ചേട്ടനും, സുമതി ചേച്ചിയും വരണം. ആയില്യയുടെ ജന്മ ദിനമോ?അതെങ്ങി നെ ശരിയാകും ? ചിങ്ങമാസത്തിലേ ആയില്യമല്ലേയവള്‍ പിന്നെ ഇപ്പോള്‍ ഈ […]

പീഡനത്തിനിരയായി മരണപ്പെട്ട കുഞ്ഞുങ്ങളുടെ ഓര്‍മ്മയ്ക്ക്

ലോകം കാണാന്‍ കൊതിച്ചു ഞാന്‍. കനിവിന്റെ നോട്ടം. തേടി പുഞ്ചിരിച്ചു. പ്രിയ താതന്‍ യാത്രയായി മേഘങ്ങള്‍ക്കപ്പുറം. കൂടെപ്പിറപ്പില്ലാതെ. ആ ദേഹ ചൂടറിയാതെ ഏകാന്തതയുടെ നിഴലില്‍ ഞാന്‍ തനിച്ചായി. പിന്നെയൊരുനാള്‍. അച്ഛന്‍ ചമഞ്ഞൊരാള്‍ വന്നു രണ്ടാനച്ഛനായി.,’ അച്ഛാ’ എന്ന് നെഞ്ചുരുകി വിളിച്ച എന്‍ നാവില്‍. കത്തുന്ന സിഗരറ്റിന്റെ പൊള്ളലായിരുന്നു മറുപടി. സ്‌നേഹിക്കേണ്ട കൈകള്‍ കൂരതയുടെ ചായമെടുത്തു എന്‍ കുഞ്ഞൂടലില്‍ വേദനയുടെ ചിത്രങ്ങള്‍ വരച്ചു. ഇന്ദ്രിയങ്ങള്‍ ചുട്ടുപൊള്ളിച്ചു. ബാല്യം കരിഞ്ഞു തീര്‍ന്നു. സുഖലോഭീയായ ഒരാള്‍ക്കുവേണ്ടി. എന്‍ അമ്മയും യൂദാസായി മാറിയ […]

തോരാ മഴയത്ത് – ജോസുകുട്ടി

ഇരുളുവീണു.. കാലവര്‍ഷ പെയ്ത്തില്‍ നദിയുടെ പൊക്കവും നീളവും കൂടി…. ഈ നദി കടന്നാല്‍ കൂട്ടിലെ ചിറക് മുളയ്ക്കാത്ത കുട്ടികള്‍ക്ക് അന്നമൂട്ടാം. പകല്‍ മുഴുവന്‍ കൊത്തിപ്പെറുക്കിയ തൊക്കെയും കവിളില്‍ കാത്തു വച്ചു. കൂടി നീരൊഴിച്ച് മറ്റൊന്നുമേ ഇന്നിത്രനേരം വയര്‍കണ്ടില്ല. മറുകരയിലെങ്ങോ തള്ളയും കൊത്തിപ്പെറുക്കുന്നുണ്ടാകാം, അതോ വേടന്റെ അമ്പില്‍ കോര്‍ത്ത് പോയോ . കുട്ടികള്‍ അനാഥമായി എത്രനേരം… ഈ മഴയൊന്ന് തോര്‍ന്നെങ്കില്‍ പാതി പറന്നും, മറുപാതി നടന്നും, കൂട്ടിലെത്താം. കെട്ടമഴയ്‌ക്കെട്ടുമേ കൂസലില്ലാതെ, വിശപ്പിന്റെ വിലയറിയാതെ തിമിര്‍ത്ത് പെയ്യുന്നു. ചിറകിനല്പം നീട്ടമുണ്ടെങ്കില്‍, […]

താലത്തിലെ ഭൂമിത്തല- രാജാംബിക

ഗദ്ഗദം പേറി നില്‍പ്പുണ്ട് മാനം , മഴമേഘ പീലികളില്‍ കണ്ണീര്‍ കനം തൂങ്ങിനില്‍പ്പൂ… മണ്ണൊന്നു കുളിരണം , നറുമഴ പൊഴിയണം , ഉള്ളു തണുക്കുവോളം പൊട്ടിക്കരയണം ഹൃദയത്തിന്‍ ഉള്ളറകള്‍ ശൂന്യമാക്കീടണം , കനമകന്നീടണം പുഞ്ചിരി പൂത്തിരി വദനം മിന്നിക്കണം ചുവടുകളില്‍ ഒരു താളം ഉറയ്ക്കണം ദുന്ദുഭി, കടുംതുടിയില്‍ വൈരം മറക്കണം. സ്‌നേഹമലരുകള്‍ പരിലസിച്ചീടണം , സാഹോദര്യത്തിന്‍ തലോടല്‍ തോളിലുണ്ടാകണം , കൈമെയ് ചേര്‍ന്ന് ഒന്നാകണം. കാലം മാറുന്നു , പ്രകൃതിയുടെ മാറ്റം… കാറ്റിന്റെ ഊറ്റത്തില്‍ തേറ്റകള്‍ നീട്ടിയ […]

അപ്പൂപ്പന്‍മാര്‍ക്കു ഡ്യൂട്ടിയും തുടങ്ങി – ശ്രീകല മോഹന്‍ദാസ്

സ്‌കൂള്‍ തുറന്നു അപ്പൂപ്പന്‍മാര്‍ക്കു ഡ്യൂട്ടിയും തുടങ്ങി… കൊച്ചു മക്കളെ സ്‌കൂളില്‍ കൊണ്ടാക്കുക അവരുടെ ചുമതലയാണു.. അവരാകട്ടെ സന്തോഷപൂര്‍വ്വം അതേറ്റെ ടുക്കുകയും ചെയ്യും.. പെന്‍ഷന്‍ പറ്റിയാല്‍ പിന്നെ ടെന്‍ഷനൊന്നു മില്ലാതെ സുഖമായി കിടന്നുറങ്ങാമെന്നു കരുതിയാല്‍, പിള്ളേരുള്ള വീട്ടില്‍ അതൊന്നും നടക്കുക യില്ല.. കാരണം ഇപ്പൊഴത്തെ സ്‌കൂള്‍ സമയം വളരെ നേരത്തെയല്ലേ.. ഏഴു മണിക്കെങ്കിലും പോണമെങ്കില്‍ രാവിലെ എത്ര നേര്‍ത്തെ എണീക്കണം.. ഉച്ചക്ക് ഊണു കഴിഞ്ഞ് ഒന്നു മയങ്ങാമെന്നു കരുതിയാല്‍ അപ്പൊഴും രക്ഷയില്ല.. കൊച്ചിനെ തിരികെ വിളിക്കാന്‍ വീണ്ടും പോകണം […]

നീയൊരമ്മയോ – ഷീലാ ജയന്‍ കടയ്ക്കല്‍

നീയൊരമ്മയോ? നീയൊരു നാരിയോ നായാട്ടുകാരിയോ? ചിത്തഭ്രമത്തിന്‍ അടയാളമോ? നീ സംഹാരമൂര്‍ത്തിയോ രക്തമൊഴുക്കി മുലയൂട്ടിയവളോ? ഹിംസയ്ക്കു കൂട്ടാളിയായവളോ മാതൃത്വമറിയാത്ത പൂതനയോ… കാമസുഖത്തില്‍ മതിമറന്നവള്‍, കാമനു വേണ്ടി ക്രൂരത കാട്ടിയവള്‍. കുഞ്ഞിനെ അറവുമൃഗമായി കണ്ടവള്‍, ചോര ചൊരിക്കുവാന്‍ കൂട്ടാളിയായവള്‍…. പിഞ്ചിളം പുഞ്ചിരി കാണാതെ പോയവള്‍, കുഞ്ഞിനെ വേട്ടയാടിടുവാന്‍ വന്നവന്‍! ചേര്‍ത്തു നിര്‍ത്തേണ്ട പൈതലിന്‍ ദേഹത്തെ ചെകുത്താന് ഭുജിക്കാന്‍ ഇട്ടുകൊടുത്തവള്‍… കുഞ്ഞേ നീയെന്തു വേദന തിന്നു! താരാട്ടു മധുരങ്ങള്‍ നല്‍കേണ്ട മാതാവ്- ബലികൊടുത്തു കാട്ടാളന്‍ കരങ്ങളില്‍, ഞെരിഞ്ഞമര്‍ന്നു പൊന്നു പൈതലും പിടഞ്ഞുപോയ് […]

അതിജീവനത്തിന്റെ രാജകുമാരന്‍ ”പാറ്റ” (ആഫ്രിക്കന്‍ യുദ്ധചരിത്രം) – ലീലാമ്മ തോമസ്, ബോട്‌സ്വാന

ഇത് ഒരു ജീവിയെക്കുറിച്ചല്ല. ഇത് ഒരു ഭൂഖണ്ഡത്തിന്റെ അവസാനമില്ലാത്ത ശ്വാസത്തെക്കുറിച്ചാണ്. ശേഷിപ്പിന്റെ ഒരു തുള്ളിക്കായി പാറ്റയെ പൊരിച്ചു തിന്നാന്‍ മനുഷ്യനെ പഠിപ്പിച്ചത് പാചകവിദ്യയല്ല, പട്ടിണിയാണ്. അതായിരുന്നു ആഫ്രിക്കയുടെ ആദ്യ യുദ്ധപാഠം. ഒരു അടി വീണാല്‍ അത് അടിമത്തം. രണ്ടടി വീണാല്‍ അത് ചരിത്രം. മൂന്നാമത്തെ അടിയില്‍, പാറ്റ കുതിക്കുന്നു. തല മുറിഞ്ഞാലും ശ്വാസം നിര്‍ത്താത്ത ഒരു ശരീരം. വശങ്ങളിലെ സൂക്ഷ്മ ശ്വാസവാതിലുകള്‍ കോളനിയല്‍ ശക്തികള്‍ ഒരിക്കലും കണ്ടില്ല. നാല്പത് മിനിറ്റ് ശ്വാസം പിടിച്ചുനില്‍ക്കുന്നത് ജീവശാസ്ത്രമല്ല. അത് തോക്കിന്റെ […]

ബുദ്ധിജീവി – മാലൂര്‍ മുരളി

ബുദ്ധിയ്ക്കുന്നതശ്രേണിയായതും കൈകള്‍ നല്ല സ്വതന്ത്രമായതും മനുജര്‍ മഹിയെ തളച്ചിടാന്‍ മതിയായുള്ളൊരു കാരണീയരായ് ..! തിന്മയാകുന്ന കയ്പ്പുനീരിനെ തീനായിട്ടു കൊടുക്കുവാന്‍ മര്‍ത്യനല്ലാതെയാരുണ്ടീ മഹിയില്‍ പുലരുന്നവര്‍. ഏതിനേം നാശഗര്‍ത്തത്തില്‍ എരിയിച്ചു തിമിര്‍ക്കുവോര്‍! സ്വയമായെരിയും , നിനയ്ക്കുക സമയക്കൂടിനു ചട്ടമുണ്ടതില്‍.  

ബ്ലിസ്റ്റര്‍ ഏജന്റുകള്‍ – ഡോ.വേണു തോന്നയ്ക്കല്‍

ബ്ലിസ്റ്റര്‍ ഏജന്റുകള്‍ അഥവ വെസിക്കന്റുകള്‍ (vesicants) ചര്‍മ്മം, കണ്ണുകള്‍, ശ്വസന വ്യവസ്ഥ, എന്നിവയെ ബാധിക്കുന്നു. തന്മൂലം അവയില്‍ പ്രകോപനം (irritation) സൃഷ്ടിക്കുന്നു. മസ്റ്റാഡ് ഗ്യാസ് (mustard gas), നൈട്രജന്‍ മസ്റ്റാഡ് (nitrogen mustard), ലെവിസൈറ്റ് (lewisite), ഫോസ്ജീന്‍ ഓക്‌സൈം (phosgene oxime) എന്നിവ ഇതില്‍ പെടുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ആദ്യമായി ഉപയോഗിച്ച രാസായുധമാണ് മസ്റ്റാര്‍ഡ് ഗ്യാസ് (mustard gas) അഥവ കടുക് വാതകം. സള്‍ഫര്‍ മസ്റ്റാര്‍ഡ് (sulfur mustard) എന്നും ഇത് അറിയപ്പെടുന്നു. വളരെ വ്യാപകമായി […]

അകലങ്ങള്‍ക്കു കാരണം മനസ്സിലെ ഈര്‍പ്പമില്ലായ്മ – ജോസ് ക്ലെമന്റ്

നാം പരസ്പരം എല്ലാത്തരം കാര്യങ്ങളോടും ചില അകലങ്ങള്‍ പാലിക്കാറുണ്ട്. അല്ലെങ്കില്‍ മാറ്റി നിര്‍ത്താറുണ്ട്. ഈ അകലങ്ങള്‍ക്കു കാരണം നമ്മുടെ മനസ്സില്‍ ഈര്‍പ്പമില്ലാത്തതു കൊണ്ടാണ്. ജലാംശമില്ലാത്ത മണ്ണ് വിണ്ടുകീറുന്നതു കണ്ടിട്ടില്ലേ ? ജീവിതത്തില്‍ അകലങ്ങളുണ്ടാക്കുന്നത് ചില സംശയങ്ങളുടെയും മുന്‍വിധികളുടെയും പിടിവാശികളുടെയും ഫലമായാണ് . മനസ്സിലെ സങ്കല്പ രേഖകള്‍ക്കപ്പുറത്തേക്ക് യാഥാര്‍ഥ്യങ്ങള്‍ സാധ്യമാവുമ്പോള്‍ അകലമുണ്ടാകും. നമ്മുടെ ചിന്തകളില്‍ പോലും അകലങ്ങളില്ലേ? നമ്മള്‍ എന്ന പദത്തെ ഞാനും നീയും എന്ന മധ്യരേഖ വരച്ച് രണ്ടു ധ്രുവങ്ങളിലാക്കാറില്ലേ ? എന്നാല്‍, ചില അകലങ്ങള്‍ നമ്മെ […]

പട്ടുനൂല്‍പ്പുഴു-എസ് ഹരീഷ്‌ (വായന അനുഭവം അമ്പിളി കൃഷ്ണകുമാര്‍)

നോവല്‍ വായനയിലുടനീളം ഏതോ ധ്യാനത്തിലെന്നപോലെ ലയിച്ചിരിക്കാന്‍ കഴിയുക ! കഥാപാത്രങ്ങളുടെ ആത്മ സംഘര്‍ഷങ്ങളില്‍ തന്മയത്വം പ്രാപിച്ച് തന്റെ ഉള്ളിലെ പുഴുക്കളും അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളും ഒരു ഏകാന്ത ധ്യാനം പോലെ ‘പ്യൂപ്പ ‘ അവസ്ഥയില്‍ നിന്ന് ഉരുത്തിരിഞ്ഞ് ഒരു പുഴുവാകുന്നതു കാണാനാകുന്ന വായന അനുഭവം. ! പട്ടുനൂല്‍പ്പുഴു മനോഹരമായി നൂല്‍ നൂല്‍ക്കുകയാണിവിടെ എന്നു വിചാരിച്ചാല്‍ തെറ്റി. ജീവിതത്തെ , അതിന്റെ സങ്കീര്‍ണ്ണതകളെ, ഒക്കെ അതിന്റെ എല്ലാ അഭംഗികളോടും കൂടിയാണ് ഇവിടെ കാണാന്‍ കഴിയുക.! മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള നേരിയ […]

ഒരേ സമൂഹം, ഒരേ ദര്‍ശനം, ഒരേ ഭാവി: ഫൊക്കാന ‘ടീം ഇന്റഗ്രിറ്റി’ പ്രകടനപത്രിക പുറത്തിറക്കി

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2026-2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ‘ടീം ഇന്റഗ്രിറ്റി’ സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി. ‘തലമുറകളെ ബന്ധിപ്പിക്കുക, സമൂഹങ്ങളെ ശാക്തീകരിക്കുക, മലയാളി വ്യക്തിത്വത്തെ ഉയര്‍ത്തുക’ എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ പ്രകടനപത്രികയില്‍, ഫൊക്കാനയെ വാര്‍ഷിക കണ്‍വെന്‍ഷനുകളില്‍ ഒതുങ്ങുന്ന സംഘടനയില്‍ നിന്ന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഒരു ആഗോള മലയാളി ഇക്കോസിസ്റ്റമാക്കി മാറ്റുമെന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നത്. സുതാര്യത, ഉള്‍ക്കൊള്ളല്‍, പരിവര്‍ത്തനാത്മക നേതൃത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന പദ്ധതിയാണ് ടീം ഇന്റഗ്രിറ്റി മുന്നോട്ടുവയ്ക്കുന്നത്. മുതിര്‍ന്ന തലമുറയുടെ […]