LIMA WORLD LIBRARY

പതിവായി ഭക്ഷണം കഴിച്ച ശേഷം വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നവരാണോ നിങ്ങൾ ? ഗൗരവമായി എടുക്കണം ഈ കാര്യങ്ങൾ 👇

ഡയറ്റില്‍ എന്തുതരം ഭക്ഷണമാണ് കഴിക്കാൻ തെരഞ്ഞെടുക്കുക എന്നത് മുതല്‍ എങ്ങനെ കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ആരോഗ്യത്തെ പലരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണശേഷം വയര്‍ അമിതമായി വീര്‍ത്തുകെട്ടുന്ന അവസ്ഥ, ഗ്യാസ്ട്രബിള്‍ ( Bloating and Acidity ) തുടങ്ങി പല പ്രശ്നങ്ങളും നേരിടുന്നവരുമുണ്ട്. ഇക്കാര്യത്തിലും കഴിക്കുന്ന ഭക്ഷണവും രീതിയുമെല്ലാം ( Diet Mistakes )  ഘടകമാകാം.

എന്നാല്‍ പതിവായി ഭക്ഷണം കഴിച്ച ശേഷം വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി ( Bloating and Acidity ) പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നുണ്ടെങ്കില്‍ അത് ഗൗരവമായിത്തന്നെ എടുക്കണം. ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെയെല്ലാം ഭാഗമായി ഇത് വരാം.

അതുപോലെ തന്നെ ഭക്ഷണകാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിനോക്കുന്നതിലൂടെയും ഒരുപക്ഷേ ഇത്തരം വിഷമതകള്‍ പരിഹരിക്കാവുന്നതാണ്. അത്തരത്തില്‍ പരിശോധിക്കേണ്ട മൂന്ന് ഡയറ്റ് പിഴവുകളെ ( Diet Mistakes ) കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രമുഖ ഫിറ്റ്നസ് പരിശീലകയും ഡയറ്റ് വിദഗ്ധയുമായ സോമ്യ ലുഹാദിയ ആണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ഒന്ന്

വളരെ വേഗതയില്‍ ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരില്‍ ഇക്കാരണം കൊണ്ട് ചിലപ്പോഴെങ്കിലും ഭക്ഷണശേഷം ഗ്യാസും അസിഡിറ്റിയും വരാം. വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണത്തോടൊപ്പം തന്നെ കൂടുതല്‍ വായുവും അകത്ത് ചെല്ലാൻ സാധ്യതയുണ്ട്. ഇതിനാലാണ് ഗ്യാസും അസിഡിറ്റിയും വരുന്നത്.

രണ്ട്

സ്പൈസിയായ ഭക്ഷണവും ചിലരില്‍ ഗ്യാസ്- അസിഡിറ്റി പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഇത്തരം ബുദ്ധിമുട്ടുകള്‍ പതിവാണെങ്കില്‍ ഭക്ഷണത്തിലെ സ്പൈസ്- പ്രത്യേകിച്ച് മുളക് കുറച്ചുനോക്കാം.

മൂന്ന്

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് അമിതമാകുന്നതും അതുപോലെ തന്നെ സോഡ പോലുള്ള പാനീയങ്ങളും ഗ്യാസ്- അസിഡിറ്റി പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കാവുന്നതാണ്. പ്രോസസ്ഡ് ഫുഡ്സ്, പാക്കേജ്ഡ് ഫുഡ്സ് എന്നിവയിലെല്ലാം ഉപ്പിന്‍റെ അളവ് കാര്യമായി അടങ്ങിയിരിക്കും. ഇവയെല്ലാം തന്നെ ഒഴിവാക്കുന്നതാണ് ഉചിതം.

ഡയറ്റില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച ശേഷവും പതിവായി ഭക്ഷണശേഷം വയര്‍ വീര്‍ത്തുകെട്ടുകയും ഗ്യാസും അസിഡിറ്റിയും ഉണ്ടാവുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെയുള്ള വിഷമതകളൊന്നും നിസാരമായി തള്ളിക്കളയുകയും അരുത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px