സച്ചിദാനന്ദനെ എറിയുമുൻപ് – പി. എം. ഷൂക്കുർ

Facebook
Twitter
WhatsApp
Email

—————————————————————————–

കവിയും സാഹിത്യഅക്കാദമി പ്രസിഡണ്ടുമായ,സർവ്വോപരി സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുന്ന നമ്മുടെ കാലഘട്ടത്തിലെ വലിയൊരെഴുത്തുകാരനുമായ(കവിത,പഠനങ്ങൾ,വിവർത്തനങ്ങൾ,കൂടാതെ സാംസ്ക്കാരികമായ മറ്റെഴുത്തുകൾ)സച്ചിദാനന്ദനു നേരെ അവനവൻകടമ്പ കടക്കാത്ത ചില യശഃപ്രാർത്ഥികളടക്കം സാഹിത്യഅക്കാദമിയുടെ പരിഗണന കിട്ടാത്തവരും സച്ചിദാനന്ദനെ എങ്ങനെയും വളഞ്ഞുപിടിക്കുവാൻ കോപ്പുകൂട്ടുന്ന സ്വയംപ്രഖ്യാപിത കഥാകാരൻ, കവി കൂടാതെ ചുള്ളിക്കാടിൻറെ കാൽക്കാശിന് കൊള്ളാത്ത കവിതയെ വാഴ്ത്തി വായനക്കാരെ വഞ്ചിക്കുന്ന വ്യക്തികൂടി രംഗത്തെത്തിയിട്ടുള്ളത് വളരെ രസകരമാണ്.
പൊതുവ്യക്തിത്വം എന്ന സങ്കൽപ്പനത്തിൽ ഊന്നിക്കൊണ്ടാണ് പലരും സച്ചിദാനന്ദനെ വിമർശിക്കുന്നത്.സച്ചിദാനന്ദനെന്നല്ല ആരും വിമർശനത്തിനതീതതരല്ല,ആയിരിക്കാനും പാടില്ല,പക്ഷെ ഇഷ്ടമല്ലാത്ത അച്ചി തൊട്ടതിനെല്ലാം കുറ്റംപറയുക എന്നതാണ് പൊതുരോഗം.സച്ചിദാനന്ദനെപ്പോലൊരാൾ പൊതുരംഗത്തുനിന്ന് സ്വയം റദ്ദാക്കുന്നതിനെ കുറിച്ചുപറയുമ്പോൾ എന്തിനാണദ്ദേഹം പലരുടെയും പഴികേൾക്കേണ്ടിവരുന്നത്?
ഔദ്ധ്യോഗികസ്ഥാനത്തിരുന്നുകൊണ്ട് അനീതി പ്രവർത്തിച്ചതുകൊണ്ടാണോ?അതോ അളയിലൊളിപ്പിച്ച വർഗ്ഗീയമൂർഖനെ തുറന്നുവിട്ട് മറ്റുള്ളവരെ ദ്രോഹിക്കാത്തതിനാലോ?ഇനി ഈ പറയുന്ന, അദ്ദേഹത്തെ വിമർശിക്കുന്ന ഏതൊരാളെയും നോക്കുക.അവർക്ക് യഥാർത്ഥത്തിൽ അദ്ദേഹത്തെ വിമർശിക്കുവാൻ അർഹതയില്ല എന്നുള്ളതാണ് സത്യം.ഔദ്ധ്യോഗികകൃത്യ നിർവ്വഹണത്തിൽ പിഴവ് പറ്റുക വെറും മനുഷ്യസഹജമാണ്.പക്ഷെ മനഃപൂർവ്വം,തികച്ചും ആസുത്രിതമായി ഒരു പ്രത്യേക മതവിഭാഗത്തിൻറെ ഉടമസ്ഥതയിലുള്ളതാണെന്ന ഒറ്റക്കാരണത്താൽ സ്വന്തം മനസ്സിലെ വിഷം അക്ഷരങ്ങളിലേയ്ക്ക് പകർന്ന് ബുദ്ധിജീവികളുടെ ഇഷ്ടവസന്തം സംഘിഅജണ്ട പ്രചരിപ്പിക്കുന്ന ആഴ്ച്ചപ്പതിപ്പിൽ നിരന്തരം ലേഖനം എഴുതുന്ന,എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ വരേണ്യതയുടെ അതേ കുപ്പായക്കാർക്കു മാത്രം പ്രസിദ്ധം ചെയ്യാൻ കൊടുക്കുന്ന കേരളീയരുടെ ഔദ്ധ്യോഗിക ബുദ്ധിജീവി ആനന്ദിനെ കരുണാകരനോ അയാളുടെ ഫാൻസുകാരോ സംഘികളോ വിമർശിക്കാറുണ്ടോ?എന്തിന് ജെനുവിനായ ഓ.വി വിജയനെ സംഘിയാക്കിയ പാലാക്കാരൻ സക്കറിയ വിമർശിച്ചിട്ടുണ്ടോ?അയാളോ കരുണാകരനോ മതേതര വേഷപ്പാടിൽ മദം മുറ്റിയ മൃദുസംഘികളോ വിമർശിക്കാറുണ്ടോ?ഇല്ല കാരണം ആനന്ദിൻറെ അതേ മനസഥിതി പങ്കിടുന്നവരാണ് അവരിലേറെയും.പക്ഷെ സച്ചിദാനന്ദനോ?
സച്ചിദാനന്ദൻ എന്ന വ്യക്തിയെ ഒറ്റക്കോളത്തിൽ എഴുതി തള്ളാനോ വിമർശിച്ചു ചെറുതാക്കുവാനോ കഴിയില്ല,കാരണം അത്രമേൽ വിശാലമാണ് സച്ചിദാനന്ദൻറെ വ്യവഹാര മേഖല.മുകളിൽ സൂചിപ്പിച്ചതുപോലെ വൈവിധ്യമായ എഴുത്തുകൾ അതിൽ തൊണ്ണൂറ്റി അഞ്ച് ശതമാനവും തൻറേതുമാത്രമായ ഉൾക്കാഴ്ച്ചയും വിശകലന പാടവവും കാവ്യാത്മകതയും തുടിച്ചുനിൽക്കുന്ന എഴുത്തുകൾ.താൻ ഇന്നയിടത്തേ എഴുതൂ എന്നും തീവ്രവാദികൾക്കുവേണ്ടി ചാവേറാവുകയില്ല എന്നുമൊക്കെ വെറുതെ ഘോഷിക്കുകയല്ല,ജീവിതത്തിൽ മാനവികതയുടെയും എഴുത്തിൻറെയും ഇടപെടലുകളുടെയും മൂല്ല്യങ്ങൾ,പുട്ടിന് തേങ്ങാചേർക്കുന്നതുപോലെ ചേർക്കുകയല്ല,ആ വ്യക്തിത്വത്തിൽ അത് ലീനമാണ്.ആലർത്തിക്കട്ടെ ജീവിച്ചിരിക്കുന്നവരിൽ,മഹാകവികൾക്കുശേഷം ആശാൻ ഉള്ളൂർ,വള്ളത്തോൾ എന്നിവർക്കു ശേഷമല്ല ഇവർക്കൊപ്പം നിൽക്കാവുന്ന പ്രതിഭയുള്ള മഹാകവി, ഇവരെ ബാധിച്ച ദൗർബല്ല്യങ്ങളിൽ നിന്നുമൊക്കെ വിമുക്തനായ മനുഷ്യസ്നേഹിയായ സച്ചിദാനന്ദൻറെ അക്ഷരലോകം മതി അദ്ദേഹത്തിന് ചാരിതാർത്ഥ്യമടയാൻ.അല്ലാതെ നേരെ ചൊവ്വെ എഴുതാനറിയാത്തവരുടെ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് ആർഭാടമാണ്,അതിൻറെ ആവശ്യമില്ല.
പിന്നെ മനുഷ്യനാണ്,പ്രായമേറി പഴയ അതേ തിവ്രതയോ കാര്യങ്ങളെ നോക്കി കാണുന്ന വിധവുമൊക്കെ മാറിയിട്ടുണ്ടാവും.തെറ്റുകളും പറ്റിയിട്ടുണ്ടാകും.മനുഷ്യസഹജമാണ്.ആരാണ് തങ്ങളുടെ സിംഹാസനങ്ങളിൽ അമാനുഷികതയുടെ മാന്ത്രികവടി വീശി അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്?തന്നേക്കാൾ മുന്നേപോയവർ ശ്രമിച്ചിട്ടു നന്നാക്കുവാൻ പറ്റാത്ത കാര്യം താനൊരു വ്യക്തിയ്ക്ക് ഈ വയസ്സുകാലത്ത് ആരോഗ്യപരമായ പലതരം പ്രശ്നങ്ങൾ,മറവി ഇവയൊക്കെ അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടാകാം.ആ മനുഷ്യന് പൊതുവ്യക്തിത്വം മാത്രമാണോ ഉളളത്?അദ്ദേഹത്തിൻറെ ആരോഗ്യപ്രശ്നങ്ങളും വിഷമതകളും കൈകാര്യം ചെയ്യുകയും പരിഹരിക്കേണ്ടതും ആ വ്യക്തിയാണ്.അതിൽ പൊതുസമൂഹത്തിനൊന്നും ചെയ്യുവാനില്ല,കാര്യങ്ങൾ അങ്ങനെയൊക്കെയായിരിക്കെ,ഒരു മനുഷ്യനെന്ന പരിഗണനവച്ചുനോക്കുമ്പോൾ ഇവിടുത്തെ ഏതെഴുത്യുകാരനുണ്ട്,ഏതു സാമൂഹികപ്രവർത്തകനുണ്ട്,ഏതുസൈബർ ഗുണ്ടയ്ക്കുണ്ട് അദ്ദേഹത്തെ കല്ലെറിയുവാനുള്ള യോഗ്യത?മനുഷ്യസഹജമായ അബദ്ധങ്ങളേ,അതുമാത്രമേ മഹാകവി സച്ചിദാനന്ദനും പറ്റിയിട്ടുള്ളൂ.

സച്ചിദാനന്ദൻറെ എഴുത്തുലോകത്തിൻറെ വ്യാപ്തിയും ആഴവുംമാത്രം മതി അദ്ദേഹത്തെ,അദ്ദേഹത്തിൻറെ പിഴവുകൾക്കെല്ലാമപ്പുറം സാധൂകരിയ്ക്കുവാൻ.ഓർക്കുക ആവർത്തിയ്ക്കാത്ത പ്രതിഭാശൃംഗമാണദ്ദേഹം.

About The Author

Leave a Reply

Your email address will not be published. Required fields are marked *