കഥ
കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് അവൾ പത്രത്താളുകൾ മറിച്ചു.
ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ.
മാറ് ചുരന്ന് കുന്നാകെ കുത്തി യൊഴുകുന്നു.
ഹരിത ചേലയഴിഞ്ഞ് ഭൂമിയാകെ വിവസ്ത്രയായിരിക്കുന്നു.
മുറിവേറ്റും ചതഞ്ഞും നിലയ്ക്കാതൊഴുകുന്ന ചോര ചുരത്തലിനിടയിൽ ഒരു പിഞ്ചുകുഞ്ഞി ൻറെ രോദനം.
ആ ചിത്രത്തിലേക്ക് ഒരു നിമിഷം നോക്കിയതേയുള്ളൂ.തുടർന്നുള്ള അവളുടെ മുലചുരത്തൽ അവളുടെ കുഞ്ഞിനു വേണ്ടിയായിരുന്നില്ല.
അവൾ അടുത്തിരുന്ന ഭർത്താവിനോട് പറഞ്ഞു
“പോണം എനിക്കവിടെ പോണം. ആ കുഞ്ഞ് എന്റേത് കൂടിയാണ്”
About The Author
No related posts.