ആമസോൺ പുസ്തകങ്ങൾക്ക് മരണമില്ല – ഓമന


മലയാളത്തിലെന്നപോലെ വിദേശ രാജ്യങ്ങളിലും പദ്യ- ഗദ്യ -വൈഞ്ജാനിക   സാഹിത്യത്തിൽ എഴുത്തുകാരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ആധുനിക സാഹിത്യ മേഖലകളിൽ എഴുത്തുകാർ പുതിയ ഉറവിടങ്ങൾ അന്വഷിച്ചു കണ്ടെത്തിയിരിക്കുന്നത് ആമസോൺ ബുക്കുകളാണ്.  ആഗോള ശ്രദ്ധ നേടിയ കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ മലയാളം ഇംഗ്ലീഷ് എഴുത്തുകാർക്കായി കമ്മീഷൻ വാങ്ങാതെ  വിദേശത്തു് നിന്ന് ആദ്യമായി ആരംഭിച്ച എഴുത്തുകാരുടെ കൂട്ടായ്മയാണ്. പബ്ലിക്കേഷന്റെ   ലക്ഷ്യവും ഉദ്ദേശവും ലോകമെങ്ങുമുള്ള മലയാളി എഴുത്തുകാരെ ഒരു കുടകിഴിൽ കൊണ്ടുവരികയാണ്. അവരുടെ കസ്തുരിപോലെ മണക്കുന്ന വാക്കുകൾ വിദേശ രാജ്യങ്ങളിൽ പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. മലയാള ഭാഷക്ക് സമ്മാനമായി  കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ വഴി  വിജ്ഞാനപ്രദങ്ങളായ ഇംഗ്ലീഷ് മലയാളം പുസ്തകങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുവരെ ഇറക്കിക്കഴിഞ്ഞു.   
കേരളമടക്കം ലോകമെങ്ങുമുള്ള സമുന്നതരായ   മലയാളി എഴുത്തുകാർ ആമസോണിലൂടെ  കൈരളിയുടെ ഭാഷ സാഹിത്യഗംഗയെ ശിരസ്സിലേറ്റി കഴിഞ്ഞു. അവരുടെ കൃതികൾ വിഭിന്ന സംസ്കാരങ്ങളെ കൂട്ടിയിണക്കുന്നതും   സൗന്ദര്യാല്മകമായ ശൈലിയിൽ എഴുതപ്പെട്ടതുമാണ്.  തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പ്രമുഖ   പതിമൂന്ന് ഇന്റർനാഷണൽ വേദികളിലൂടെയാണ് തുച്ഛമായ നിരക്കിൽ   ആമസോൺ വിതരണം ചെയ്യുന്നത്.  ലോകത്തിന്റെ ഏതുഭാഗത്തിരുന്നും  ഈ പേപ്പർ ആയും വായിക്കാം. ചുരുങ്ങിയ മാസങ്ങങ്ങൾക്കുള്ളിൽ എഴുപതോളം മലയാളം ഇംഗ്ലീഷ് ബുക്കുകൾ ഇറക്കി കഴിഞ്ഞു. എഴുത്തുകാരന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ആമസോൺ പണം നൽകുന്നു. എഴുത്തുകാരന്റെ കൃതികൾ മരണമില്ലാതെ ആമസോണിൽ ജീവിക്കുന്നു. എത്ര വർഷങ്ങൾ കഴിഞ്ഞാലും അതിന്റെ പ്രിന്റെ കോപ്പികളെടുക്കാം.  ആമസോൺ അവാർഡുകളും വിതരണം ചെയ്യുന്നു.  ഇതിനകം ആമസോൺ ഇന്റർനാഷണൽ അവാർഡ് കാരൂർ സോമനും മാത്യു നെല്ലിക്കുന്നിനും ലഭിച്ചു.    ആമസോൺ പഠനം പൂർത്തീകരിച്ചിട്ടുള്ള ഐ.റ്റി. പ്രൊഫെഷണൽസ് ആണ്  ആമസോൺ ബുക്കുകൾ ലോകമെങ്ങുമെത്തിക്കുന്നത്.  എഴുത്തുകാരുടെ കൃതികൾ ആരും കോപ്പിയടിച്ചു കൊണ്ടുപോകാതെയിരിക്കാൻ  കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷനെ ബന്ധപ്പെടുക.  

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here