കുറത്തി മലയുടെ താഴ്‌വരയിൽ മഞ്ഞൾപൂരം എന്ന ഗ്രാമത്തിൽനിന്ന് ഒരു രാത്രി ജീവനുംകൊണ്ട് ഓടുമ്പോൾ തോമായുടെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു ജീവിക്കണം എങ്ങനെയും ജീവിക്കണം ആലുവായിൽ ഹോട്ടലിന്റെ അടുക്കളയിൽ കിടന്ന് നരകിക്കുമ്പോഴും ബോംബെയിൽ വീടുകളിൽ മീനും ഇറച്ചിയും ചുമനെത്തിക്കുമ്പോഴും ഡൽഹിയിൽ പട്ടാളത്തിൽ കുശിനിപ്പണി ചെയ്യുമ്പോഴും ഭാര്യയുടെ പിന്നാലെ അമേരിക്കയിലെത്തി പുതിയ മേച്ചിൽപുറങ്ങൾ വെട്ടി പിടിക്കുമ്പോഴും അയാൾ ജീവിക്കുകയായിരുന്നു എന്നാൽ മോഹങ്ങൾ പൂർത്തിയായോ? ഇല്ല.
കയ്യിൽ കുന്നുകൂടിയ ഡോളറും അതുകൊണ്ട് നേടാവുന്ന സുഖഭോഗങ്ങളും അയാളുടെ തൃഷ്ണയെ കെടുത്തിയില്ല
ഒടുവിൽ നിർവൃതികൾ സാക്ഷാത്കരിക്കപ്പെടുന്ന സ്വന്തം മണ്ണിലേക്ക്. ജീവിതത്തിന്റെ അർത്ഥങ്ങൾ തേടി അയാളുടെ മനസ്സ് കറങ്ങി. ദുഃഖ കടലിന്റെ ശാന്തിതീരം ഏതാണ്?
മനസ്സിന്റെ ശക്തിയാണോ?
ചെയ്ത നന്മകളാണോ?
ഒന്നും തിരിച്ചു ചോദിക്കാതെ പകർന്ന സ്നേഹമാണോ?
അറിയില്ല.
ആഗ്രഹിച്ചതെല്ലാം കൈപ്പിടിയിലൊതുക്കി സുഖസമൃദ്ധിയിൽ കഴിയുമ്പോഴും മനസ്സിന്റെ ഒടുങ്ങാത്ത ദാഹങ്ങൾക്ക് ശാന്തി കിട്ടാതെ അലയേണ്ടി വന്ന ഒരു മനുഷ്യന്റെ കഥ
പ്രഥമ കൊടുപ്പുന്ന സ്മാരക സാഹിത്യ അവാർഡ് (1997) ലഭിച്ച നോവൽ
About The Author
No related posts.