പ്രമുഖ സാഹിത്യകാരനും ലോക റെക്കോര്‍ഡ് ജേതാവുമായ (യൂആര്‍എഫ്) ശ്രീ. കാരൂര്‍ സോമന്റെ ‘കാലം ചുംബിച്ച മാസിഡോണിയ’ (യാത്രവിവരണം) ഉടന്‍ പുറത്തുവരുന്നു. കാരൂരിന്റെ മലയാളം ഇംഗ്ലീഷ് എഴുപത് പുസ്തകങ്ങളില്‍ പതിനൊന്ന് കൃതികള്‍ വിദേശ രാജ്യങ്ങളുടെ ചരിത്ര സംസ്‌കാരങ്ങളെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഉള്‍ക്കനമാര്‍ന്ന യാത്രാവിവരണങ്ങളാണ്.
പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സി. രാധാകൃഷ്ണന്‍ അവതാരികയില്‍ പറയുന്നത് ‘എഴുത്തു് ലോകത്തു് തന്റേതായ സ്ഥാനമുറപ്പിച്ച ശ്രീ. കാരൂരിന്റെ യാത്രാവിവരണ ഗ്രന്ഥം മലയാള ഭാഷയ്ക്ക് ഹൃദ്യമായ ഒരു മുതല്‍ക്കൂട്ടാണ്’. പ്രഭാത് ബുക്ക്സ് പ്രസിദ്ധികരിക്കുന്ന ഈ യാത്രാവിവരണത്തില്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ നാമറിയാത്ത പല വീരഗാഥകളും മദര്‍ തെരേസയുടെ ചെറുപ്പകാലമടക്കം ഒട്ടനവധി വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിച്ചു് ഒരു രാജ്യത്തിന്റെ ചരിത്ര ഇതളുകള്‍ വിടര്‍ത്തുന്ന ഈ കൃതി ആമസോണിലും ലഭിക്കുന്നതാണ്.













