LIMA WORLD LIBRARY

കയ്യടിക്കുന്നവരെല്ലാം, നമ്മുടെ ഉന്നതി കാംക്ഷിക്കുന്നവരല്ല – കലാ പത്മരാജ്

നമ്മുടെ കൂടെ നില്‍ക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരോ, നമുക്കായി കയ്യടിക്കുന്നവരെല്ലാം, നമ്മുടെ ഉന്നതി കാംക്ഷിക്കുന്നവരോ ആകണമെന്നില്ല.

ചിരിച്ചുകൊണ്ട്
കടക്കല്‍ കത്തി വയ്ക്കുന്നവരുമുണ്ടാവും.
സ്വന്തം അനുഭവങ്ങളില്‍ നിന്നു മാത്രമല്ല, മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും കൂടി, പാഠങ്ങള്‍ പഠിക്കുവാന്‍ നമുക്കാകണം.
ഇന്നലെവരെ കൂട്ടുചേര്‍ന്ന് ഒപ്പം നിന്നവര്‍ ഇന്ന് മറുകണ്ടം ചാടില്ല എന്നുറപ്പിക്കരുത്..
പറയാവുന്നതും
പറയേണ്ടതും തിരിച്ചറിയണം.
വാക്കുകള്‍ സന്ദര്‍ഭത്തിന് ചേര്‍ന്നതായിരിക്കണം.
നമ്മുടെ വാക്കും പ്രവര്‍ത്തിയും ശുദ്ധമാവുക എന്നതാണ് പ്രധാനം.
നാം സ്വയമറിയുക…
പരിസരമറിയുക…

ഒത്തിരി ഇഷ്ടത്തോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു

ശുഭദിനം

കലാ പത്മരാജ്

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px