കലിഫോർണിയ കാട്ടുതീ: 7500 പേരെ ഒഴിപ്പിക്കുന്നു

Facebook
Twitter
WhatsApp
Email

വീഡ് (യുഎസ്) ∙ വടക്കൻ കലിഫോർണിയയിലെ ഗ്രാമങ്ങളിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് 7500 താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി. ഒട്ടേറെ വീടുകൾ കത്തിനശിച്ചു. ഏതാനും പേർക്കു പൊള്ളലേറ്റു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഇവിടെയുള്ള തടി ഫാക്ടറിയിൽ ആണ് ആദ്യം തീപിടിച്ചത്. ഫാക്ടറിയുടെ ഒഴിഞ്ഞുകിടന്ന കെട്ടിടങ്ങൾ മുഴുവൻ കത്തിനശിച്ചു. കാറ്റിൽ തീ അതിവേഗം വ്യാപിച്ചു.

കനത്ത പുകയിൽ പ്രദേശം മൂടി. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പതിനായിരത്തോളം വീടുകൾ ഇരുട്ടിലായി. കലിഫോർണിയയിലെ ഗ്രാമപ്രദേശങ്ങളിൽ വേനൽക്കാലത്ത് അഗ്നിബാധ പതിവാണ്. ബുധനാഴ്ച വടക്കൻ ലൊസാഞ്ചലസിലെ കസ്റ്റായിക്, മെക്സിക്കോ അതിർത്തിയിലെ കിഴക്കൻ സാന്റിയാഗോ എന്നിവിടങ്ങളിലും കാട്ടുതീ പടർന്നിരുന്നു.

Content Highlight: California wild fire

About The Author

Leave a Reply

Your email address will not be published. Required fields are marked *