LIMA WORLD LIBRARY

ചിതലിട്ടഓർമ്മകൾ – എം.തങ്കച്ചൻ ജോസഫ്

ചിരകാലം നീയെനിക്കേകിയ സ്നേഹത്തിൻ
മധുരമാണിപ്പോഴുംമനസ്സിലെന്റെ
ചിതലിട്ടയെന്നുടെ ഓർമ്മകൾപൂക്കുമ്പോൾ
ചിറകുതേടുന്നെന്റെ കാവ്യഗീതങ്ങൾ.

ഇന്നും മറക്കാതെ അണയുന്നു ഞാനെന്റെ,
ഓർമ്മകൾ പൂത്തനിലാമഴയിൽ
കരളിലൊരായിരം കവിതകളെഴുതി
കരിമഷിക്കണ്ണിന്റെ മുനകളാലെ.

മാറോടണച്ചപ്പോൾ മായിക ഭാവത്താൽ
മാലിനി നീയെന്നെനോക്കിനിന്നു
പരിരംഭണത്തിന്റെ രതിഭാവകല്പനയാൽ
കാമിനി നീയെന്നിൽ മധുപകർന്നു.

എഴുജന്മങ്ങളിൽ പിറവിയെടുത്താലും
പ്രിയമോടെനീയെന്റെ സഖിയാകുമോ
നീഹാരബിന്ദുവിൻനീർമണി തൂകിഞാൻ
നിനക്കായ് ഇന്നുംകാത്തു നില്പൂ…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px