മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ തയ്യാർ; ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നൽകുന്ന ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ.കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ ചേർന്നാണ് വാക്സിൻ പുറത്തിറക്കിയത്. ഇൻകൊവാക് എന്ന വാക്സിൻ ഭാരത് ബയോടെക് ആണ് തയ്യാറാക്കിയത്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.

രണ്ട് ഡോസ് നൽകുന്നതിനും ബൂസ്റ്റർ ഡോസായി സ്വീകരിക്കുന്നതിനും നേരത്തേ വാക്സിന് അനുമതി ലഭിച്ചിരുന്നു. അതിനുമുമ്പ് 18 വയസിന് മുകളിൽ ഉള്ളവർക്ക് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി മാത്രമായിരുന്നു സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) നൽകിയിരുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ നൽകേണ്ടത്.അതേസമയം മുൻകരുതൽ ഡോസ് എടുത്തവർക്ക് നാസൽ വാക്സിൻ നൽകേണ്ട ആവശ്യം ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here