ഓർമകൾ – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

നല്ല ഓർമകൾ നമ്മുടെ ജീവിതത്തിന് ആത്മധൈര്യവും സുരക്ഷിതത്വവും നല്കുന്നവയാണ്. ഓർമ ദിവ്യമായ ഒരു വരദാനം തന്നെയാണ്. സമയബോധവും സ്ഥലബോധവും കാല ബോധവും തമ്മിൽ ബോധ തലത്തിൽ സജീവമായ ഇടപെടലുകളുണ്ടാകുമ്പോഴാണ് നമ്മുടെ ചേതന സജീവമാകുന്നത്. സുബോധമെന്നത് ഭൂത-വർത്തമാന – ഭാവി കാലങ്ങളിലൂടെയുള്ള മനസ്സിന്റെ സജീവമായ ചംക്രമണമാണ്. അവയിൽ ഭൂതകാല മനോവ്യാപാരങ്ങളാണ് ഓർമകൾ.ഓർമകളുടെ ഉറവ വറ്റിയാൽ അവ നിത്യ വിസ്മൃതിയിൽ വിലയം കൊണ്ടേക്കാം. ഓർമകൾ വലിയ സുകൃതമായിരിക്കേ ഇതിന് ഒരു മറുവശം കൂടെയുണ്ടെന്നതും വിസ്മരിക്കരുത്. നമ്മുടെ എല്ലാ ഓർമകളും ഗുണകരമാകണമെന്നില്ല. നിറം കെട്ട ഓർമകളെ നമുക്ക് പ്രതിരോധിക്കാനാകണം. സമാധാന – സന്തോഷത്തോടെ ജീവിക്കണമെങ്കിൽ ചില ഓർമകളിൽ നിന്ന് ഓടിയകന്നേ പറ്റൂ. കാരണം, ഓർമകൾ നമ്മെ ഉയിർത്തെഴുന്നേല്പിക്കുന്നതു പോലെ തളർത്താനും കഴിയും. അതിനാൽ നല്ല ഓർമകൾ മാത്രം നമുക്ക് കൂട്ടിനുണ്ടാകട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *