വാഷിങ്ടൻ ∙ മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വീട്ടിൽ നിന്നും ഔദ്യോഗിക രഹസ്യരേഖകൾ എഫ്ബിഐ പിടിച്ചെടുത്തു. പെൻസിന്റെ ഇൻഡ്യാനയിലെ വസതിയിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകൾ തിരിച്ചേൽപ്പിച്ചതായി അഭിഭാഷകൻ ഗ്രെഗ് ജേക്കബ് അറിയിച്ചു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്ന പെൻസിന് ഈ സംഭവം ക്ഷീണം ചെയ്യും.
ഏതാനും ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിൽമിങ്ടണിലെ വസതിയിൽ എഫ്ബിഐ റെയ്ഡ് നടത്തി ഔദ്യോഗിക രഹസ്യരേഖകൾ പിടിച്ചെടുത്തിരുന്നു. ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന 2009–16 കാലത്തെ ഔദ്യോഗിക രേഖകളാണിവ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികരേഖകൾ ഫ്ലോറിഡയിലെ മറലാഗോ വസതിയിൽ സൂക്ഷിച്ചിരുന്നതും നേരത്തെ പിടിച്ചെടുത്തിരുന്നു. യുഎസ് നിയമം അനുസരിച്ച് ഭരണത്തിലുള്ളവർ അധികാരമൊഴിഞ്ഞാലുടൻ ഔദ്യോഗിക രേഖകളെല്ലാം തിരിച്ചേൽപ്പിക്കണം.
English Summary : FBI captured official confidential documents from Mike Pence house
About The Author
No related posts.