സ്ഥാനമാനങ്ങളും അധികാര കസേരകളും വിട്ടൊഴിയാന്‍ നമുക്കെന്നും ബുദ്ധിമുട്ടാണ്. പലരേയും ജീവിത കാലത്ത് സ്വസ്ഥരാക്കുന്നത് അധികാര കസേരകളാണ്.അത് രാഷ്ട്രീയത്തില്‍ മാത്രമല്ല,സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മികമേഖലകളിലുംകാണാം. തങ്ങളുടെ അധികാര കസേരകളില്‍ നിഴല്‍ വിരിക്കുന്ന എന്തിനേയും ഇക്കൂട്ടര്‍ അസ്വസ്ഥതയോടെ വീക്ഷിക്കൂ.സ്വന്തം ആധിപത്യം ഉറപ്പിക്കാന്‍ ഇവര്‍ എന്തു ചെയ്യാനും മടിക്കില്ല.ജീവിതം മുഴുവന്‍ സംശയരോഗിയായിരുന്ന ഒരധികാരിയെ നമുക്ക് ചരിത്രത്തില്‍ കാണാനാകും.
തന്റെ അധികാരത്തെ മറികടക്കുമെന്ന സംശയത്തില്‍ മൂന്ന് മക്കളെയും ഭാര്യമാരെയും ഭാര്യാമാതാവിനെയും അസംഖ്യംശത്രുക്കളെയും കൊന്നൊടുക്കിയ അസ്വസ്ഥതയുടെ ആള്‍രൂപം – ഹേറോദോസ്! ഗശിഴ ീള ഗശിഴ ല്‍ മനോഹരമായ ഒരു രംഗമുണ്ട് – വാര്‍ധക്യത്തിലും സിംഹാസനംവിട്ടൊഴിയാതെ അധികാര കസേരയിലിരിക്കുന്ന ഹേറോദോസിനെ മകനെടുത്ത് ഒരേറ്. നിലംപതിച്ച അയാള്‍ പിതാവിനെ തൂക്കിയെറിഞ്ഞ മകനെയല്ല നോക്കുന്നത് ,അയാള്‍ താനിരിന്നിരുന്ന സിംഹാസനത്തെയാണ്.
മരണാസന്നനായി നിലംപതിച്ചിട്ടും നോക്കിക്കിടക്കാന്‍ ആ സിംഹാസനം മാത്രം.അത്രമാത്രം അയാള്‍ ആ കസേരയെ ഇഷ്ടപ്പെടുന്നു.ഇതേ അവസ്ഥ നമുക്കു ചുറ്റും നാമും കാണുന്നില്ലേ ? നമ്മില്‍ പലരുംഹേറോദോസുമാരല്ലേ.അധികാരമോഹികള്‍.












